യുടിഐ വാല്യൂ ഓപ്പര്‍ച്യുണിറ്റീസ് ഫണ്ടിന്‍റെ  ആസ്തി 6671 കോടിയായി

 യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2022 ജൂലൈ 31-ന് 6671 കോടി രൂപയായി. 2005-ല്‍ ആരംഭിച്ച ഫണ്ടിന് ഏതാണ്ട് 4.74 ലക്ഷം അക്കൗണ്ട് ഉടമകളുമുണ്ട്. ലാര്‍ജ് ക്യാപ് അധിഷ്ഠിത ഫണ്ടാണിത്. മിഡ്ക്യാപ് മേഖലകളിലെ ഓഹരികളും നിക്ഷേപം നടത്തിയിട്ടുണ്ട്. ആസ്തിയുടെ 69 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. ബാക്കി മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലും നിക്ഷേപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാര്‍തി എയര്‍ടെല്‍, ഐടിസി, ബജാജ് […]

Update: 2022-08-18 06:51 GMT

യുടിഐ വാല്യു ഓപ്പര്‍ച്യൂണിറ്റീസ് ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം 2022 ജൂലൈ 31-ന് 6671 കോടി രൂപയായി. 2005-ല്‍ ആരംഭിച്ച ഫണ്ടിന് ഏതാണ്ട് 4.74 ലക്ഷം അക്കൗണ്ട് ഉടമകളുമുണ്ട്.

ലാര്‍ജ് ക്യാപ് അധിഷ്ഠിത ഫണ്ടാണിത്. മിഡ്ക്യാപ് മേഖലകളിലെ ഓഹരികളും നിക്ഷേപം നടത്തിയിട്ടുണ്ട്. ആസ്തിയുടെ 69 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളിലാണ്. ബാക്കി മിഡ്, സ്മോള്‍ ക്യാപ് ഓഹരികളിലും നിക്ഷേപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഭാര്‍തി എയര്‍ടെല്‍, ഐടിസി, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോഴ്സ്, ആദിത്യ ബിര്‍ള ഫാഷന്‍സ് തുടങ്ങിവയാണ് മുന്‍നിര നിക്ഷേപ ഓഹരികള്‍. ഇത് മൊത്തം ഓഹരിശേഖരത്തിന്‍റെ 45 ശതമാനത്തോളമാണ്.

Tags:    

Similar News