തെലങ്കാനക്ക് ചമയം ചാര്‍ത്താന്‍ കേരളത്തിലെ ഫര്‍ണിച്ചറുകള്‍

  • തെലങ്കാന വാണിജ്യ വ്യവസായ വകുപ്പ് സംഘം തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്

Update: 2022-12-06 07:00 GMT

തളിപ്പറമ്പ്: തെലങ്കാനയിലെ ഫര്‍ണിച്ചര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കുന്നതിന് കേരളത്തെ മാതൃകയാക്കുമെന്ന് തെലങ്കാന സംസ്ഥാന വാണിജ്യ വ്യവസായ വകുപ്പ്. സര്‍ക്കാര്‍ സ്‌കീമിലുള്ള ക്ലസ്റ്റര്‍ കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ തെലങ്കാനയില്‍ സ്ഥാപിക്കുന്നതിനുള്ള ഇടപെടലുകള്‍ നടത്തുമെന്ന് വകുപ്പ് വ്യക്തമാക്കി. തെലങ്കാന വാണിജ്യ വ്യവസായ വകുപ്പ് സംഘം തളിപ്പറമ്പ് അമ്മാനപ്പാറയിലെ മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം സന്ദര്‍ശിക്കുന്നതിനിടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ചെറുകിട ഫര്‍ണിച്ചര്‍ ഉത്പാദകരുടെ കൂട്ടായ്മയാണ് മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോഷ്യം. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് തടികളില്‍ നിന്ന് ലോകോത്തര നിലവാരത്തിലുള്ള ഡിസൈനര്‍ ഫര്‍ണിച്ചറുകള്‍ ഇവിടെ നിര്‍മ്മിച്ച് നല്‍കുന്നു.

മരത്തടിയുമായി എത്തിയാല്‍ വ്യവസായികള്‍ക്ക് ഫര്‍ണിച്ചര്‍ നിര്‍മ്മിച്ചു കൊണ്ടുപോകാനുള്ള സജ്ജീകരണങ്ങള്‍ ഇവിടെയുണ്ട്.

തെലുങ്കാന വ്യവസായ വകുപ്പ് അസി ഡയറക്ടര്‍ ബി തുളസീദാസ്, കാമറെഡ്ഡി ജില്ലാ വ്യവസായ കേന്ദ്രം ഇന്‍ഡസ്ട്രീസ് പ്രമോഷന്‍ ഓഫീസര്‍ എം മധുസൂദന റെഡ്ഡി, സ്‌മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ പ്രൊജക്ട് മാനേജര്‍ രാമകൃഷ്ണ അയ്യര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ ഫര്‍ണിച്ചര്‍ വ്യവസായ സംഘമാണ് ഇവിടെ സന്ദര്‍ശനം നടത്തിയത്.

ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ എ എസ് ഷിറാസ്, മലബാര്‍ ഫര്‍ണിച്ചര്‍ കണ്‍സോര്‍ഷ്യം ചെയര്‍മാന്‍ സി അബ്ദുള്‍ കരീം, നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോസഫ് ബെന്നവന്‍, കെഎസ്എസ്‌ഐഎ ജില്ലാ പ്രസിഡന്റ് ജീവരാജ് നമ്പ്യാര്‍ എന്നിവരാണ് തെലങ്കാന സംഘത്തെ സ്വീകരിച്ചത്.

Tags:    

Similar News