വര്‍ക്ക് ഫ്രം ഹോം നിയമമാകുമ്പോള്‍ നിബന്ധനകളും മാറും

തൊഴിലുമായി ബന്ധപ്പെട്ട ഡാറ്റാ സുരക്ഷ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്. കൂടാതെ സ്ഥിരമായി വീട്ടിലുരുന്ന് ജോലി ചെയ്യുന്നത് നിങ്ങളില്‍ പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ധത്തിന് വഴിയൊരുക്കാം.

Update: 2022-01-18 01:14 GMT

കോവിഡ് 19 എന്ന മഹാമാരി സാമൂഹിക അകലം, മാസ്‌ക് ധാരണം, ഇടയ്ക്കിടയ്ക്കുള്ള സാനിറ്റൈസര്‍ ഉപയോഗം തുടങ്ങി പലതരം പുതിയ ശീലങ്ങളള്‍ നമ്മുക്കിടയില്‍ വളര്‍ത്തി. അതിലൊന്നാണ് വര്‍ക് ഫ്രം ഹോം എന്ന ആശയവും. വീട്ടിലിരുന്നും വിഘ്‌നം കൂടാതെ ജോലിയെടുക്കാം എന്ന കോവിഡ് തെളിയിച്ചു. 2020 മാര്‍ച്ച് മുതലുള്ള സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കാലത്ത് വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിലേക്ക് രാജ്യത്തെ ഒട്ടു മിക്ക കമ്പനികളും ചുവട് മാറ്റി. ഈ സംവിധാനത്തിലേക്കുള്ള മാറ്റം എങ്ങനെ സാധ്യമാകുമെന്നതിനെ കുറിച്ച് യാതൊരു ധാരണയും കമ്പനികള്‍ക്ക് അന്ന് ഉണ്ടായിരുന്നില്ല.

ലോക്ഡൗണായതോടെ ബഹുഭൂരിപക്ഷം പ്രൊഫഷനലുകള്‍ക്കും വീടായി തൊഴിലിടം. മക്കള്‍ക്കൊപ്പം, ബന്ധുക്കള്‍ക്കൊപ്പം വീട്ടിലിരുന്നു ജോലി ചെയ്യാന്‍ ജീവനക്കാര്‍ പരിചയിച്ചു. പക്ഷെ ഇത്് ഒരു നയം എന്ന നിലയ്ക്ക് രൂപപ്പെട്ടുവരികയോ അതിനെ തുടര്‍ന്ന് ഇതിന് ബാധകമായ ഒരു ചട്ടം സര്‍ക്കാര്‍ തലത്തില്‍ വികസിപ്പിക്കകയോ ചെയ്യുകയുണ്ടായില്ല.

വര്‍ക് ഫ്രം ഹോമിന്റെ ഭാഗമായി തൊഴിലാളിക്ക് സ്വന്തം വീട്ടിലുന്നു ജോലി ചെയ്യുക, ഓഫീസിലേക്കുള്ള യാത്ര ഒഴിവാക്കുക തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ജോലിയുടെ ഭാഗമായി ഉപയോഗിക്കുന്ന ഇന്റര്‍നെറ്റ്, വൈദ്യുതി തുടങ്ങിയവയുടെ ചെലവുകള്‍ തൊഴിലാളികള്‍ തന്നെ വഹിക്കേണ്ടി വരുന്നു. അതുപോലെ ഇതുമായി ബന്ധപ്പെട്ട പല വിഷയങ്ങളും നിലനില്‍ക്കുന്നുണ്ട്. കോവിഡ് ഇന്നും പിന്‍വാങ്ങാതെ നില്‍ക്കുന്ന സാഹചര്യത്തില്‍ വര്‍ക് ഫ്രം ഹോം സംവിധാനത്തിന് എങ്ങനെ വേണമെന്ന് തീരുമാനിക്കുന്നത് കമ്പനികളാണ്.

അതായത് തൊഴിലാളി എത്ര സമയം ജോലി ചെയ്യണം, ഇന്റര്‍നെറ്റ് ഉപയോഗം എത്ര ചെലവേറിയതായാലും കമ്പനി ആവശ്യപ്പെടുന്ന സമയത്ത് ജോലി പൂര്‍ത്തിയാക്കണം, ഈ സംവിധാനത്തില്‍ ആഴ്ച അവധി അടക്കം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായിരുന്നു. പുതിയ ചട്ടങ്ങളില്‍ ഇതിനെല്ലാം മറുമരുന്ന് പ്രതീക്ഷിക്കുന്നുണ്ട്.

വര്‍ക് ഫ്രം ഹോം:പ്രതികൂല വശങ്ങള്‍

ജോലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക രഹസ്യ വിവരങ്ങള്‍ വീട്ടിലിരുന്നു കൈകാര്യം ചെയ്യുമ്പോള്‍ അവ ചോരാനുള്ള സാധ്യതകള്‍ ഏറെയാണ്. മാത്രമല്ല തൊഴിലുമായി ബന്ധപ്പെട്ട ഡാറ്റാ സുരക്ഷ പ്രശ്നങ്ങളുണ്ടാകാനും സാധ്യതയേറെയാണ്. കൂടാതെ സ്ഥിരമായി വീട്ടിലുരുന്ന് ജോലി ചെയ്യുന്നത് നിങ്ങളില്‍ പലവിധത്തിലുള്ള മാനസിക സമ്മര്‍ദ്ധത്തിന് വഴിയൊരുക്കാം. എങ്കിലും വര്‍ക് ഫ്രം ഹോം നിയമമായി എത്തുമ്പേള്‍ വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ നേരിടുന്ന ഒരുവിധ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. ഇത്തരത്തിലുള്ള ഡാറ്റാ ചോര്‍ച്ചയും മറ്റും തടയുന്നതിനായുള്ള സംവിധാനങ്ങളും സര്‍ക്കാര്‍ ഈ നിയമത്തിന്റെ ഭാഗമായി ആവിഷ്‌കരിക്കും.

 

Tags:    

Similar News