തുടരുമോ സ്‌മോൾ ക്യാപ്പിലെ "സാന്താ റാലി"
- കഴിഞ്ഞ 11 വർഷത്തിലെ സാന്ത റാലിയിൽ നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക പോസിറ്റീവ് റിട്ടേൺ നൽകിയിട്ടുണ്ട്
- കഴിഞ്ഞ വർഷം ഉയർന്നത് 7%
കഴിഞ്ഞ 11 വർഷമായി തുടരുന്ന സ്‌മോൾ ക്യാപ് ഓഹരികളിലെ "സാന്ത റാലി" ഈ വർഷവും തുടരുമോ എന്നാണ് നിക്ഷേപകർ ഉറ്റു നോക്കുന്നത്. ഡിസംബറിലെ അവസാന അഞ്ച് ട്രേഡിംഗ് ദിവസങ്ങളിലും ജനുവരിയിലെ ആദ്യ രണ്ട് ദിവസങ്ങളിലും ഓഹരികളുണ്ടാവുന്ന ഉയർച്ചയെ സൂചിപ്പിക്കുന്ന മാർക്കറ്റ് അനോമലിയാണ് സാന്താക്ലോസ് റാലി.
നിഫ്റ്റിയിൽ ഇതിനോടകം തന്നെ ഇത്തരമൊരു ഉയർച്ചയുണ്ടായിട്ടുണ്ട്, എന്നാൽ സ്‌മോൾ ക്യാപ് ഓഹരികൾ സാന്ത റാലിക്ക് ഒരുങ്ങിയിരിക്കുന്നു എന്നാണു വിദഗ്ധരുടെ അഭിപ്രായം.
കഴിഞ്ഞ 11 വർഷത്തിനിടയിലെ, ഈ 7-ദിന കാലയളവിൽ നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക പോസിറ്റീവ് റിട്ടേൺ നൽകിയിട്ടുണ്ടെന്ന് പ്രകടനത്തെക്കുറിച്ചുള്ള ഒരു പഠനം കാണിക്കുന്നത്.
കഴിഞ്ഞ വർഷത്തെ മോൾ ക്യാപ് സൂചികയിലെ സാന്ത റാലിയായിരുന്നു എക്കാലത്തെയും മികച്ചതായി റെക്കോർഡ് ചെയ്തിട്ടുള്ളത്. ഏഴു ദിവസത്തിൽ സൂചിക ഉയർന്നത് ഏഴു ശതമാനത്തോളമാണ്.
"അവസാന 11 വർഷത്തിൽ നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചിക ചുവപ്പ് തൊട്ടിട്ടില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അത് കൊണ്ട് തന്നെ ഈ കാലയളവിലെ സാന്ത റാലി നിക്ഷേപകർ ശ്രദ്ധിക്കേണ്ട പ്രധാന ദിവസങ്ങൾ കൂടിയാണ്" എന്ന സാംകോ സെക്യൂരിറ്റീസിന്റെ, അപൂർവ ഷെത്ത് പറഞ്ഞു.
മുൻ വർഷങ്ങളിലെ നിഫ്റ്റി സ്മോൾക്യാപ്പ് 100 സൂചികയിലെ സാന്ത റാലി
2012- 3.89%
2013- 1.06%
2014- 5.73%
2015- 1.33%
2016- 6.24%
2017- 2.50%
2018- 0.46%
2019- 4.81%
2020- 5.32%
2021- 5.73%
2022- 7.07%
സ്‌മോൾ ക്യാപുകളിൽ മാത്രമല്ല ഈ കലയാളിവിലെ ബെഞ്ച് മാർക്ക് സൂചികയായ നിഫ്റ്റി കഴിഞ്ഞ 22 വർഷത്തിൽ 19 വർഷവും പച്ചയിലായിരുന്നു ക്ലോസ് ചെയ്തത്.
" ഈ വർഷവും സൂചികയ്ക്ക് ഈ പ്രവണത തുടരാനാകുമെന്ന് വിശ്വസിക്കുന്നതിനുള്ള ശക്തമായ കാര്യങ്ങളാണ് ഡാറ്റകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം സൂചിക ഇതിനകം തന്നെ കുതിച്ചുയർന്ന കാര്യം ശ്രദ്ധിക്കേണ്ടതാണ്, കഴിഞ്ഞ ദിവസങ്ങളിലും ചെറിയ തിരുത്തൽ കണ്ടു. ഈ ശ്രേണിയിൽ നിഫ്റ്റി എവിടെ അവസാനിക്കുമെന്ന് ആർക്കും ഊഹിക്കാവുന്നതായിരിക്കും," ഷെത്ത് പകൂട്ടിച്ചേർത്തു.
"കഴിഞ്ഞ ദിവസങ്ങളിലെ തിരുത്തലിന് ശേഷം ഓഹരികളിൽ നിക്ഷേപം ശതമായി തന്നെ തുടരുന്നത് സാന്ത റാലിയിൽ പ്രതീക്ഷ നൽകുന്നതായി" ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ആനന്ദ് ജെയിംസ് പറഞ്ഞു.
കഴിഞ്ഞ ആഴ്‌ച, എൻഎഫ്‌ഒ യുമായി വന്ന മോത്തിലാൽ ഓസ്‌വാളിന്റെ പുതിയ സ്‌മോൾക്യാപ് ഫണ്ടിന് 1,350 കോടിയിലധികം രൂപ സമാഹരിക്കാൻ കഴിഞ്ഞു. ഇത് ഇന്ത്യയിലെ ഏതൊരു സ്‌മോൾക്യാപ് ആക്റ്റീവ് ഫണ്ട് എൻഎഫ്‌ഒയുടെ എക്കാലത്തെയും ഉയർന്ന സമാഹരണമാണ്.