വിപണി തുറക്കും മുമ്പ് അറിയേണ്ടത് (ജൂലൈ 09)
വ്യക്തമായ തീരുമാനമില്ലാതെ വിപണി
കഴിഞ്ഞ വാരത്തിലെ റെക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്ന് എങ്ങോട്ടു പോകണമെന്നറിയാതെ റേഞ്ച് ബൗണ്ടായി നീങ്ങുകയാണ് ഇന്ത്യന്‍ വിപണി. വിപണി നീക്കത്തെ സ്വാധീനിക്കുന്ന വാര്‍ത്തകളൊന്നും തന്നെ ഇല്ലാത്തത് വിപണി പ്രവര്‍ത്തകരുടെ ഉത്സാഹം ഇല്ലാതാക്കി. വിപണിയിലെ ഈ തീരുമാനമില്ലായ്മ ഉയര്‍ന്നതലത്തില്‍ ലാഭമെടുക്കാന്‍ നിക്ഷേപകര്‍ ഉപയോഗിക്കുകയാണ്. വിപണി 24000-24500 തലത്തില്‍ കണ്‍സോളിഡേഷനുള്ള ശ്രമത്തിലാണ് . ഇന്നു മുതല്‍ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ എത്തുകയാണ്. ജൂലൈ 11-ന് ടിസിഎസ് എസ്് ഫലം വരുന്നതോടെ വിപണി നീക്കത്തില്‍ ഒരു വ്യക്തത വരുമെന്ന് ഉറപ്പാണ്.
ഇന്നു രാവിലെ ഏഷ്യന്‍ വിപണികള്‍ പോസീറ്റീവായാണ് ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ജാപ്പനീസ് നിക്കി മികച്ച ഉയര്‍ച്ചയാണ് നേടിയിട്ടുള്ളത്.
ആഗോള വിപണികളും ഇന്നലെ ഉത്സാഹക്കുറവിലായിരുന്നു. ഈ വാരാന്ത്യം എത്തുന്ന പ്രാഥമിക പണപ്പെരുപ്പ കണക്കുകളും ഇന്നും നാളെയും നടക്കുന്ന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജറോം പവലിന്റെ സെനറ്റ് ടെസ്റ്റിമണിയും വിപണികള്‍ കാത്തിരിക്കുകയാണ്. പലിശനിരക്ക് വെട്ടിക്കുറയ്ക്കല്‍ സംബന്ധിച്ച ചില സൂചനകള്‍ ഇതില്‍നിന്നു ലഭിക്കുമെന്ന് വിപണി പ്രതീക്ഷിക്കുന്നു.
വിപണി ഇന്നലെ
ഇന്ത്യന്‍ ഓഹരി വിപണി കണ്‍സോളിഡേഷന്‍ ഘട്ടത്തിലൂടെ കടന്നുപോവുകയാണ്. ഇന്നലെ ഫ്ളാറ്റ് ക്ലോസിംഗായിരുന്നു ഇന്ത്യന്‍ സൂചികകളുടേത്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി ഇന്നലെ 3.3 പോയിന്റ് താഴ്ന്ന് 24320.55 പോയിന്റിലാണ് ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചത്തെ (24323.85 പോയിന്റാണ് റിക്കാര്‍ഡ് ക്ലോസിംഗ്. ജൂലൈ നാലിന് കുറിച്ച 24401 പോയിന്റാണ് വിപണിതൊട്ട ഏറ്റവും ഉയര്‍ന്ന പോയിന്റ്.
സെന്‍സെക്സ് ഇന്നലെ 36.22 പോയിന്റ് കുറഞ്ഞ് 79960.38 പോയിന്റിലാണ് ക്ലോസ് ചെയ്തത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സെന്‍സെക്സ് 80000 പോയിന്റിന് താഴെ ക്ലോസ് ചെയ്യുന്നത്. ജൂലൈ നാലിലെ 80049.67 പോയിന്റാണ് സെന്‍സെക്സിന്റെ റിക്കാര്‍ഡ് ക്ലോസിംഗ്.
ബാങ്ക് ഓഹരികളില്‍ ഇന്നലെയും ലാഭമെടുപ്പാണ് കാണിച്ചത്. ഐടി ഓഹരികള്‍ നേരിയ തോതില്‍ ഉയര്‍ന്നു ക്ലോസ് ചെയ്തു. ഓട്ടോ, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഹെല്‍ത്ത്കെയര്‍, മെറ്റല്‍ തുടങ്ങിയവയിലെല്ലാം ലാഭമെടുപ്പു ദൃശ്യമായിരുന്നു. കാപ്പിറ്റല്‍ ഗുഡ്സ്, എഫ്എംസിജി എന്നിവയാണ് മുഖ്യമായും വിപണിയിലെ കുത്തനെയുള്ള വീഴ്ച ഒഴിവാക്കിയത്.
തുടര്‍ച്ചയായ മൂന്നാം ദിവസവും എച്ച്ഡിഎഫ്സി ബാങ്ക് ഇടിവു രേഖപ്പെടുത്തി.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റിയുടെ അടിയൊഴുക്കു ബുള്ളീഷ് ആണെങ്കിലും എങ്ങോട്ടു നീങ്ങണമെന്ന തീരുമാനമെടുക്കാനാകാതെ വിപണി നീങ്ങുകയാണ്. ഉയര്‍ന്ന തലത്തില്‍ ചെറിയ റേഞ്ചില്‍ നീങ്ങുന്ന പ്രവണതയാണ് ഏതാനും ദിവസങ്ങളായി വിപണി കാണിക്കുന്നത്. പുതിയ ഉയരങ്ങള്‍ സൃഷ്ടിക്കുമ്പോഴും ഇതേ രീതിയിലാണ് വിപണിയുടെ നീ്ക്കം.
മെച്ചപ്പെടുന്ന പ്രവണതയാണ് വിപണി കാണിക്കുന്നതെങ്കില്‍ 24401 പോയിന്റ് റെസിസ്റ്റന്‍സാണ്. ഇതു മറികടന്നാല്‍ തുടര്‍ന്ന് 24550-24650 തലത്തിലും.
ഇന്നു വിപണി താഴുകയാണെങ്കില്‍ നിഫ്റ്റിക്ക് 24150-24250 തലത്തിലും തുടര്‍ന്ന് 23980-24000 തലത്തിലും പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 72.36 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലാണെന്നു ഇതു സൂചിപ്പിക്കുന്നു. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
്ബാങ്ക് നിഫ്റ്റി: ജൂലൈ നാലിലെ റെക്കാര്‍ഡ് ഉയരത്തില്‍ ( 53357.7 പോയിന്റ് )നിന്ന് ബാങ്ക് നിഫ്റ്റി ഇന്നലെ 52425.8 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഇന്നലെ ബാങ്ക് നിഫ്റ്റി 235 പോയിന്റോളം കുറഞ്ഞു.തുടര്‍ച്ചയായി മൂന്നാം ദിവസമാണ് ബാങ്ക് നിഫ്റ്റി ഇടിവ് കാണിക്കുന്നത്. ഹെവിവെയ്റ്റായ എച്ച്ഡിഎഫ്സി ബാങ്കിന്റെ ഇടിവാണ് ബാങ്ക് നിഫ്റ്റിയെ താഴ്ത്തിയത്.
ഇപ്പോഴത്തെ സ്ഥ്തിയില്‍ ബാങ്ക് നിഫ്റ്റിക്ക് 52710-52820 തലത്തിലും തുടര്‍ന്ന് 53000-53180 തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. 53330-53490 പോയിന്റ് റേഞ്ചിലും റെസിസ്റ്റന്‍സ് ഉണ്ട്
താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52150-52290 പോയിന്റിലും തുടര്‍ന്ന് 51990 പോയിന്റിലും പിന്തുണ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു.
ബാങ്ക് നിഫ്റ്റി ആര്‍എസ്ഐ ഇന്നലെ 60.21 ആണ്. ബുള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ 8.5 പോയിന്റ് ഉയര്‍ച്ചയിലാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 3 പോയിന്റ് താഴെയാണ്. ഏഷ്യന്‍ ഫ്യൂച്ചേഴ്സ്, യുഎസ്, യൂറോപ്യന്‍് ഫ്യൂച്ചേഴ്സ് തുടങ്ങിയവയെല്ലാം ഇന്നു രാവിലെ പോസീറ്റീവാണ്.
ഇന്ത്യന്‍ എഡിആറുകള്‍
ഇന്നലെ ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.36 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ 0.47 ശതമാനവും മെച്ചപ്പെട്ടു. എച്ച്ഡിഎഫ്സി ബാങ്ക് 0.05 ശതമാനം മെച്ചപ്പെട്ടപ്പോള്‍ ഐസിഐസിഐ ബാങ്ക് 0.31 ശതമാനം കുറഞ്ഞു. മേക്കമൈ ട്രിപ് 0.83 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.72 ശതമാനവും മെച്ചപ്പെട്ടിട്ടുണ്ട്. ഡോ. റെഡ്ഡീസ് 0.67 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.
ഇന്ത്യ വിക്സ്
ഇന്നലെ ഇന്ത്യ വിക്സ് 7.13 ശതമാനം മെച്ചത്തോടെ 13.6 പോയിന്റില്‍ ക്ലോസ് ചെയ്തു. തേലദിവസമിത് 12.7 ആയിരുന്നു. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്സ് നീങ്ങുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വെള്ളിയാഴ്ച 1.20-ല്‍നിന്ന് ഇന്നലെ 1.18 ആയി താഴ്്ന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
യുഎസ് വിപണി ഇന്നലെ സമ്മിശ്രമായാണ് ക്ലോസ് ചെയ്തത്. മാത്രവുമല്ല, നേരിയ റേഞ്ചിലായിരുന്നു സൂചികകളുടെ നീക്കം.ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 31.08 പോയിന്റ് താഴ്ന്നപ്പോള്‍ നാസ്ഡാക് 50.98 പോയിന്റ് മെച്ചപ്പെട്ടു ക്ലോസു ചെയ്തു. എസ് ആന്‍ഡ് പി 500 സൂചിക 5.66 പോയിന്റും മെച്ചപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഫ്യൂച്ചേഴ്സ് എല്ലാം പോസീറ്റീവായിട്ടാണ് നീങ്ങുന്നത്.
ചിപ് മേക്കര്‍ കമ്പനികളുടെ പിന്‍ബലത്തിലാണ് നാസ്ഡാകും എസ് ആന്‍ഡ് പി സൂചികയും ഉയര്‍ന്നിട്ടുള്ളത്. ഇന്റല്‍, ബ്രോഡ്‌കോം, മാര്‍വെല്‍ ടെക്, അഡ്വാന്‍സ്ഡ് മൈക്രോ ഡിവൈസസ് തുടങ്ങിയവയല്ലാം മെച്ചപ്പെട്ടു. ഇന്റല്‍ 5 ശതമാനം മെച്ചപ്പെട്ടു.
യുഎസ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുമ്പില്‍ ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോ പവലിന്റെ ദ്വദിന ടെസ്റ്റിമണി ഇന്നാരംഭിക്കുകയാണ്. ഈ വാരാവസാനത്തോടെ ജൂണ്‍ പണപ്പെരുപ്പത്തിന്റെ പ്രാഥമിക കണക്കുകള്‍ എത്തുകയും ചെയ്യും. ഇവയാണ് ഫ്യൂച്ചേഴ്സിന് ഊര്‍ജം നല്‍കിയത്, പത്തുവര്‍ഷ ട്രഷറി യീല്‍ഡ് നേരിയ തോതില്‍ ഉയര്‍ന്ന 4.28 ശതമാനമായിട്ടുണ്ട്. പണപ്പെരുപ്പ നിരക്ക് ഉദ്ദേശിക്കുന്ന പാതയിലൂടെയാണ് നീങ്ങുന്നതെങ്കിലും അതു കൂടുതല്‍ അരക്കിട്ട് ഉറപ്പിക്കേണ്ടതുണ്ടെന്നും അതിനുശേഷമേ പലിശ കുറയ്ക്കല്‍ സൈക്കിള്‍ ആരംഭിക്കുകയുള്ളുവെന്നുമാണ് ഫെഡറല്‍ റിസര്‍വിന്റെ ഔദ്യോഗിക നിലപാട്.
യൂറോപ്യന്‍ വിപണികളെല്ലാംതന്നെ ചുവപ്പിലാണ് ഇന്നലെ ക്ലോസ് ചെയ്തത്. വെള്ളിയാഴ്ചയും സ്ഥിതി ഇതുതന്നെയായിരുന്നു. എഫ്ടിഎസ്ഇ യുകെ 10.44 പോയിന്റും സിഎസി ഫ്രാന്‍സ് 48.17 പോയിന്റും ജര്‍മന്‍ ഡാക്സ് 3.4 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 114.8 പോയിന്റു മെച്ചപ്പെട്ടാണ് ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യന്‍ ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. കൂടുതലും പോസീറ്റീവാണ്.
ഏഷ്യന്‍ വിപണികള്‍
ജാപ്പനീസ് നിക്കി ഇന്നു രാവിലെ 178 പോയിന്റോളം മെച്ചപ്പെട്ട് ഓപ്പണ്‍ ചെയ്ത ജാപ്പനീസ് നിക്കി ശക്തമായ നിലയില്‍ മുന്നോട്ടു പോവുകയാണ്. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 412.7 പോയിന്റ് മെച്ചത്തിലാണ്. തിങ്കളാഴ്ച 131.67 പോയിന്റ് താഴ്ന്നായിരുന്നു നിക്കിയുടെ ക്ലോസിംഗ്.
കാര്യമായ വ്യത്യാസമില്ലാതെ ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 9.5 പോയിന്റ് ഉയര്‍ന്നു നില്ക്കുകയാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 48.5 പോയിന്റു താഴ്ന്നും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക നേരിയ തോതില്‍ മെച്ചപ്പെട്ടും നില്‍ക്കുകയാണ്.
അതേസമയം നിക്കി ഫ്യൂച്ചേഴ്സ്362 പോയിന്റും ഉയര്‍ന്നും ഹാംഗ്സാംഗ് ഫ്യൂച്ചേഴ്സ് 23 പോയിന്റു താഴ്ന്നുമാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ ഓഹരി വിപണിയില്‍ നെറ്റ് വാങ്ങലുകാരായിരുന്നു.വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ 60.98 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ 2866.79 കോടി രൂപയുടെ നെറ്റ് വാങ്ങലാണ് നടത്തിയത്.
ജൂലൈയിലെ വിദേശ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ 6935.64 കോടി രൂപയായി ഉയര്‍ന്നു.അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളുടെ നെറ്റ് വാങ്ങല്‍ ജൂലൈയില്‍ 2481.5 കോടിയായി.
സാമ്പത്തിക വാര്‍ത്തകള്‍
മണ്‍സൂണ്‍: പടിഞ്ഞാറന്‍ മണ്‍സൂണിലെ മഴക്കമ്മി ഇല്ലാതായി. ജൂലൈ എട്ടു വരെ ലഭിച്ചമഴ ദീര്‍ഘകാലശരാശരിയേക്കാള്‍ 1.8 ശതമാനം കൂടുതലായിരിക്കുകയാണ്. ജൂലൈ 8 വരെ സാധാരണയായി ലഭിക്കേണ്ടത് 230.4 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ 234.6 മില്ലീമീറ്റര്‍ മഴ ലഭിച്ചു. ജൂലൈ 10 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ ഇന്ന്
ജിഎം ബ്രൂവറീസ്, ഡെല്‍റ്റ് കോര്‍പ്, ആര്‍എസ് സോഫ്റ്റ് വേര്‍ നിതിന്‍ ഫയര്‍ വെഞ്ചുറ ഫിനാന്‍സ് തുടങ്ങിയ കമ്പനികള്‍ ഇന്ന ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും.
ആദ്യ ക്വാര്‍ട്ടര്‍ ഫലം ഇന്നു വരാനിരിക്കേ ഗെയിമിംഗ് ആന്‍ഡ് കാസിനോ കമ്പനിയായ ഡെല്‍റ്റ കോര്‍പിന്റെ ഓഹരി ഇന്നലെ 7.74 ശതമാനം ഉയര്‍ന്ന് 147.95 രൂപയിലെത്തി. നാലാം ക്വാര്‍ട്ടറില്‍ അറ്റാദായത്തില്‍ 42 ശതമാനത്തോളം ഉയര്‍ച്ച നേടിയ കമ്പനിയുടെ ഓഹരി വില 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍നിന്ന് 43 ശതമാനം താഴെയാണിപ്പോള്‍.
പേടിഎമ്മിനെ ഒരു 10000 കോടി ഡോളര്‍ കമ്പനിയാക്കി മാറ്റുകയെന്നതാണ് തന്റെ വ്യക്തിപരമായ സ്വപ്നമെന്നു കമ്പനി സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മയുടെ പ്രഖ്യാപനം ഇന്നലെ പേടിഎം ഓഹരികളെ 9.87 ശതമാനം മെച്ചത്തോടെ 479.7 രൂപയിലെത്തിച്ചു. ഇക്കഴിഞ്ഞ 52 ആഴ്ചയില്‍ കമ്പനിയുടെ ഓഹരി വിലയില്‍ 26.73 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. പേടിഎം പേമെന്റ് ബാങ്കിന്റെ പ്രവര്‍ത്തനത്തിനു നിയന്ത്രണങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചതാണ് ഓഹരി വില ഇടിച്ചത്.
ക്രൂഡോയില്‍ വില
ഇന്നു രാവിലെ ഡബ്ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 82.16 ഡോളറാണ്. ഇന്നലെയത് 83.16 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 85.9 ഡോളറാണ്. ഇന്നലെ രാവിലെ അത് 86.54 ഡോളറായിരുന്നു. ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല.
ഡോളര്‍- രൂപ വിനിമയനിരക്ക് 83.48-ല്‍ മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.