തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ചയിലും നേട്ടമുണ്ടാക്കിയാണ് ഇന്ത്യന്‍ ഓഹരി വിപണി പുതിയ വാരത്തിലേക്കു കടക്കുന്നത്. ഈ വാരത്തില്‍ പ്രധാനമായും വിപണിയെ സ്വാധീനിക്കുക ഇന്ത്യന്‍ കമ്പനികളുടെ ആദ്യക്വര്‍ട്ടര്‍ പ്രവര്‍ത്തനഫലങ്ങളാണ്. ടിസിഎസ് ( ജൂലൈ 11), എച്ച്‌സിഎല്‍ ടെക് (ജൂലൈ 12), ജിഎം ബ്രൂവറീസ്, ഡെല്‍റ്റ് കോര്‍പ്, ആര്‍എസ് സോഫ്റ്റ് വേര്‍ ( ജൂലൈ 9),ടാറ്റ എല്‍ക്‌സി, കേശോറാം ഇന്‍ഡ്,കെസിപി ഷുഗര്‍ ( ജൂലൈ 10), നെല്‍കോ ( ജൂലൈ 11), ഐആര്‍ ഇഡബ്‌ള്യുഡി, ഒറിയന്റ് ഹോട്ടല്‍സ് ( ജൂലൈ 12), അവന്യു സൂപ്പര്‍മാര്‍ട്‌സ്, ബന്‍സാലി എന്‍ജിനീയറിംഗ്, ജിയോജിത് ഫിനാന്‍ഷ്യല്‍ ( ജൂലൈ 13) തുടങ്ങിയ നിരവധി കമ്പനികള്‍ ജൂലൈ 8-13 വാരത്തില്‍ ആദ്യക്വാര്‍ട്ടര്‍ ഫലങ്ങള്‍ പുറത്തുവിടും. ഐടി കമ്പനികളുടെ ഫലങ്ങള്‍ ആ മേഖലയെ സംബന്ധിച്ച് വ്യക്തമായചിത്രം നല്‍കും. അവയുടെ ഭാവി വരുമാന ഗൈഡന്‍സുകളാണ് വിപണിയുടെ ദിശാമാറ്റത്തെ സ്വാധീനി്ക്കുക.
ഇന്ത്യന്‍ സാമ്പത്തിക വളര്‍ച്ച സംബന്ധിച്ച വിലയിരുത്തലുകള്‍ മെച്ചപ്പെട്ട ചിത്രമാണ് നല്‍കുന്നത്. ആഗോള തലത്തില്‍ പണപ്പെരുപ്പം കുറയുന്നതും പലിശനിരക്കു വെട്ടിക്കുറയ്ക്കല്‍ സൈക്കിള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കുമെന്ന വിലയിരുത്തലും മെച്ചപ്പെട്ട ക്വാര്‍ട്ടര്‍ റിസല്‍ട്ടിലേക്കും മെച്ചപ്പെട്ട കമ്പനി പ്രവര്‍ത്തനഫലത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.
ആദ്യക്വാര്‍ട്ടര്‍ ഫലത്തിനൊപ്പംതന്നെയാണ് ജൂലൈ 23-ന് എത്തുന്ന 2024-25-ലെ മോദി3.0 ബജറ്റും. പുതിയ സര്‍ക്കാരിന്റെ അടുത്ത അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനചിത്രം നല്‍കുന്ന സംഭവമാണിത്. വിപണിയുടെ ദിശയം സ്വാധീനിക്കുന്ന ഈ വര്‍ഷത്തെ ഏറ്റവും വലിയ സംഭവമാണിത്.
ആഗോള വിപണി നീക്കവും ഇന്ത്യന്‍ വിപണിയെ സ്വാധീനിക്കും. പ്രത്യേകിച്ചും യുഎസ് വിപണികള്‍. യുഎസ് ഓബരി ബഞ്ച്മാര്‍ക്ക് സൂചികകള്‍ മികച്ച പ്രകടനമാണ് കാഴ്ച വച്ചുകൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചും ഐടി മേഖലയിലെ കമ്പനികള്‍. പലിശ നിരക്കു കുറയ്ക്കുമെന്ന പ്രതീക്ഷയും അത് സ്‌പെന്‍ഡിംഗ് വര്‍ധിപ്പിക്കുമെന്ന വിലയിരുത്തലുമാണ് വിപണിക്കു ഊര്‍ജം നല്‍കുന്നത്.
വിപണി വെള്ളിയാഴ്ച
ഇന്ത്യന്‍ ഓഹരി വിപണി ഉയര്‍ന്ന തലത്തില്‍ നീങ്ങുകയാണ്. പൊതുതെരഞ്ഞെടുപ്പു ഫലം വന്നതിനെത്തുടര്‍ന്ന 11 ശതമാനം നേട്ടമുണ്ടാക്കി. ഇക്കഴിഞ്ഞ വാരത്തില്‍ വിപണി സൂചികകള്‍ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയരത്തില്‍ എത്തിയിരിക്കുകയാണ്.
ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്കായ നിഫ്റ്റി വെള്ളിയാഴ്ച റിക്കാര്‍ഡ് ഉയരത്തില്‍ (24323.85 പോയിന്റ്) ക്ലോസ് ചെയ്തിരിക്കുകയാണ്. തലേദിവസം കുറിച്ച 24401 പോയിന്റാണ് വിപണിതൊട്ട ഏറ്റവും ഉയര്‍ന്ന പോയിന്റ്.
ഇന്ത്യന്‍ വിപണിയുടെ ബാരോമീറ്ററായ സെന്‍സെക്‌സ് ആദ്യമായി 80000 പോയിന്റ് കടന്ന വാരവുംകൂടിയാണിത്. ജൂലൈ നാലിലെ 80392..64 പോയിന്റാണ് സെന്‍സെക്‌സിന്റെ ഏറ്റവും ഉയര്‍ന്ന പോയിന്റ്. ഉയര്‍ന്ന ക്ലോസിംഗ് 80049.67 പോയിന്റാണ്. വെള്ളിയാഴ്ച 79996.6 പോയിന്റിലാണ് ക്ലോസ് ചെയ്തത്.
വെള്ളിയാഴ്ച ബാങ്ക് ഓഹരികള്‍ ശക്തമായ ലാഭമെടുപ്പ് കാണിച്ചപ്പോള്‍ ഐടി ഓഹരികളുടെ നീക്കം നേരിയ റേഞ്ചിലായിരുന്നു. എഫ്എംസിജി, ഹെല്‍ത്ത്‌കെയര്‍ മെറ്റല്‍, ഓയില്‍, പിഎസ്ഇ തുടങ്ങിയ മേഖലകളാണ് ഇന്നലെ വിപണിയെ താങ്ങിനിര്‍ത്തിയത്.
തുടര്‍ച്ചയായ രണ്ടാം ദിവസവും എച്ച്ഡിഎഫ്‌സി ബാങ്ക് കുത്തനെയിടിഞ്ഞു. ടാറ്റ സ്റ്റീല്‍, മഹീന്ദ്ര, എല്‍ ആന്‍ഡ് ടി മൈന്‍ഡ് ട്രീ തുടങ്ങിയവയെല്ലാം കനത്ത നഷ്ടം കാണിച്ച ഓഹരികളാണ്.
നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും
നിഫ്റ്റിയുടെ ബുള്ളീഷ് മനോഭാവത്തില്‍ ഇതുവരെ മാറ്റം വന്നിട്ടില്ല. എന്നാല്‍ ഇത്രയും ഉയര്‍ന്ന തലത്തില്‍ നിഫ്റ്റി റേഞ്ച് ബൗണ്ടായിട്ടാണ് നീങ്ങുന്നത്. വന്‍ വ്യതിയാനങ്ങള്‍ ദൃശ്യമല്ല. ഉയര്‍ച്ചയില്‍ ലാഭമെടുക്കലും ദൃശ്യമാണ്. പത്തു ദിവസം തുടര്‍ച്ചയായി നിഫ്റ്റി പുതിയ ഉയരങ്ങള്‍ സൃഷ്ടിച്ചു മുന്നേറുകയായിരുന്നു.
വിപണിയില്‍ വെള്ളിയാഴ്ചത്തെ മൊമന്റം തുടരുകയാണെങ്കില്‍ നിഫ്റ്റിക്ക് 24401 പോയിന്റില്‍ ആദ്യ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 24550-24650 തലത്തിലും.
ഇന്നു വിപണി താഴുകയാണെങ്കില്‍ നിഫ്റ്റിക്ക് 24150-24200 തലത്തിലും തുടര്‍ന്ന് 23980-24000 തലത്തിലും പിന്തുണ കിട്ടും. തുടര്‍ന്നും താഴേയ്ക്കാണെങ്കില്‍ 23700-23800 തലത്തിലും പിന്തുണ കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്
പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 72.50 ആണ്. നിഫ്റ്റി ഓവര്‍ ബോട്ട് നിലയിലാണെന്നു ഇതു സൂചിപ്പിക്കുന്നു. ഏതു സമയവും തിരുത്തലിനുള്ള സാധ്യതയിലേക്കാണ് ഇതു വിരല്‍ ചൂണ്ടുന്നത്.
ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.
്ബാങ്ക് നിഫ്റ്റി: ജൂലൈ നാലിന് റിക്കാര്‍ഡ് ഉയരത്തില്‍ ( 53357.7 പോയിന്റ് ) എത്തിയ ബാങ്ക് നിഫ്റ്റി വെള്ളിയാഴ്ച 52660.35 പോയിന്റില്‍ ക്ലോസ് ചെയ്തിരിക്കുകയാണ്. ഏതാണ്ട് 700 പോയിന്റ് താഴെ. പ്രധാനമായും എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഇടിവാണ് ബാങ്ക് നിഫ്റ്റിയെ താഴ്ത്തിയത്. വെള്ളിയാഴ്ച 443.35 പോയിന്റിന്റെ ഇടിവാണ് ഉണ്ടായത്.
വെള്ളിയാഴ്ചത്തെ മൊമന്റം തുടരുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52290 പോയിന്റിലും തുടര്‍ന്ന് 51990 പോയിന്റിലും പിന്തുണ കിട്ടുമെന്നു പ്രതീക്ഷിക്കുന്നു. തുടര്‍ന്ന് 51200-51600 പോയിന്റ് തലത്തിലും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വിപണി മെച്ചപ്പെടുകയാണെങ്കില്‍ ബാങ്ക് നിഫ്റ്റിക്ക് 52817 പോയിന്റിലും 53250-53360 പോയിന്റ് തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 53645.5 പോയിന്റിലും 53900-54000 പോയിന്റ് തലത്തിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം.
ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ ഇന്നലെ 62.85 ആണ്. ബു്ള്ളീഷ് മോഡില്‍തന്നെയാണ് ബാങ്ക് നിഫ്റ്റി നീങ്ങുന്നത്.
ഗിഫ്റ്റ് നിഫ്റ്റി
നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഗിഫ്റ്റ് നിഫ്റ്റി ഇന്നു രാവിലെ ട്ടെു പോയിന്റ് മെച്ചത്തിലാണ് ഓപ്പണ്‍ ചെയ്തത്. ഒരുമണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ 22 പോയിന്റ് താഴെയാണ്. ഏഷ്യന്‍ , യുഎസ്, യൂറോപ്യന്‍് ഫ്യൂച്ചേഴ്‌സ് എല്ലാം ചുവപ്പിലാണ്. ആ സാബചര്യത്തില്‍ മെച്ചപ്പെട്ട ഓപ്പണ്‍ ഇന്നു രാവിലെ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കേണ്ടതില്ല.
ഇന്ത്യന്‍ എഡിആറുകള്‍
വെള്ളിയാഴ്ച ഇന്ത്യന്‍ എഡിആറുകള്‍ സമ്മിശ്ര പ്രകടനമാണ് കാഴ്ച വച്ചത്. ഐടി കമ്പനികളായ ഇന്‍ഫോസിസ് 0.31 ശതമാനം മെച്ചപ്പെട്ടപ്പോള്‍ വിപ്രോ മാറ്റമില്ലാതെ തുടര്‍ന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് 7.13 ശതമാനം ഇടിഞ്ഞപ്പോള്‍ ഐസിഐസിഐ ബാങ്ക് 1.32 ശതമാനം മെച്ചപ്പെട്ടു. മേക്കമൈ ട്രിപ് 3.19 ശതമാനം ഇടിഞ്ഞു. എന്നാല്‍ ഡോ. റെഡ്ഡീസ് 2.62 ശതമാനവും റിലയന്‍സ് ഇന്‍ഡസ്ട്രീസ് 1.45 ശതമാനവും മെച്ചപ്പെട്ടിട്ടുണ്ട്.
ഇന്ത്യ വിക്‌സ്
ഇന്ത്യന്‍ വിപണി ഏതാണ്ട് സാധാരണ നിലയിലേക്ക് എത്തുകയാണ്. വെള്ളിയാഴ്ച ഇന്ത്യ വിക്‌സ് 1.24 ശതമാനം താഴ്ന്ന് 12.7 പോയിന്റിലെത്തി. വ്യഴാഴ്ചയിത് 12.86 ആയിരുന്നു. തെരഞ്ഞെടുപ്പു ഫലം വന്ന ജൂണ്‍ നാലിനിത് 26.74 ആയിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് 10 ആയിരുന്നു ഇന്ത്യ വിക്‌സ്. മൂന്നാഴ്ചയായി 15 പോയിന്റിന് താഴെ നേരിയ തോതില്‍ അങ്ങോട്ടുമിങ്ങോട്ടും വിക്‌സ് നീങ്ങുകയാണ്.
വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) തലേദിവസത്തെ 1.27 പോയിന്റില്‍നിന്നു വെള്ളിയാഴ്ച 1.20-ലേക്കു താഴ്്ന്നു.
പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.
യുഎസ് വിപണികള്‍
സ്വാതന്ത്ര്യ ദിനം പ്രമാണിച്ച് ജൂലൈ നാലിലെ അവധിക്കുശേഷം തുറന്ന യുഎസ് വിപണി വെള്ളിയാഴ്ച നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. തൊഴില്‍ വളര്‍ച്ചയുടെ തോത് ജൂണില്‍ നേരിയ തോതില്‍ കുറഞ്ഞത് പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നതിനെക്കുറിച്ചു സജീവമായി ചിന്തിക്കുവാന്‍ ഫെഡറല്‍ റിസര്‍വിനെ പ്രേരിപ്പിക്കുമെന്ന വിലയിരുത്തലാണ് സൂചികകള്‍ക്ക് കരുത്തായത്. ഡൗ ജോണ്‍സ് ഇന്‍ഡസ്ട്രിയല്‍സ് 67.87 പോയിന്റ് മെച്ചപ്പെട്ട് ക്ലോസ് ചെയ്തു. നാസ്ഡാക് 164.46 പോയിന്റും എസ് ആ്ന്‍ഡ് പി 30.17 പോയിന്റും മെച്ചപ്പെട്ടു.
വെള്ളിയാഴ്ച യൂറോപ്യന്‍ വിപണികളെല്ലാംതന്നെ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. എഫ്ടിഎസ്ഇ യുകെ 37.33 പോയിന്റും സിഎസി ഫ്രാന്‍സ് 20.16 പോയിന്റും ഇറ്റാലിയന്‍ എഫ്ടിഎസ്ഇ 114.8 പോയിന്റും താഴ്ന്നാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ജര്‍മന്‍ ഡാക്‌സ് 24.97 പോയിന്റുമെച്ചപ്പെട്ടാണ് ദിവസത്തെ വ്യാപാരം അവസാനിപ്പിച്ചത്.
യുഎസ്, യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് സമ്മിശ്രമാണ്. കൂടുതലും ചുവപ്പിലാണ് നീങ്ങുന്നത്.
ഏഷ്യന്‍ വിപണികള്‍
വെള്ളിയാഴ്ച നേരിയ തോതില്‍ താഴ്ന്ന് ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ അമ്പതോളം പോയിന്റ് താഴ്ന്നാണ് ഓപ്പണ്‍ ചെയ്ത്. ഇന്ന് രാവിലെ ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ 41.3 പോയിന്റ് താഴ്ന്നാണ് നീങ്ങുന്നത്.
കാര്യമായ വ്യത്യാസമില്ലാതെ ഓപ്പണ്‍ ചെയ്ത കൊറിയന്‍ കോസ്പി ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാക്കുമ്പോള്‍ നേരിയ താഴ്ചയിലാണ്. അതേസമയം ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക 77.1 പോയിന്റും ചൈനീസ് ഷാംഗ്ഹായ് കോംപോസിറ്റ് സൂചിക 4 പോയിന്റും താഴെയാണ്.
അതേസമയം നിക്കി ഫ്യൂച്ചേഴ്‌സ് 95 പോയിന്റും ഹാംഗ്‌സാംഗ് ഫ്യൂച്ചേഴ്‌സ് 334 പോയിന്റും താഴ്ന്നാണ്.
വിദേശനിക്ഷേപക സ്ഥാപനങ്ങള്‍
വിദേശ നിക്ഷേപകസ്ഥാപനങ്ങളും ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങളും തമ്മിലുള്ള കാറ്റ് ആന്‍ഡ് മൗസ് കളി തുടരുകയാണ്. വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ ഇന്നലെ നെറ്റ് വാങ്ങലുകാരായപ്പോള്‍ ആഭ്യന്തര നിക്ഷേപകസ്ഥാപനങ്ങള്‍ നെറ്റ് വില്‍പ്പനക്കാരായി. ഇന്നലെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ 2575.85 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തി. ഇതോടെ ജൂലൈയിലെ നെറ്റ് വാങ്ങല്‍ 5633.33 കോടി രൂപയായി ഉയര്‍ന്നു.
അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ 2375.18 കോടി രൂപയുടെ നെറ്റ് വില്‍ക്കല്‍ നടത്തി. ഇതോടെ ജൂലൈയിലെ അവരുടെ നെറ്റ് വാങ്ങല്‍ 1266.07 കോടി രൂപയായി താഴ്ന്നു.
സാമ്പത്തിക വാര്‍ത്തകള്‍
മണ്‍സൂണ്‍: ഇന്ത്യന്‍ കാര്‍ഷികമേഖലയ്ക്ക് സന്തോഷം പകരുന്ന വാര്‍ത്തകളാണ് കാലാവസ്ഥ പുറത്തുവിട്ടിട്ടുള്ളത്. ജൂലൈ രണ്ടിന് രാജ്യമൊട്ടാകെ മണ്‍സൂണ്‍ എത്തുക മാത്രമല്ല മഴക്കമ്മി ഏതാണ്ട് ഇല്ലാതായി. ജൂലൈ ഏഴിന് ദീര്‍ഘകാലശരാശരിയേക്കാള്‍ 1.8 ശതമാനം അധികം മഴ ലഭിക്കുകയും ചെയ്തിരിക്കുകയാണ്. ജൂലൈ 7 വരെ സാധാരണയായി ലഭിക്കേണ്ടത് 221.6 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഇതുവരെ 225.7 മില്ലീമീറ്റര്‍ മഴി ലഭിച്ചു. ജൂലൈ 10 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിട്ടുള്ളത്.
ക്രൂഡോയില്‍ വില
്. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ക്രൂഡിന്റെ വില ബാരലിന് 83.16 ഡോളറാണ്. ഇന്നലെയത് 83.16 ഡോളറായിരുന്നു. ബ്രെന്റ് ക്രൂഡോയില്‍ വില ഇന്നു രാവിലെ 86.54 ഡോളറാണ്. ഇന്നലെ രാവിലെ അത് 86.54 ഡോളറായിരുന്നു.
ക്രൂഡ് വില കൂടുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്ര നല്ല വാര്‍ത്തയല്ല. അത് കറന്റ് അക്കൗണ്ട് കമ്മി കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതി ചെയ്യുകയും ചെയ്യും.
ഡോളര്‍- രൂപ വിനിമയനിരക്ക് ശനിയാഴ്ച 83.48 ആണ്.. ഇന്നലെ ഡോളറിനെതിരേ 83.50 എന്ന നിലയിലാണ് രൂപ ക്ലോസ് ചെയ്തത്. തലേദിവസമിതുതന്നെയായിരുന്നു. ജൂണ്‍ 20-ന് 83.63 വരെ രൂപ താഴ്ന്നിരുന്നു. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പം ഇറക്കുമതിക്കു കാരണവുമാകും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.
ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക