ചാഞ്ചാട്ടം തുടർന്ന് ആഭ്യന്തര സൂചികകൾ; 17 കടന്ന് ഇന്ത്യ വിക്സ്

  • എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ വിപണിക്ക് താങ്ങായി
  • ബിഎസ്ഇ മിഡ്ക്യാപ് നേരിയ നേട്ടത്തിൽ വ്യാപാരം തുടരുന്നു
  • ബ്രെൻ്റ് ക്രൂഡ് 0.29 ശതമാനം ഉയർന്ന് ബാരലിന് 83.57 ഡോളറിലെത്തി

Update: 2024-05-07 05:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർന്നുള്ള വ്യാപാരത്തിൽ സൂചികകൾ അസ്ഥിരത പ്രകടമാക്കി. ഫിനാൻഷ്യൽ സർവീസസ്, ഐടി ഓഹരികൾ സൂചികകളെ വലച്ചു. എഫ്എംസിജി, കൺസ്യൂമർ ഡ്യൂറബിൾസ് ഓഹരികൾ വിപണിക്ക് താങ്ങായി. സെൻസെക്‌സ് 123.82 പോയിൻ്റ് ഉയർന്ന് 74,019.36 ലും നിഫ്റ്റി 56.35 പോയിൻ്റ് ഉയർന്ന് 22,499.05 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, നെസ്‌ലെ ഇന്ത്യ, ഐടിസി, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ്, സൺ ഫാർമ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. എച്ച്സിഎൽ ടെക്, പവർ ഗ്രിഡ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഐസിഐസിഐ ബാങ്ക്, ശ്രീറാം ഫിനാൻസ് എന്നീ ഓഹരികൾ ഇടിവിലാണ്.

ഇന്ത്യ വിക്സ് 2 ശതമാനം ഉയർന്ന് 17 ആയി. തുടർച്ചയായയി ഒമ്പതാം ദിവസമാണ് സൂചിക ഉയരുന്നത്. ബിഎസ്ഇ മിഡ്ക്യാപ് നേരിയ നേട്ടത്തിൽ വ്യാപാരം തുടരുന്നു. ബിഎസ്ഇ സ്മോൾക്യാപ് 0.4 ശതമാനം താഴ്ന്നു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്  ഓഹരികളിൽ ഇടിവ് നിഫ്റ്റി ബാങ്കിനെ 0.7 ശതമാനം താഴ്ത്തി.

ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.29 ശതമാനം ഉയർന്ന് ബാരലിന് 83.57 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2331 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഉയർന്ന് 83.48 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,168.75 കോടി രൂപയുടെ ഓഹരികൾ വിറ്റു.

തിങ്കളാഴ്ച സെൻസെക്സ് 17.39 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 73,895.54 ലും നിഫ്റ്റി 33.15 പോയിൻ്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 22,442.70 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News