ആഗോള വിപണികളിൽ അനിശ്ചിതത്വം; ചുവപ്പണിഞ്ഞ് ആഭ്യന്തര വിപണി

  • 13 സെക്ടറൽ സൂചികകളിൽ 11 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്
  • അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.2 എത്തി
  • മിഡ്‌ക്യാപ് സൂചിക 0.3 ശതമാനം താഴ്ന്നപ്പോൾ സ്മോൾക്യാപ് 0.06 ശതമാനം ഉയർന്നു

Update: 2024-06-21 11:00 GMT

ആഗോള വിപണികളിലെ അനിശ്ചിതത്വത്തെ തുടർന്ന് ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. ആദ്യഘട്ട വ്യാപാരത്തിൽ നിഫ്റ്റി സർവ്വകാല ഉയരത്തിലെത്തിയിരുന്നു. ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ്, എഫ്എംസിജി തുടങ്ങിയ ഓഹരികളിൽ ഇടിവ് വിപണിക്ക് വിനയായി. ഐടി ഓഹരികൾ സൂചികകൾക്ക് താങ്ങായി.

സെൻസെക്സ് 269.03 പോയിൻ്റ് അഥവാ 0.35 ശതമാനം ഇടിഞ്ഞ് 77,209.90 നിഫ്റ്റി 65.90 പോയിൻ്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 23,501.10 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ എയർടെൽ, എൽടിഐ മൈൻഡ് ട്രീ, ഹിൻഡാൽകോ, ഇൻഫോസിസ്, അദാനി പോർട്ട്സ് എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ അൾട്രാടെക് സിമൻ്റ്, അദാനി പോർട്ട്‌സ്, ബിപിസിഎൽ, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ കൺസ്യൂമർ പ്രോഡക്‌ട്‌സ് തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

മിഡ്‌ക്യാപ് സൂചിക 0.3 ശതമാനം താഴ്ന്നപ്പോൾ സ്മോൾക്യാപ് 0.06 ശതമാനം ഉയർന്ന് വ്യാപാരം അവസാനിപ്പിച്ചു . 13 സെക്ടറൽ സൂചികകളിൽ 11 എണ്ണവും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി ഐടി, മെറ്റൽ സൂചികകൾ യഥാക്രമം 0.8, 0.4 ശതമാനം ഉയർന്നു.

അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 13.2 എത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ചുവപ്പിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികളിൽ വ്യാഴാഴ്ച സമ്മിശ്ര വ്യാപാരമായിരുന്നു.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 415.30 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.16 ശതമാനം ഇടിഞ്ഞ് ബാരലിന് 85.57 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.30 ശതമാനം താഴ്ന്ന് 2376 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.55 എത്തി.

വ്യാഴാഴ്ച സെൻസെക്സ് 141.34 പോയിൻ്റ് അഥവാ 0.18 ശതമാനം ഉയർന്ന് 77,478.93 ലും നിഫ്റ്റി 51 പോയിൻ്റ് അഥവാ 0.22 ശതമാനം ഉയർന്ന് 23,567 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News