ടിബിഒ ടെക്ക് ലിസ്റ്റിംഗ് 55% പ്രീമിയത്തിൽ; ആധാർ ഹൗസിംഗ് ഫിനാൻസ് അരങ്ങേറ്റം ഇഷ്യൂ വിലയിൽ
- ടിബിഒ ടെക്ക് ലിസ്റ്റിംഗ് വില 1426 രൂപ
- ഇഷ്യൂ വിലയായിരുന്നു 315 രൂപയിലാണ്ആധാർ ഹൗസിംഗ് ഫിനാൻസ് ഓഹരികൾ ലിസ്റ്റ് ചെയ്തത്
ടിബിഒ ടെക്ക് ഓഹരികൾ 55 ശതമാനം പ്രീമിയത്തോടെ വിപണിയിലെത്തി. ഇഷ്യൂ വിലയായി 920 രൂപയിൽ നിന്നും 506 രൂപ ഉയർന്ന് 1426 രൂപയ്ക്കായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂവിലൂടെ 1550.81 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 400 കോടി രൂപയുടെ പുതിയ ഇഷ്യൂവും 1,150.81 കോടി രൂപയുടെ ഓഫർ ഫോർ സയിലും ഉൾപ്പെടുന്നു.
അങ്കുഷ് നിജ്ഹവാൻ, ഗൗരവ് ഭട്നാഗർ, മനീഷ് ധിംഗ്ര, അർജുൻ നിജ്ഹവാൻ എന്നിവരാണ് കമ്പനിയുടെ പ്രൊമോട്ടർമാർ.
ഇഷ്യൂവിൽ നിന്ന് ലഭിക്കുന്ന തുക വിവിധ ആവശ്യങ്ങൾക്കായി വിനിയോഗിക്കാൻ കമ്പനി പദ്ധതിയിടുന്നു. വിതരണക്കാരുടെയും വാങ്ങുന്നവരുടെയും അടിത്തറ വികസിപ്പിക്കുക, പുതിയ ബിസിനസ്സുകൾ അവതരിപ്പിച്ചുകൊണ്ട് പ്ലാറ്റ്‌ഫോമിൻ്റെ മൂല്യം വർധിപ്പിക്കുക, ടാർഗെറ്റുചെയ്‌ത ഏറ്റെടുക്കലുകളിലൂടെ വളർച്ച പിന്തുടരുക, നിലവിലുള്ള പ്ലാറ്റ്‌ഫോമുമായി സമന്വയം വളർത്തുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
2006-ൽ സ്ഥാപിതമായ മുമ്പ് ടെക്ക് ട്രാവൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന ടിബിഒ ടെക്ക് ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കനുസരിച്ച് യാത്ര സഹായങ്ങൾ നൽകുന്ന പ്ലാറ്റ്‌ഫോമാണ്. ഫോറെക്‌സ് സഹായത്തോടൊപ്പം വൈവിധ്യമാർന്ന കറൻസികളും കമ്പനിയുടെ സേവന പട്ടികയിലുണ്ട്.
ഹോട്ടലുകൾ, എയർലൈനുകൾ, കാർ വാടകയ്‌ക്കെടുക്കൽ, ട്രാൻസ്‌ഫറുകൾ, ക്രൂയിസുകൾ, ഇൻഷുറൻസ്, റെയിൽ കമ്പനികൾ തുടങ്ങിയ വിതരണക്കാർക്കും ട്രാവൽ ഏജൻസികൾ, സ്വതന്ത്ര ട്രാവൽ കൺസൾട്ടൻ്റുകൾ തുടങ്ങിയ റീട്ടെയിൽ ഉപഭോക്താക്കൾക്കും ടൂർ പോലുള്ള കോർപ്പറേറ്റ് ഉപഭോക്താക്കൾക്കും കമ്പനി യാത്രാ ബിസിനസ്സ് ലളിതമാക്കാനുള്ള സഹായങ്ങൾ നൽകുന്നു
ആധാർ ഹൗസിംഗ് ഫിനാൻസ്
ഇഷ്യൂ വിലയിൽ തന്നെ ലിസ്റ്റ് ചെയ്ത് ആധാർ ഹൗസിംഗ് ഫിനാൻസ് ഓഹരികൾ. ഇഷ്യൂ വിലയായിരുന്നു 315 രൂപയിലാണ് ഓഹരികൾ വിപണിയിലെത്തിയത്. ഇഷ്യൂവിലൂടെ 3000 കോടി രൂപയാണ് കമ്പനി സമാഹരിച്ചത്. ഇതിൽ 1000 കോടി രൂപയുടെ പുതിയ ഇഷ്യൂവും 2000 കോടി രൂപയുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നു.
ഇഷ്യൂ തുക വായ്പ നൽകുന്നതിനുള്ള പണം, പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി ഉപയോഗിക്കും.
റെസിഡൻഷ്യൽ പ്രോപ്പർട്ടി വാങ്ങൽ, നിർമ്മാണം, വീട് മെച്ചപ്പെടുത്തൽ, വാണിജ്യ വസ്തുക്കൾ എന്നിവയ്ക്കായുള്ള വായ്പകൾ നൽകുന്ന കമ്പനിയാണ് ആധാർ ഹൗസിംഗ്. നിലവിൽ കമ്പനിക്ക് 471 ശാഖകളുണ്ട്.