FY 2024 ൽ ടാറ്റ സ്റ്റീൽ കൈവരിച്ചത് ഏറ്റവും ഉയർന്ന ക്രൂഡ് സ്റ്റീൽ ഉൽപാദനം

  • മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്
  • ആഭ്യന്തര വിതരണം 11 ശതമാനം ഉയർന്ന് 5.41 ദശലക്ഷം ടണ്ണിലെത്തി
  • ടാറ്റ സ്റ്റീൽ യുകെയുടെ ലിക്വിഡ് സ്റ്റീൽ ഉൽപ്പാദനം 3.02 ദശലക്ഷം ടണ്ണും വിതരണം 2.80 ദശലക്ഷം ടണ്ണുമായി

Update: 2024-04-06 11:10 GMT

2024 സാമ്പത്തിക വർഷത്തിൽ ടാറ്റ സ്റ്റീൽ എക്കാലത്തെയും ഉയർന്ന വാർഷിക ക്രൂഡ് സ്റ്റീൽ ഉൽപ്പാദനം രേഖപ്പെടുത്തി. കമ്പനി ഈ കാലയളവിൽ കൈവരിച്ചത് 20.8 ദശലക്ഷം ടൺ ഉത്പാദനമാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. നാലാം പാദത്തിൽ ഏകദേശം 5.38 ദശലക്ഷം ടൺ ഉല്പാദനവും കമ്പനി കൈവരിച്ചു. 

ഈ കാലയളവിലെ കമ്പനിയുടെ വിതരണം ആറ് ശതമാനം ഉയർന്ന് 2023 സാമ്പത്തിക വർഷത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിതരണത്തെ മറികടന്നു. ആഭ്യന്തര വിതരണം മൂന്ന് വർഷത്തേക്കാളും 9 ശതമാനം വർധിച്ചു. രാജ്യത്തെ സ്റ്റീൽ ഡിമാൻഡ് ഉയർന്നതും മികച്ച ബിസിനസ്സ് മോഡലും വർദ്ധനവിന് കാരണമായി.

നാലാം പാദത്തിൽ ആഭ്യന്തര വിതരണം മുൻ പദത്തെക്കാളും 11 ശതമാനവും മൂന്ന് വർഷത്തേക്കാളും അഞ്ചു ശതമാനവും ഉയർന്ന് 5.41 ദശലക്ഷം ടണ്ണിലെത്തി. ഇത് കമ്പനിയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന വിതരണമാണ്.

നെതർലൻഡ്‌സും യുകെയും

ടാറ്റ സ്റ്റീൽ നെതർലാൻഡ്സ് 2024 സാമ്പത്തിക വർഷത്തിൽ 4.80 ദശലക്ഷം ടൺ സ്റ്റീൽ ഉൽപ്പാദനമാണ് രേഖപ്പെടുത്തിയത്. ഈ കാലയളവിലെ വിതരണം 5.30 ദശലക്ഷം ടൺ ആയിരുന്നു. BF6 പുനരാരംഭിച്ചത് നാലാം പാദത്തിൽ ഉൽപ്പാദനവും വിതരണവും ഉയരാൻ സഹായകമായി.

ടാറ്റ സ്റ്റീൽ യുകെയുടെ ലിക്വിഡ് സ്റ്റീൽ ഉൽപ്പാദനം 2024 സാമ്പത്തിക വർഷത്തിൽ 3.02 ദശലക്ഷം ടണ്ണും വിതരണം 2.80 ദശലക്ഷം ടണ്ണുമായിരുന്നു. നാലാം പാദത്തിൽ സ്ഥിരതയുള്ള ഉത്പാദനമാണ് കമ്പനി നടത്തിയത്. അവസാന പാദത്തിലെ വിതരണം 8 ശതമാനം ഉയർന്ന് 0.69 ദശലക്ഷം ടണ്ണിലെത്തി. 

2024 സാമ്പത്തിക വർഷത്തിൽ ബ്രാൻഡഡ് ഉൽപ്പന്നങ്ങളുടെയും റീട്ടെയ്‌ലിൻ്റെയും സെഗ്‌മെൻ്റ് വിതരണം 11 ശതമാനം വർധിച്ച് 6.5 ദശലക്ഷം ടണ്ണിലെത്തി, ഇത് 2023-ൽ രേഖപ്പെടുത്തിയ ഏറ്റവും മികച്ച റെക്കോർഡിനെയാണ് മറികടന്നത്. 2 ദശലക്ഷം ടൺ കടന്ന ടാറ്റ ടിസ്‌കോണിൻ്റെ റെക്കോർഡ് വാർഷിക വിൽപ്പനയാണ് ഇതിന് കാരണമായത്. 

ടാറ്റ സ്റ്റീൽ ആഷിയാനയുടെ വരുമാനം 2024 സാമ്പത്തിക വർഷത്തിൽ 2,240 കോടി രൂപയിലെത്തി. കമ്പനിയുടെ എക്കാലത്തെയും മികച്ച മൂന്നാം പാദ, നാലാം പാദ വിൽപ്പനയിലൂടെ 30 ശതമാനമാണ് വരുമാനത്തിലുണ്ടായ വർധന. വ്യക്തിഗത വീട് നിർമ്മാതാക്കൾക്കുള്ള കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ആഷിയാന.

കഴിഞ്ഞ വർഷം ഇതേ പാദത്തിൽ 2,501.95 കോടി രൂപ നഷ്ടം നേരിട്ട ടാറ്റ സ്റ്റീൽ ഒക്‌ടോബർ-ഡിസംബർ പാദത്തിൽ 522.14 കോടി രൂപയുടെ സംയോജിത അറ്റാദായം രേഖപ്പെടുത്തി. യൂറോപ്പിലെ കുറഞ്ഞ വില്പന നികത്തിക്കൊണ്ട് ശക്തമായ ആഭ്യന്തര ഡിമാൻഡ് നേട്ടത്തിന് കാരണമായി.

Tags:    

Similar News