ഇരട്ടി നേട്ടം നൽകി ശ്രീ ബാലാജി വാൽവ്, ലിസ്റ്റിംഗ് 99% പ്രീമിയത്തിൽ

  • ഇന്ന് വിപണിയിലെത്തിയത് 4 എസ്എംഇ കമ്പനികൾ
  • ആകാൻക്ഷ ഓഹരികൾ 12.73%പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു
  • എച്ച്ആർഎച്ച് നെക്സ്റ്റ് സർവീസസ് ഓഹരികൾ 13.89% പ്രീമിയത്തോടെ ലിസ്റ്റ് ചെയ്തു
;

Update: 2024-01-03 08:53 GMT
shree balaji valve doubles gains, listing at 99% premium
  • whatsapp icon

സ്റ്റീൽ ഉൽപന്ന നിർമ്മാതാക്കളായ ശ്രീ ബാലാജി വാൽവ് കംപോണന്റ്സ് ലിമിറ്റഡ് ഓഹരികൾ ഇരട്ടി നേട്ടത്തിൽ ബിഎസ്ഇ എസ്എംഇ യിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായിരുന്നു 100 രൂപയിൽ നിന്നും 99 ശതമാനം പ്രീമിയത്തോടെ 199.50 രൂപയ്ക്കാണ് ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂവിലൂടെ കമ്പനി 21.60 കോടി രൂപ സമാഹരിച്ചു.

അധിക പ്ലാന്റുകളും മെഷീനുകളും സ്ഥാപിക്കുന്നതിനും പ്രവർത്തന മൂലധന ആവശ്യകതകൾ നിറവേറ്റുന്നതിനും പൊതു കോർപ്പറേറ്റ് ആവശ്യങ്ങൾക്കുമായി ചെലവുകൾക്ക് ഇഷ്യൂ തുക ഉപയോഗിക്കും.

പൂനെ ആസ്ഥാനമായുള്ള ശ്രീ ബാലാജി വാൽവ്, പവർ, കൺസ്ട്രക്ഷൻ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ തുടങ്ങിയ വ്യവസായങ്ങൾക്ക് വാൽവ് ഘടകങ്ങൾ നിർമിച്ചു നൽകുന്നു.

ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ 

സ്വിച്ച്ബോർഡുകൾ, ട്രാൻസ്ഫോർമറുകൾ, വാക്വം കോൺടാക്ടറുകൾ നിർമിക്കുന്ന ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഓഹരികൾ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വിലയായ 55 രൂപയിൽ നിന്നും 12.73 ശതമാനം പ്രീമിയത്തോടെ 62 രൂപയാലായിരുന്നു ഓഹരികളുടെ ലിസ്റ്റിംഗ്. ഇഷ്യൂ വഴി 27.49 കോടി രൂപ കമ്പനി സമാഹരിച്ചു.

ഇഷ്യൂ തുക കമ്പനിയുടെ മൂലധന ചെലവ്, പൊതു കോർപ്പറേറ്റ് ഉദ്ദേശ്യങ്ങൾ, ഇഷ്യൂ ചെലവുകൾ എന്നിവക്കായി ഉപയോഗിക്കും.

2008 ജൂലൈയിൽ സ്ഥാപിതമായ ആകാൻക്ഷ പവർ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് സ്ഥാപനങ്ങൾ, വ്യവസായങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയ്ക്കായി സ്വിച്ച്ബോർഡുകൾ, ട്രാൻസ്ഫോർമറുകൾ, വാക്വം കോൺടാക്ടറുകൾ തുടങ്ങിയ ഇലക്ട്രിക്കൽ ഉപകരണങ്ങൾ നിർമിച്ചു നൽകുന്നു.

എച്ച്ആർഎച്ച് നെക്സ്റ്റ് സർവീസസ് ലിമിറ്റഡ്

ചാറ്റ് സപ്പോർട്ട്, ബാക്കെൻഡ് സപ്പോർട്ട്, വോയിസ് സപ്പോർട്ട്, ഇമെയിൽ സപ്പോർട്ട് തുടങ്ങിയ സേവനങ്ങൾ നൽകുന്ന എച്ച്ആർഎച്ച് നെക്സ്റ്റ് സർവീസസ് ഓഹരികൾ 13.89 ശതമാനം പ്രീമിയത്തോടെ എൻഎസ്ഇ എമെർജിൽ ലിസ്റ്റ് ചെയ്തു. ഇഷ്യൂ വില 36 രൂപ. ലിസ്റ്റിംഗ് വില 41 രൂപ. ഇഷ്യൂ വഴി കമ്പനി 9.57 കോടി രൂപ സമാഹരിച്ചു. 

മനോജ് സെറാമിക്

മനോജ് സെറാമിക് ഓഹരികൾ ബിഎസ്ഇ എസ്എംഇയിൽ 82 രൂപയിൽ ലിസ്റ്റ് ചെയ്തു. ഓഹരികൾ ഇഷ്യൂ വിലയായ 62 രൂപയിൽ നിന്നും 32.26 ശതമാനം പ്രീമിയത്തോടെയാണ് ലിസ്റ്റ് ചെയ്തത്. ഇഷ്യൂ വഴി കമ്പനി 14.47 കോടി രൂപ സ്വരൂപിച്ചു. 

1991 ൽ സ്ഥാപിതമായ മനോജ് സെറാമിക് "എംസിപിഎൽ " എന്ന ബ്രാൻഡിന് കീഴിൽ സെറാമിക് ടൈലുകളിലും ടൈൽ പശകളിലും വിതരണം ചെയുന്നു. കമ്പനി ടൈലുകൾ സ്വയം നിർമ്മിക്കുന്നില്ല, അവ ഒരു മൂന്നാം കക്ഷി നിർമാണ കമ്പനിയിൽ നിന്നുമാണ് വാങ്ങുന്നത്. സെറാമിക് ടൈലുകൾ, ടൈൽ പശ എന്നീ രണ്ട് ഉൽപ്പന്നങ്ങളിലാണ് കമ്പനി പ്രധാനമായും നൽകുന്നത്.

Tags:    

Similar News