സെബി സ്കോര്‍സ് ഡിസംബറില്‍ പരിഹരിച്ചത് മൂവായിരത്തിലധികം പരാതികള്‍

  • ഒരു പരാതിയുടെ ശരാശരി പരിഹാര സമയം 42 ദിവസം
  • 17 പരാതികളില്‍ മൂന്ന് മാസത്തിലേറെയായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല
  • 2011ൽ ആരംഭിച്ച പരാതി പരിഹാര സംവിധാനമാണ് സ്കോര്‍സ്
;

Update: 2024-01-11 07:47 GMT
sebi scores resolved over 3,000 complaints in december
  • whatsapp icon

ഡിസംബറിൽ കമ്പനികൾക്കും മാർക്കറ്റ് ഇടനിലക്കാർക്കുമെതിരായ 3,140 പരാതികൾ തങ്ങളുടെ  സ്‌കോർസ് പ്ലാറ്റ്‍ഫോം വഴി തീര്‍പ്പാക്കിയതായി വിപണി നിയന്ത്രണ സ്ഥാപനമായ സെബി ബുധനാഴ്ച പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. 2011 ജൂണിൽ ആരംഭിച്ച പരാതി പരിഹാര സംവിധാനമാണ് സ്കോര്‍സ്. കമ്പനികൾ, ഇടനിലക്കാർ, മാർക്കറ്റ് ഇൻഫ്രാസ്ട്രക്ചർ സ്ഥാപനങ്ങൾ എന്നിവയ്‌ക്കെതിരെ സെക്യൂരിറ്റീസ് മാർക്കറ്റുമായി ബന്ധപ്പെട്ട് നിക്ഷേപകരെ ഓൺലൈനായി പരാതികൾ സമർപ്പിക്കാൻ സഹായിക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഡിസംബർ അവസാനത്തിലെ കണക്ക് പ്രകാരം 17 പരാതികളില്‍ മൂന്ന് മാസത്തിലേറെയായി തീർപ്പുകൽപ്പിക്കപ്പെട്ടിട്ടില്ല. മോത്തിലാൽ ഓസ്‍‍വാള്‍ ആൾട്ടർനേറ്റീവ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, റിയൽറ്റി എക്‌സലൻസ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, യുസി-ആർഎൻടി ഫണ്ട് എന്നിവയുമായി ബന്ധപ്പെട്ട 13 സ്ഥാപനങ്ങൾ ഉൾപ്പെട്ട പരാതികളാണിത്.

ഡിസംബർ തുടക്കത്തിൽ, 3,849 പരാതികൾ തീർപ്പാക്കാതെ ഇരിക്കുന്നുണ്ടായിരുന്നു. 3,071 പുതിയ പരാതികളാണ് ഡിസംബറില്‍ ലഭിച്ചത്. ഡിസംബർ അവസാനത്തിലെ കണക്കു പ്രകാരം 3,780 പരാതികൾ തീർപ്പാക്കാനുണ്ടെന്ന് സെബി പറയുന്നു.

പരാതിക്കാര്‍ക്ക് തങ്ങളുടെ പരാതി തീർപ്പാക്കപ്പെട്ടതിന് ശേഷം 15 ദിവസത്തിനകം പുനഃപരിശോധനയ്ക്ക് അഭ്യർത്ഥിക്കാം. ഇത്തരത്തില്‍ 185 അപേക്ഷകള്‍ ഡിസംബറില്‍ ലഭിച്ചതായും സെബി ചൂണ്ടിക്കാട്ടി. ഒരു പരാതിയുടെ ശരാശരി പരിഹാര സമയം 42 ദിവസമാണ്.

Tags:    

Similar News