ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞു
- കാരണം ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ലാത്തതും ആഭ്യന്തര ഇക്വിറ്റി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ പുറത്തേയ്ക്കുള്ള ഒഴുക്കും
- ഡോളര്‍ ഇന്‍ഡെക്‌സ് 0.01 ശതമാനം ഇടിഞ്ഞ് 102.17 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്
- ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഡോളറിനെതിരെ 83.09 നും 83.13 നും ഇടയിലായിരുന്നു
ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ലാത്തതും ആഭ്യന്തര ഇക്വിറ്റി വിപണിയില്‍ നിന്നും വിദേശ ഫണ്ടുകളുടെ പുറത്തേയ്ക്കുള്ള ഒഴുക്കും കാരണം ഡിസംബര്‍ 19 ചൊവ്വാഴ്ച തുടക്ക വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഇടിഞ്ഞ് 83.13 ആയി.
എങ്കിലും യുഎസ് ഡോളറിനുള്ള നേരിയ തളര്‍ച്ചയും ആഭ്യന്തര ഇക്വിറ്റി വിപണിയിലെ പോസിറ്റീവ് വികാരവും കാരണം രൂപയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ടെന്നു ഫോറെക്‌സ് ട്രേഡേഴ്‌സ് പറഞ്ഞു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ ആഭ്യന്തര കറന്‍സായ രൂപ ഡോളറിനെതിരെ 83.10 എന്ന നിലയിലാണു വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 83.13 എന്ന നിലയിലേക്ക് ഇടിഞ്ഞു.
കഴിഞ്ഞ ദിവസത്തെ ക്ലോസിംഗ് നിലയെ അപേക്ഷിച്ച് 3 പൈസയുടെ ഇടിവ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഡോളറിനെതിരെ 83.09 നും 83.13 നും ഇടയിലായിരുന്നു.
ഡിസംബര്‍ 18 തിങ്കളാഴ്ച വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ രൂപ ഡോളറിനെതിരെ 83.10 എന്ന നിലയിലായിരുന്നു.
ഡോളര്‍ ഇന്‍ഡെക്‌സ് 0.01 ശതമാനം ഇടിഞ്ഞ് 102.17 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്.
ബ്രെന്റ് ക്രൂഡ് 0.17 ശതമാനം ഉയര്‍ന്ന് ബാരലിന് 78.08 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 31.03 പോയിന്റ് അഥവാ 0.04 ശതമാനം ഉയര്‍ന്ന് 71,346.12 എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്‍എസ്ഇ നിഫ്റ്റി 15.60 പോയിന്റ് അഥവാ 0.07 ശതമാനം ഉയര്‍ന്ന് 21,434.25 ലെത്തി.
ഡിസംബര്‍ 19 തിങ്കളാഴ്ച ഇക്വിറ്റി വിപണിയില്‍ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) വില്‍പ്പനക്കാരായിരുന്നു. എഫ്‌ഐഐകള്‍ 11,473.54 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 11,507.05 കോടി രൂപയുടെ ഇക്വിറ്റികള്‍ വില്‍ക്കുകയും ചെയ്തു. ഇത് 33.51 കോടി രൂപയുടെ ഒഴുക്കിന് കാരണമായി.