നേട്ടം തുടർന്ന് വിപണി; 25,000 കടന്ന് നിഫ്റ്റി

തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തിലെത്തുന്നത്

Update: 2024-09-10 12:23 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തിലെത്തുന്നത്. സെൻസെക്സ് 362 പോയിൻ്റ് ഉയർന്നപ്പോൾ നിഫ്റ്റി 25,000 ന് മുകളിലാണ് ക്ലോസ് ചെയ്തത്.

സെൻസെക്‌സ് 361.75 പോയിൻ്റ് അഥവാ 0.44 ശതമാനം ഉയർന്ന് 81,921.29 ലും നിഫ്റ്റി 104.70 പോയിൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 25,041.10 ലും വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സ് കമ്പനികളിൽ എൻടിപിസി, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, പവർ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, അദാനി പോർട്ട്‌സ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

ബിഎസ്ഇ സ്മോൾക്യാപ് സൂചിക 1.53 ശതമാനവും മിഡ്ക്യാപ് സൂചിക 0.53 ശതമാനവും ഉയർന്നു.

എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മീഡിയ സൂചിക 2.7 ശതമാനം വീതവും ഐടി, ഫാർമ, ഹെൽത്ത് കെയർ, ലോഹം, ഊർജം 0.5-1 ശതമാനവും ഉയർന്ന് പച്ചയിൽ അവസാനിച്ചു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായിയും ഹോങ്കോങ്ങും നേട്ടത്തിലും സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ മികച്ച നേട്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 1,176.55 കോടി രൂപയുടെ ഓഹരികൾ വാങ്ങി.ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 1,757.02 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News