വര്‍ഷാവസാനത്തെ അവസാന വ്യാപരം; പ്രതീക്ഷ തെറ്റിക്കാതെ സൂചികകള്‍

  • തുണയായത് പവര്‍, ഓട്ടോ, ബാങ്കിംഗ് ഓഹരികളികള്‍
  • എല്ലാ വിഭാഗങ്ങളിലും വാങ്ങലുകാരായി ആഭ്യന്തര- വിദേശ നിക്ഷേപകര്‍
  • ഐപിഒക്ക് ഒരുങ്ങുന്ന ബജാജ് ഹൗസിംഗ് ഫിനാന്‍സ് ബജാജ് കമ്പനികള്‍ക്ക് നേട്ടം സമ്മാനിച്ചു

Update: 2024-03-28 11:10 GMT

പവര്‍, ഓട്ടോ, ബാങ്കിംഗ് ഓഹരികളിലെ കനത്ത വില്‍പ്പനയില്‍ വര്‍ഷാന്ത്യ വ്യാപാരം ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലവസാനിപ്പിച്ചു. ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതയ്‌ക്കൊപ്പമാണ് ഇന്ത്യന്‍ വിപണി കഴിഞ്ഞ രണ്ട് ദിവസമായി ചലിക്കുന്നത്. സെന്‍സെക്സ് 655.04 പോയിന്റ് ഉയര്‍ന്ന് 73,651.35ല്‍ എത്തി. നിഫ്റ്റി 203.25 പോയിന്റ് ഉയര്‍ന്ന് 22,326.90 ല്‍ അവസാനിച്ചു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍, ബിഎസ്ഇ 14,659.83 പോയിന്റ് അഥവാ 24.85 ശതമാനം ഉയര്‍ന്നു. നിഫ്റ്റി 4,967.15 പോയിന്റ് അഥവാ 28.61 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബജാജ് ഫിന്‍സെര്‍വ് നാല് ശതമാനവും ബജാജ് ഫിനാന്‍സ് മൂന്ന് ശതമാനവും ഉയര്‍ന്നു.

ഉപകമ്പനിയായ ബജാജ് ഹൗസിംഗ് ഫിനാന്‍സ് ഐപിഒക്ക് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ് എന്നിവയുടെ ഓഹരികള്‍ കുതിച്ചുയര്‍ന്നു.

നെസ്ലെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പവര്‍ ഗ്രിഡ്, ടാറ്റ സ്റ്റീല്‍, ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവക്ക്് വര്‍ഷാവസാനം നഷ്ടം അഭിമുഖീകരിക്കേണ്ടി വന്നു.

ഏഷ്യന്‍ വിപണികളില്‍, ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ടോക്കിയോയും സിയോളും നഷ്ടത്തിലാണ് അവസാനിച്ചത്.

യൂറോപ്യന്‍ വിപണികളില്‍ കൂടുതലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. ബുധനാഴ്ച അമേരിക്കന്‍ വിപണിയും നേട്ടത്തില്‍ അവസാനിച്ചു. എസ്ആന്‍ഡ്പി 500 മാര്‍ച്ച് 21 ന് അതിന്റെ അവസാനത്തെ എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തിയതിന് ശേഷമുള്ള ആദ്യ നേട്ടത്തില്‍ 0.9 ശതമാനം ഉയര്‍ന്ന് 5,248.49 എന്ന റെക്കോര്‍ഡിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) ബുധനാഴ്ച 2,170.32 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ട്.

'ഇന്ത്യന്‍ ഇക്വിറ്റികള്‍ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനവും പ്രതീക്ഷയിലാണ് അവസാനിച്ചത്, വ്യാപാരം അതിന്റെ അവസാന ഘട്ടത്തില്‍ പ്രകടിപ്പിച്ച ആവേശത്തില്‍ റീട്ടെയില്‍, ആഭ്യന്തര-വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ എന്നിവയിലൂടെ വാങ്ങല്‍ എല്ലാ വിഭാഗങ്ങളിലും കുതിച്ചുയര്‍ന്നു,' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ റിസര്‍ച്ച് ഹെഡ് വിനോദ് നായര്‍ പറഞ്ഞു.

ബ്രെന്റ് ക്രൂഡ് 0.42 ശതമാനം ഉയര്‍ന്ന് ബാരലിന് 86.40 ഡോളറിലെത്തി. ദുഃഖ വെള്ളി പ്രമാണിച്ച് നാളെ ഓഹരി വിപണികള്‍ക്ക് അവധിയായിരിക്കും.

ഡോളറടക്കമുള്ള മറ്റ് വിദേശ കറന്‍സികള്‍ ശക്തി പ്രാപിച്ചതും അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയരുന്നതും കാരണം വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഇടിഞ്ഞ് 83.39 എന്ന താല്‍ക്കാലിക നിലയിലെത്തി. എന്നിരുന്നാലും, ആഭ്യന്തര വിപണിയിലെ ഉറച്ച പ്രവണതയും സമീപകാല വിദേശ ഫണ്ടുകളുടെ ഒഴുക്കും രൂപയെ പിന്തുണച്ചതായി വിദേശ വിനിമയ വ്യാപാരികള്‍ പറഞ്ഞു.




Tags:    

Similar News