250 കോടി സമാഹരിക്കാനൊരുങ്ങി നസാര ടെക്; നിഖിൽ കാമത്തും ഓഹരി വാങ്ങും

  • എൻകെസ്‌ക്വയേർഡ്, പ്ലൂട്ടസ് വെൽത്ത്, ചാർട്ടേഡ് ഫിനാൻസ് ആൻഡ് ലീസിങ്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് എന്നിവയും വാങ്ങുന്നു
  • 750 കോടി രൂപയുടെ ലക്ഷ്യം ഇതോടെ നസാര ടെക്നോളജീസ് പൂർത്തിയാക്കി
  • പ്ലൂട്ടസ് വെല്ത് 50 കോടി രൂപ നിക്ഷേപിക്കും

Update: 2024-01-18 09:34 GMT

പ്രിഫെറെൻഷ്യൽ അലോട്ട്മെന്റ് വഴി 250 കോടി രൂപയുടെ ഓഹരികൾ നൽകാൻ നസാര ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വാർത്തകളെ തുടർന്ന് നസാര ടെക്നോളജീസ് ഓഹരികൾ തുടക്കവ്യാപാരത്തിൽ രണ്ട് ശതമാനത്തോളം നേട്ടമുണ്ടാക്കി.

സെറോഡയുടെ സഹസ്ഥാപകനായ നിഖിൽ കാമത്തിൽ നിന്നും മറ്റ് നിക്ഷേപകരിൽ നിന്നും 250 കോടി രൂപ വരെ പ്രിഫെറെൻഷ്യൽ അലോട്ട്മെന്റ് വഴി സമാഹരിക്കുന്നതിനാണ് നസാര ടെക്നോളജീസ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകിയത്.

നിഖിൽ കാമത്തിന്റെ കാമത് അസോസിയേറ്റ്‌സ്, എൻകെസ്‌ക്വയേർഡ്, പ്ലൂട്ടസ് വെൽത്ത് മാനേജ്‌മെന്റ്, ചാർട്ടേഡ് ഫിനാൻസ് ആൻഡ് ലീസിങ്, ഐസിഐസിഐ പ്രുഡൻഷ്യൽ മ്യൂച്വൽ ഫണ്ട് എന്നിവ നസറ ടെക്‌നോളജീസിന്റെ 28.66 ലക്ഷം ഓഹരികൾ 872.15 രൂപ നിരക്കിൽ ഏറ്റെടുക്കും.

നിഖിൽ കാമത്തിന്റെ രണ്ട് സ്ഥാപനങ്ങളായ കാമത്ത് അസോസിയേറ്റ്‌സും എൻകെ സ്‌ക്വയേർഡും 50 കോടി രൂപ നിക്ഷേപിക്കും, അവരുടെ സംയുക്ത ഓഹരി ഇതോടെ 2.53 ശതമാനത്തിൽ നിന്ന് 3.93 ശതമാനമായി വർദ്ധിക്കും. 50 കോടി രൂപ നിക്ഷേപിക്കുന്നു പ്ലൂട്ടസ് വെൽത്തിന്റെ നിലവിലുള്ള 6.14 ശതമാനം ഓഹരി പങ്കാളിത്തം 6.63 ശതമാനമായി ഉയരും.

കഴിഞ്ഞ വർഷം പ്രഖ്യാപിച്ച 750 കോടി രൂപയുടെ ധനസമാഹരണത്തിന്റെ ലക്ഷ്യം ഇതോടെ നസാര ടെക്നോളജീസ് പൂർത്തിയാക്കി. 2023 സെപ്റ്റംബറിൽ എസ്ബിഐ മ്യൂച്വൽ ഫണ്ടിൽ നിന്നും സെരോദ സഹസ്ഥാപകൻ നിഖിൽ കാമത്തിൽ നിന്നും കമ്പനി ഫണ്ട് സ്വരൂപിച്ചിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നയിക്കുന്ന മാർക്കറ്റിംഗ്-ടെക് പ്ലാറ്റ്‌ഫോമായ കോഫ്ലൂയൻസ് ടെകിന്റെ 10.77 ശതമാനം ഓഹരികൾ, നിലവിലുള്ള ചില നിക്ഷേപകരിൽ നിന്ന് ഓഹരികളുടെ സ്വാപ്പ് വഴി സ്വന്തമാക്കുന്നതിനുള്ള ബോർഡ് അനുമതിയും നസാര ടെക്നോളജീസിനു ലഭിച്ചു.

നിലവിൽ നസാര ടെക്നോളജീസ് ഓഹരികൾ എൻ എസ്എ യിൽ 1.47 ശതമാനം ഇടിഞ്ഞ് 923 രൂപയിൽ വ്യാപാരം തുടരുന്നു.

Tags:    

Similar News