എച്ച്‌ഡിഎഫ്‌സി ബാങ്കിലെ എംഎസ്‌സിഐയുടെ വെയിറ്റേജ് വർധന; നിക്ഷേപകരെ നിരാശരാക്കി,ഓഹരികൾ ഇടിവിൽ
- വെയ്‌റ്റേജ് രണ്ട് ഘട്ടങ്ങളായി ഉയർത്തുമെന്ന് എംഎസ്‌സിഐ അറിയിച്ചു
- പുനർക്രമീകരണ പ്രഖ്യാപനത്തിൽ നിരവധി ഓഹരികൾ എംഎസ്‌സിഐ സൂചികയിൽ ഉൾപ്പെടുത്തും
- എച്ച്‌ഡിഎഫ്‌സി ബാങ്കിന് 1.8 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ലഭിക്കുമെന്ന് നുവാമ
ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്‌സിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വെയ്‌റ്റേജ് രണ്ട് ഘട്ടങ്ങളായി ഉയർത്തുമെന്ന് എംഎസ്‌സിഐ അറിയിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്കിനെ എംഎസ്‌സിഐ സൂചികകളിൽ നിലനിർത്തുമെന്നും ഓഹരികളിൽ 'ഫോറിൻ ഇൻക്ലൂഷൻ ഫാക്ടർ' 0.37 ൽ നിന്ന് 0.56 ആയി ഉയർത്തുമെന്നും എംഎസ്‌സിഐ പ്രഖ്യാപിച്ചു.
എംഎസ്‌സിഐ സൂചികകളിലെ ഫോറിൻ ഇൻക്ലൂഷൻ ഫാക്ടർ (എഫ്ഐഎഫ്) എന്നത് അന്താരാഷ്ട്ര നിക്ഷേപകർക്ക് ലഭ്യമായ ഓഹരികളുടെ അനുപാതമാണ്. എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ എഫ്ഐഎഫ് 0.56 ആണെങ്കിൽ, അതിൻ്റെ 56 ശതമാനം ഓഹരികളും സൂചികയിൽ വിദേശ നിക്ഷേപത്തിന് ലഭ്യമാണ്.
എംഎസ്‌സിഐ സൂചികയിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വെയ്‌റ്റേജ് നിലവിലെ 3.8 ശതമാനത്തിൽ നിന്ന് 2024 ഓഗസ്റ്റ് അവലോകനത്തിൽ 7.2 ശതമാനം മുതൽ 7.5 ശതമാനം വരെ ഉയർത്താനാണ് സാധ്യത. ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഹോൾഡിംഗ്‌സ് (എഫ്ഐഐ) 55 ശതമാനത്തിൽ താഴെയായതിനാലാണ് ഈ ക്രമീകരണം നടത്തുന്നത്. നുവാമ കണക്കാക്കിയ പ്രകാരം 4 ബില്യൺ ഡോളർ വരെയുള്ള നിഷ്‌ക്രിയമായ നിക്ഷേപത്തിന് വഴിയൊരുക്കും.
എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ വെയ്‌റ്റേജ് വർദ്ധനവ് രണ്ട് ഘട്ടങ്ങളിലായി നടക്കും. വിദേശ ഹെഡ്‌റൂം കുറഞ്ഞത് 20 ശതമാനം ആണെങ്കിൽ, നിലവിലെ അവലോകനത്തിന് ശേഷം ആദ്യ ക്രമീകരണം നടക്കും, നവംബർ അവലോകനത്തിന് ശേഷം രണ്ടാമത്തേത് ക്രമീകരണവും പൂർത്തിയാവും.
പ്രാരംഭ വെയ്റ്റേജ് വർദ്ധനയെത്തുടർന്ന് നാലര ദിവസത്തിനുള്ളിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന് 1.8 ബില്യൺ ഡോളറിൻ്റെ നിക്ഷേപം ലഭിക്കുമെന്ന് നുവാമ ആൾട്ടർനേറ്റീവ് ആൻഡ് ക്വാണ്ടിറ്റേറ്റീവ് റിസർച്ച് അറിയിച്ചു.
ഓഹരികളുടെ പ്രകടനം
ഓഗസ്റ്റ് 13-ന് എച്ച്ഡിഎഫ്‌സി ബാങ്കിൻ്റെ ഓഹരികൾ മൂന്നര ശതമാനം വരെ ഇടിഞ്ഞ് 1,605 രൂപ വരെ എത്തിയിരുന്നു. എംഎസ്‌സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് ഇൻഡക്‌സ് ബാങ്കിൻ്റെ വെയ്‌റ്റേജ് ഒന്നിന് പകരം രണ്ട് ഘട്ടങ്ങളിലായി വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിക്ഷേപകർ നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇടിവുണ്ടായത്.
നിലവിൽ (ഉച്ച 12:50) ഓഹരികൾ വ്യാപാരം നടത്തുന്നത് 2.81 ശതമാനം താഴ്ന്ന് 1613.30 രൂപയിലാണ്.
കഴിഞ്ഞ മാസം നാല് ശതമാനം ഇടിഞ്ഞ ഓഹരികൾ നടപ്പ് മാസാദ്യം മുതൽ ഇതുവരെ നൽകിയത് 0.02 ശതമാനത്തിന്റെ നഷ്ടമാണ്. കഴിഞ്ഞ വർഷം ഓഹരികൾ 4.98 ശതമാനം നേട്ടമാണ് രേഖപ്പെടുത്തിയത്. എന്നാൽ, നടപ്പ് വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 5.41 ശതമാനം നഷ്ടമാണ്.
എംഎസ്‌സിഐ ഇന്ത്യ സ്റ്റാൻഡേർഡ് ഇൻഡക്സ് പുനർക്രമീകരണം
ആഗസ്ത് 30-ന് നടപ്പാകാനിരിക്കുന്ന എംഎസ്‌സിഐ ഇന്ത്യ സ്റ്റാൻഡേർഡ് ഇൻഡക്‌സ് പുനർക്രമീകരണ പ്രഖ്യാപനത്തിൽ നിരവധി ഓഹരികൾ എംഎസ്‌സിഐ സൂചികയിൽ ഉൾപ്പെടുത്തും. ഡിക്‌സൺ ടെക്‌നോളജീസ്, വോഡഫോൺ ഐഡിയ, സൈഡസ് ലൈഫ് സയൻസസ്, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ് സോഫ്റ്റ്‌വെയർ, കെപിഐടി ടെക്‌നോളജീസ്, റെയിൽ വികാസ് നിഗം ലിമിറ്റഡ്, ഓയിൽ ഇന്ത്യ, കൊച്ചിൻ ഷിപ്പ്‌യാർഡ് എന്നിവയാണ് സൂചികയിൽ ഉൾപെടുത്താൻ സാധ്യതയുള്ള മറ്റു ഓഹരികൾ.
ജെഎം ഫിനാൻഷ്യലിൻ്റെ കണക്കുകൾ പ്രകാരം എംഎസ്‌സിഐ ഇന്ത്യ സ്റ്റാൻഡേർഡ് ഇൻഡക്‌സ് പുനർക്രമീകരണതിന് ശേഷം 1,239 മില്യൺ ഡോളറിൻ്റെ നിഷ്‌ക്രിയമായ നിക്ഷേപത്തിന് സാധ്യതയുണ്ട്. ഡിക്‌സൺ ടെക്‌നോളജീസ് 192 മില്യൺ ഡോളറിൻ്റെ ഏറ്റവും ഉയർന്ന നിക്ഷേപം ലഭിക്കുന്നതായിപ്രതീക്ഷിക്കുന്നുവെന്ന് ബ്രോക്കറേജ്. റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർവിഎൻഎൽ), വോഡഫോൺ ഐഡിയ എന്നിവ യഥാക്രമം 174 മില്യൺ ഡോളറും 165 മില്യൺ ഡോളറും നിക്ഷേപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഓയിൽ ഇന്ത്യ, സൈഡസ് ലൈഫ് സയൻസസ്, ഒറാക്കിൾ ഫിനാൻഷ്യൽ സർവീസസ്, കെപിഐടി ടെക്‌നോളജീസ്, കൊച്ചിൻ ഷിപ്പ്‌യാർഡ് തുടങ്ങിയ മറ്റ് ഓഹരികൾ 144 ദശലക്ഷം ഡോളർ മുതൽ 132 ദശലക്ഷം ഡോളർ വരെയുള്ള നിക്ഷേപം പ്രതീക്ഷിക്കുന്നു. ഇത് വിപണിയുടെ ചലനത്തെയും ഓഹരി വിലകളെയും കാര്യമായി സ്വാധീനിക്കാൻ സാധ്യതയുണ്ട്.
ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. ഓഹരി വിപണിയില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല