ലിസ്റ്റിംഗ് തിയതി പ്രഖ്യാപിച്ച് മോട്ടിസൺസ്; ഗ്രേ മാർക്കറ്റ് സൂചന 'മൾട്ടി ബാഗർ'

  • ആങ്കർ നിക്ഷേപകരിൽ നിന്നും 36.30 കോടി രൂപ സമാഹരിച്ചു

Update: 2023-12-25 06:15 GMT

സ്വർണം, ഡയമണ്ട് എന്നിവയുടെ വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ലിസ്‌റ്റിംഗ് തീയതി പ്രഖ്യാപിച്ചു. ഓഹരികൾ  2023 ഡിസംബർ 26-ന് ബിഎസ്ഇ, എൻഎസ്ഇ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്യും. ഇഷ്യൂ വഴി 2.75 കോടി ഓഹരികൾ നൽകി 151.09 കോടി രൂപ സ്വരൂപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇഷ്യൂ തുക വായ്പകളുടെ തിരിച്ചടവ്, കമ്പനിയുടെ പ്രവർത്തന മൂലധന ആവശ്യം, മറ്റു കോർപ്പറേറ്റ് ആവശ്യങ്ങൾ എന്നിവക്കായി അപയോഗിക്കും.

മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഗ്രേ മാർക്കറ്റ് പ്രീമിയം 

മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ലിസ്റ്റിംഗ് തീയതി പ്രഖ്യാപിച്ചതിന് ശേഷം, ഗ്രേ മാർക്കറ്റ് നൽകുന്ന സൂചന ഓഹരികളുടെ മികച്ച അരങ്ങേറ്റത്തിനാണ്. മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഓഹരികൾ ഗ്രേ മാർക്കറ്റിൽ ഇന്ന് 55 രൂപയുടെ പ്രീമിയത്തിൽ ലഭ്യമാണ്. എന്നാൽ വെള്ളിയാഴ്ച്ചയിലെ 89 രൂപ എന്ന പ്രീമിയത്തേക്കാൾ 34 രൂപയുടെ കുറവാണ് ഇന്ന് ഓഹരികൾ സൂചിപ്പിക്കുന്നത്.

ഗ്രേ മാർക്കറ്റ് പ്രീമിയത്തിൽ ഇടിവ് കാണാമെങ്കിലും ഓഹരികൾ 100 ശതമാനം പ്രീമിയത്തിൽ ലിസ്റ്റ് ചെയ്യാനുള്ള സാദ്ധ്യതകൾ ഉണ്ടെന്നാണ് വിശകല വിദഗ്ധരുടെ അഭിപ്രായം. ഇതിന് നിക്ഷേപകർക്ക് മൾട്ടിബാഗർ റിട്ടേൺ നൽകാമെന്നും വിപണി നിരീക്ഷകർ.

സന്ദീപ് ഛബ്ര, സഞ്ജയ് ഛബ്ര, നമിത ഛബ്ര, കാജൽ ഛബ്ര, മോത്തി ലാൽ സന്ദീപ് ഛബ്ര എച്യുഎഫ്, സന്ദീപ് ഛബ്ര എച്യുഎഫ്, സഞ്ജയ് ഛബ്ര എച്യുഎഫ് എന്നിവരാണ് കമ്പനിയുടെ പ്രമോട്ടർമാർ.

1997 ഒക്ടോബറിൽ സ്ഥാപിതമായ മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഗോൾഡ്, ഡയമണ്ട്, മുത്തുകൾ, വെള്ളി, പ്ലാറ്റിനം, മറ്റ് ജ്വല്ലറികൾ എന്നിവയുടെ വില്പനയിൽ ഏർപെട്ടിരിക്കുന്ന ഒരു കമ്പനിയാണ്. പരമ്പരാഗത, ആധുനിക, കോമ്പിനേഷൻ ഡിസൈനുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ കമ്പനി നിർമിക്കുന്നു.

മോട്ടിസൺസ് ജ്വല്ലേഴ്‌സ് ഐപിഒ ആങ്കർ നിക്ഷേപകരിൽ നിന്നും 36 .30 കോടി രൂപ സമാഹരിച്ചു.

Tags:    

Similar News