പണപ്പെരുപ്പം ലോകത്തിന്‍റെയാകെ പ്രശ്നം, വായ്പ പ്രതിസന്ധി ആശങ്ക: മോദി

  • ഇന്ത്യയുടേത് ജിഡിപി കേന്ദ്രീകൃത വികസന മാതൃകയല്ലെന്ന് പ്രധാനമന്ത്രി
  • വികസ്വര രാഷ്ടങ്ങള്‍ക്ക് വായ്പകളില്‍ ഉത്കണ്ഠ

Update: 2023-09-04 06:56 GMT

ലോകം അഭിമുഖീകരിക്കുന്ന ഒരു നിർണായക പ്രശ്നമാണ് പണപ്പെരുപ്പമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജി 20 ഉച്ചകോടി ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വാര്‍ത്താ ഏജന്‍സി പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വായ്പാ പ്രതിസന്ധി വികസ്വര രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം വളരെ ഉത്കണ്ഠാജനകമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സംസ്ഥാനങ്ങൾ സാമ്പത്തിക അച്ചടക്കം പാലിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

"ഇന്ത്യയുടെ വികസന മാതൃക മനുഷ്യ കേന്ദ്രീകൃതമാണ് ജിഡിപി കേന്ദ്രീകൃതമല്ല,  കോവിഡ് -19 മഹാമാരിയുടെ ഘട്ടത്തില്‍ ഈ മാതൃകയെ ലോകം അംഗീകരിച്ചു," അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ തന്റെ സർക്കാർ സമ്പദ്‌വ്യവസ്ഥ ഉൾപ്പെടെ നിരവധി മേഖലകളിൽ ധീരമായ പരിഷ്‌കാരങ്ങള്‍ നടത്തി. അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറിയതിനൊപ്പം "ഇന്ത്യ എന്നാൽ ബിസിനസ്സ് എന്നാണ്" എന്ന സാഹചര്യം സൃഷ്ടിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

2047 ആകുമ്പോഴേക്കും ഇന്ത്യ വികസിത രാജ്യമായി മാറുമെന്ന പ്രത്യാശയും പ്രധാനമന്ത്രി പങ്കുവെച്ചു.  സമ്പദ്‌വ്യവസ്ഥ കൂടുതൽ ഉൾച്ചേര്‍ക്കല്‍ മനോഭാവമുള്ളതും നവീനവും ആയിരിക്കും. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കുകയും ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക മേഖല എന്നിവ ലോകത്തിലെ ഏറ്റവും മികച്ചതായി മാറുകയും ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ ദേശീയ ജീവിതത്തിൽ അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും സ്ഥാനമുണ്ടാകില്ലെന്നും മോദി പറഞ്ഞു.

Tags:    

Similar News