വിപണിയിൽ ചാഞ്ചാട്ടം; ചുവപ്പണിഞ്ഞ് സൂചികകൾ
- ആദ്യ ഘട്ട വ്യാപാരത്തിൽ സൂചികകൾ റെക്കോർഡ് ഉയരത്തിലെത്തി
- ബ്രെൻ്റ് ക്രൂഡ് 0.24 ശതമാനം ഇടിഞ്ഞ് ബാരലിന് 84.46 ഡോളറിലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.49 എത്തി
ആദ്യ ഘട്ട വ്യാപാരത്തിൽ റെക്കോർഡ് ഉയരത്തിലെത്തിയ സൂചികകൾ ഇടിവിലേക്ക് നീങ്ങി. ആഗോള വിപണികളിലെ അസ്ഥിരമായ വ്യാപാരം സൂചികകൾക്ക് വിനയായി.
തുടക്ക വ്യാപാരത്തിൽ സെൻസെക്‌സ് 129.72 പോയിൻ്റ് ഉയർന്ന് 80,481.36 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റിലെത്തി. തുടർന്നുള്ള വ്യാപാരത്തിൽ 207.47 പോയിൻ്റ് ഇടിഞ്ഞ് 80,144.17 ൽ എത്തി. നിഫ്റ്റിയും തുടക്കത്തിൽ 24,461.05 എന്ന എക്കാലത്തെയും ഉയർന്ന പോയിന്റ് തൊട്ടു. ശേഷം 49.6 പോയിൻ്റ് താഴ്ന്ന് 24,383.60 ൽ എത്തി.
മാരുതി സുസുക്കി, ഗ്രാസിം ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്‌സ്, അദാനി പോർട്ട്‌സ്, ഒഎൻജിസി തുടങ്ങിയ ഓഹരികൾ നിഫ്റ്റിയിൽ നേട്ടമുണ്ടാക്കിയപ്പോൾ എം ആൻഡ് എം, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ്, പിഎസ്ഇ, പി എസ് യു ബാങ്ക്, മെറ്റൽ, ഓട്ടോ സൂചികകൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ താഴ്ന്നപ്പോൾ ഹോങ്കോംഗ് നേട്ടത്തോടെ വ്യാപാരം തുടരുന്നു. യുഎസ് വിപണികളിൽ ചൊവ്വാഴ്ച്ച സമ്മിശ്ര വ്യാപാരമായിരുന്നു.
ബ്രെൻ്റ് ക്രൂഡ് 0.24 ശതമാനം ഇടിഞ്ഞ് ബാരലിന് 84.46 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 314.46 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.30 ശതമാനം ഉയർന്ന് 2375 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.49 എത്തി.
ചൊവ്വാഴ്ച സെൻസെക്സ് 391.26 പോയിൻ്റ് അഥവാ 0.49 ശതമാനം ഉയർന്ന് 80,351.64 ലും നിഫ്റ്റി 112.65 പോയിൻറ് അഥവാ 0.46 ശതമാനം ഉയർന്ന് 24,433.20 ലുമാണ് ക്ലോസ് ചെയ്തത്.