വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു; സൂചികകൾ നേട്ടത്തിൽ

  • റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകൾക്ക് കരുത്തേകി
  • നിഫ്റ്റിയിലെ 50 ഓഹരികളിൽ 20 എണ്ണവും പച്ചയിലാണ് വ്യാപാരം തുടരുന്നത്
  • ബ്രെൻ്റ് ക്രൂഡ് 0.69 ശതമാനം കുറഞ്ഞ് ബാരലിന് 82.31 ഡോളറിലെത്തി

Update: 2024-05-22 05:00 GMT

ആഭ്യന്തര സൂചികകകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. ആഗോള വിപണികളിൽ നിന്നുള്ള മികച്ച സൂചനകൾ വിപണിക്ക് താങ്ങായി. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി ഓഹരികളിലെ ഉയർന്ന വാങ്ങലും സൂചികകൾക്ക് കരുത്തേകി. 

സെൻസെക്‌സ് 212.21 പോയിൻ്റ് ഉയർന്ന് 74,165.52 ലും നിഫ്റ്റി 48.35 പോയിൻ്റ് ഉയർന്ന് 22,577.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.

നിഫ്റ്റിയിലെ  50 ഓഹരികളിൽ 20 എണ്ണവും പച്ചയിലാണ് വ്യാപാരം തുടരുന്നത്. ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കോൾ ഇന്ത്യ, അൾട്രാടെക് സിമൻറ്, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഹിൻഡാൽകോ ഇൻഡസ്ട്രീസ്, ബിപിസിഎൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, സൺ ഫാർമ, ജെഎസ്ഡബ്ല്യു സ്റ്റീൽ തുടങ്ങിയ ഓഹരികൾ ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക 0.22 ശതമാനവും ബിഎസ്ഇ സ്‌മോൾക്യാപ് സൂചിക 0.19 ശതമാനവും ഇടിഞ്ഞു.

സെക്ടറൽ സൂചികകളിൽ എഫ്എംസിജി (1.14%), റിയൽറ്റി (1.77%), ഐടി (0.53%)കൺസ്യൂമർ ഡ്യൂറബിൾസ്, ഓയിൽ ആൻഡ് ഗ്യാസ് സൂചികകൾ മാത്രമാണ് പച്ചയിൽ വ്യാപാരം നടത്തിയത്. ബാക്കിയുള്ള എല്ലാ മേഖലാ സൂചികകളും ചുവപ്പിലാണ് വ്യാപാരം നടത്തുന്നത്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നേട്ടത്തോടെ വ്യാപാരം നടത്തുമ്പോൾ ടോക്കിയോ ഇടിവിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.69 ശതമാനം കുറഞ്ഞ് ബാരലിന് 82.31 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.40 ശതമാനം താഴ്ന്ന് 2416 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 7 പൈസ ഉയർന്ന് 83.24 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,874.54 കോടി രൂപയുടെ ഓഹരികൾ വിറ്റു.

ചൊവ്വാഴ്ച സെൻസെക്സ് 52.63 പോയിൻ്റ് അഥവാ 0.07 ശതമാനം ഇടിഞ്ഞ് 73,953.31 ലും നിഫ്റ്റി 27.05 പോയിൻ്റ് അഥവാ 0.12 ശതമാനം ഉയർന്ന് 22,529.05 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News