വിപണിയിൽ സമ്മിശ്ര വ്യാപാരം; പുതിയ ഉയരത്തിൽ നിഫ്റ്റി
- നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24678.90 പോയിന്റിലെത്തി
- മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.5, 0.3 ശതമാനം ഇടിഞ്ഞു
- ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 85.38 ഡോളറിലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് ചുവപ്പിലാണ്. ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരം വിപണിക്ക് വിനയായി. ഉയർന്നു വന്ന ലാഭമെടുപ്പും സൂചികകളെ ഇടിവിലേക്ക് നയിച്ചു. തുടർന്നുള്ള വ്യാപാരത്തിൽ നിഫ്റ്റിയും സെന്സെക്സും നേട്ടത്തിലെത്തി. നിഫ്റ്റി എക്കാലത്തെയും ഉയർന്ന ലെവലായ 24678.90 പോയിന്റിലെത്തി.
സെൻസെക്‌സ് 251.93 പോയിൻ്റ് ഇടിഞ്ഞ് 80,464.62 ലും നിഫ്റ്റി 76.6 പോയിൻ്റ് താഴ്ന്ന് 24,536.40 ലുമാണ് വ്യാപാരം ആരംഭിച്ചത്.
എൽടിഐ മൈൻഡ്ട്രീ, ഇൻഫോസിസ്, അപ്പോളോ ഹോസ്പിറ്റൽസ്, ടിസിഎസ്, വിപ്രോ എന്നിവ നിഫ്റ്റിയിൽ നേട്ടത്തിലും ഏഷ്യൻ പെയിൻ്റ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോകോർപ്പ്, ഐഷർ മോട്ടോഴ്സ്, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ഹോങ്കോംഗ് നേട്ടത്തിലാണ്. ബുധനാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ യഥാക്രമം 0.5, 0.3 ശതമാനം ഇടിഞ്ഞു.
മേഖലാ സൂചികകളിൽ നിഫ്റ്റി റിയൽറ്റി, മെറ്റൽ ഓഹരികൾ നഷ്ടം നൽകി. ഏറ്റവും കൂടുതൽ ഇടിഞ്ഞത് റിയൽറ്റി സൂചികയാണ്. നിഫ്റ്റി ഐടി സൂചിക മാത്രമായിരുന്നു തുടക്കത്തിൽ ഉയർന്നത്.
ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഉയർന്ന് ബാരലിന് 85.38 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 1,271.45 കോടി രൂപയുടെ ഓഹരികൾ വാങ്ങി. സ്വർണം ട്രോയ് ഔൺസിന് 0.36 ശതമാനം ഉയർന്ന് 2469 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 3 പൈസ ഉയർന്ന് 83.55 എത്തി
മുഹറം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു.
ചൊവ്വാഴ്ച സെൻസെക്സ് 51.69 പോയിൻ്റ് അഥവാ 0.06 ശതമാനം ഉയർന്ന് 80,716.55 ലും നിഫ്റ്റി 26.30 പോയിൻ്റ് അഥവാ 0.11 ശതമാനം ഉയർന്ന് 24,613 ലുമാണ് ക്ലോസ് ചെയ്തത്.