ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ഇടിവ് നികത്തി വിപണി; തുണയായത് മെറ്റൽ ഓഹരികൾ

  • സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ 2 ശതമാനത്തിലധികം ഉയർന്നു
  • യൂറോപ്യൻ വിപണികൾ പച്ചയിൽ വ്യാപാരം തുടരുന്നു
  • ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 82.90 ലെത്തി

Update: 2024-03-18 10:49 GMT

തുടക്ക നഷ്ടങ്ങൾ മായിച്ചു കളഞ്ഞായിരുന്നു ബെഞ്ച്മാർക് സൂചികകൾ വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിൽ വ്യാപാരം ആരംഭിച്ച വിപണി ഉച്ചകഴിഞ്ഞതോടെ നേട്ടത്തിലേക്ക് നീങ്ങി. മാർച്ച് 20 ന് പുറത്തു വരുന്ന യുഎസ് ഫെഡറൽ റിസർവിൻ്റെ പലിശ നിരക്ക് ഫലവും മറ്റ് മാക്രോ ഇക്കണോമിക് ഡാറ്റയും വരാനിരിക്കെ ഈ ആഴ്ച വിപണി ഏകീകരിക്കപ്പെടുമെന്ന് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഓട്ടോ, മെറ്റൽ, കമ്മോഡിറ്റീസ്, ഹെൽത്ത് കെയർ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ഐടി, ടെക് ഓഹരികൾ നഷ്ടം നേരിട്ടു.

സെൻസെക്സും 0.14 ശതമാനം അഥവാ 104.99 പോയിന്റ് ഉയർന്ന് 72,748 ലും നിഫ്റ്റി 0.15 ശതമാനം അഥവാ 32.35 പോയിന്റ് ഉയർന്ന് 22,055 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ (5.65%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (3.14%), ജെഎസ്ഡബ്ല്യു സ്റ്റീൽ (3.04%), ടാറ്റ മോട്ടോർസ് (2.81%), അപ്പോളോ ഹോസ്പിറ്റൽസ് (2.63%), നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടാറ്റ കൺസ്യുമർ പ്രോഡക്ട് (-2.08%), യുപിഎൽ (-1.92%), ഇൻഫോസിസ് (-1.92%), ടിസിഎസ് (-1.58%), ടൈറ്റാൻ കമ്പനി (-1.47%), എന്നിവ ഇടിവിലായി.  

സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ 2 ശതമാനത്തിലധികം ഉയർന്നു. നിഫ്റ്റി ഓട്ടോ, നിഫ്റ്റി മീഡിയ സൂചികകൾ നേട്ടത്തിലെത്തി. നിഫ്റ്റി ഐടി സൂചിക ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

മ്യൂച്വൽ ഫണ്ടുകളുടെ സ്ട്രെച്ചഡ് മൂല്യനിർണ്ണയത്തിൻ്റെയും സമ്മർദ്ദ പരിശോധന ഫലങ്ങളുടെയും ആശങ്കകൾക്കിടയിൽ നിക്ഷേപകർ മിഡ്, സ്മോൾക്യാപ് ഓഹരികളുടെ വില്പന തുടർന്നു. നിഫ്റ്റി മിഡ്‌ക്യാപ് 100, നിഫ്റ്റി സ്‌മോൾക്യാപ് 100 സൂചികകൾ 0.5 ശതമാനം വരെ ഇടിഞ്ഞു. ഇന്ത്യ വിക്സ് സൂചിക ഒരു  ശതമാനത്തിലധികം ഉയർന്ന് 14-ന് മുകളിലെത്തി.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ പച്ചയിൽ വ്യാപാരം തുടരുന്നു. വെള്ളിയാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.87 ശതമാനം ഉയർന്ന് ബാരലിന് 86.08 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 4 പൈസ ഇടിഞ്ഞ് 82.90 ലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.07 ശതമാനം താഴ്ന്ന് 2160.05 ഡോളറിലെത്തി.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 848.56 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

സെൻസെക്സ്  453.85 പോയിൻ്റ്  അഥവാ 0.62 ശതമാനം ഇടിഞ്ഞ് 72,643.43 ലും നിഫ്റ്റി 123.30 പോയിൻ്റ് അഥവാ 0.56 ശതമാനം ഇടിഞ്ഞ് 22,023.35 ലുമാണ് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്.

Tags:    

Similar News