വിപണിക്ക് തുടക്കം നേട്ടത്തോടെ: കുതിപ്പിൽ ഐടി ഓഹരികൾ

  • ഐടി ഓഹരികൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ കുതിപ്പ് വിപണിക്ക് കരുത്തേകി
  • ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 80.84 ഡോളറിലെത്തി
  • എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്

Update: 2024-08-16 05:30 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. ഐടി ഓഹരികൾ, റിലയൻസ് ഇൻഡസ്ട്രീസ് എന്നിവയുടെ കുതിപ്പ് വിപണിക്ക് കരുത്തേകി. ആഗോള വിപണികളിലെ നേട്ടത്തോടെയുള്ള വ്യാപാരം സൂചികകളുടെ നേട്ടത്തിനും കാരണമായി. 

സെൻസെക്‌സ് 805.96 പോയിൻ്റ് ഉയർന്ന് 79,911.84 ലും നിഫ്റ്റി 252.05 പോയിൻ്റ് ഉയർന്ന് 24,395.80 ലെത്തി.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, റിലയൻസ് ഇൻഡസ്ട്രീസ്, ഐസിഐസിഐ ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഇൻഫോസിസ്, ഇൻഡസ്ഇൻഡ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.

സെക്ടറുകളിൽ, നിഫ്റ്റി മെറ്റൽ, ഓട്ടോ, റിയൽറ്റി എന്നിവ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, വേദാന്ത എന്നിവയുടെ നേട്ടം മെറ്റൽ സൂചികയിലെ കുതിപ്പിന് കാരണമായി. എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തിലാണ്.

ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ മികച്ച നേട്ടം തുടരുന്നു. യുഎസ് വിപണികൾ വ്യാഴാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 2,595.27 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 2,236.21 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

ബ്രെൻ്റ് ക്രൂഡ് 0.25 ശതമാനം ഇടിഞ്ഞ് ബാരലിന് 80.84 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ നേട്ടത്തോടെ 2492 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 83.94 എന്ന നിലയിലാണ്

Tags:    

Similar News