നേട്ടത്തിൽ വിപണി; സൂചികകൾ കുതിച്ചത് 1%
- സെൻസെക്സും നിഫ്റ്റിയും ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു
- ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 79.27 ഡോളറിലെത്തി
- ഇന്ത്യ വിക്സ് സൂചിക 7 ശതമാനം താഴ്ന്ന് 15.5 എത്തി.
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെയാണ്. സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആദ്യഘട്ട വ്യാപാരത്തിൽ കുതിച്ചുയർന്നു. സെൻസെക്സ് 1,098.02 പോയിൻ്റ് ഉയർന്ന് 79,984.24 ലും നിഫ്റ്റി 270.35 പോയിൻ്റ് ഉയർന്ന് 24,387.35 ലുമാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സിൽ ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, പവർ ഗ്രിഡ്, എൻടിപിസി, ടാറ്റ കൺസൾട്ടൻസി സർവീസസ്, റിലയൻസ് ഇൻഡസ്ട്രീസ് ഓഹരികൾ നേട്ടത്തിലാണ്.
സെക്ടറിൽ സൂചികകളിൽ ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്, എൽടിഐഎംഡ്‌ട്രീ എന്നിവയുടെ കുതിപ്പിൽ നിഫ്റ്റി ഐടി സൂചിക 2 ശതമാനം ഉയർന്നു. നിഫ്റ്റി ഓട്ടോ, മെറ്റൽ, എനർജി, ഇൻഫ്രാ എന്നിവ ഒരു ശതമാനം വീതം ഉയർന്നു. മറ്റെല്ലാ സെക്ടറിൽ സൂചികകളും നേട്ടം തുടരുന്നു.
മിഡ്ക്യാപ് സൂചിക 0.83 ശതമാനവും സ്മോൾക്യാപ് 0.88 ശതമാനവും ഇടിഞ്ഞു. ഇന്ത്യ വിക്സ് സൂചിക 7 ശതമാനം താഴ്ന്ന് 15.5 എത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് മികച്ച നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികളും വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ നേട്ടത്തോടെയാണ്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 2,626.73 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.14 ശതമാനം ഉയർന്ന് ബാരലിന് 79.27 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് നേരിയ ഇടിവിൽ 2461 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 8 പൈസ ഉയർന്ന് 83.89 എത്തി.