തുടർച്ചയായി മൂന്നാം ദിവസവും വിപണി നേട്ടത്തിൽ; 7% ഇടിഞ്ഞ് ഇന്ത്യ വിക്സ്

  • ക്യാപിറ്റൽ ഗുഡ്‌സ് റിയൽറ്റി സൂചികകൾ 2 ശതമാനം വീതം ഉയർന്നു
  • മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി
  • ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.55ൽ എത്തി

Update: 2024-06-13 10:49 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെ. തുടർച്ചയായ മൂന്നാം ദിവസമാണ് സൂചികകൾ പച്ചയിൽ ക്ലോസ് ചെയുന്നത്. സെൻസെക്‌സ് 204.33 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 76,810.90ലും നിഫ്റ്റി 75.90 പോയിൻ്റ് അഥവാ 0.33 ശതമാനം ഉയർന്ന് 23,398.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 2048 ഓഹരികൾ നേട്ടത്തിലെത്തി, 1371 ഓഹരികൾ ഇടിഞ്ഞു, 80 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ശ്രീറാം ഫിനാൻസ്, എച്ച്‌ഡിഎഫ്‌സി ലൈഫ്, ഡിവിസ് ലാബ്‌സ്, എം ആൻഡ് എം, ടൈറ്റൻ കമ്പനി എന്നിവ നിഫ്റ്റിയിലെ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ എച്ച്‌യുഎൽ, പവർ ഗ്രിഡ് കോർപ്, ആക്‌സിസ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഐഷർ മോട്ടോഴ്‌സ് എന്നിവ നഷ്ടത്തിൽ ക്ലോസ് ചെയ്തു.

സെക്ടറൽ സൂചികകളിൽ നിഫ്റ്റി ക്യാപിറ്റൽ ഗുഡ്‌സ് റിയൽറ്റി സൂചികകൾ 2 ശതമാനം വീതവും നിഫ്റ്റി ഐടി സൂചിക 1 ശതമാനവും ഉയർന്നു. നിഫ്റ്റി മീഡിയ സൂചിക ഒരു ശതമാനവും എഫ്എംസിജി സൂചിക 0.6 ശതമാനവും ഇടിഞ്ഞു.

ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ ഒരു ശതമാനം വീതം നേട്ടം നൽകി. അസ്ഥിരത അളക്കുന്ന ഇന്ത്യ വിക്സ് സൂചിക 7 ശതമാനം ഇടിഞ്ഞ് 13.4 എത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ഹോങ്കോങ് എന്നിവ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ടോക്കിയോയും ഷാങ്ഹായും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ താഴ്ന്നാണ് വ്യാപാരം തുടരുന്നത്. യുഎസ് വിപണികൾ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചത് പച്ചയിലാണ്.

ബ്രെൻ്റ് ക്രൂഡ് 0.71 ശതമാനം ഇടിഞ്ഞ് ബാരലിന് 82.01 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.84 ശതമാനം താഴ്ന്ന് 2334 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ബുധനാഴ്ച 426.63 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ഡോളറിനെതിരെ രൂപയുടെ മൂല്യം ഏഴ് പൈസ ഇടിഞ്ഞ് 83.55ൽ എത്തി

ബുധനാഴ്ച സെൻസെക്സ് 149.98 പോയിൻ്റ് അഥവാ 0.20 ശതമാനം ഉയർന്ന് 76,606.57 ലും നിഫ്റ്റി 58.10 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 23,322.95 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News