1000 തൊട്ട് എൽഐസി; മൂന്ന് മാസത്തിൽ ഉയർന്നത് 55%
- ഓഹരികൾ സർവകാല ഉയർമായ 1028 രൂപയിലെത്തി
- 2023 നവംബറോടെ അത് ലിസ്റ്റിംഗ് വിലയിൽ നിന്നും 26 ശതമാനം താഴ്ന്നിരുന്നു
- എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ 9.99% ഓഹരികൾ എൽഐസി സ്വന്തമാക്കും
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ഓഹരി വില ഇന്നത്തെ വ്യാപാരത്തിൽ 8 ശതമാത്തോളം ഉയർന്ന് സർവകാല ഉയരമായ 1028 രൂപയിലെത്തി. ഐപിഒ വിലയായ 949 രൂപയെ വീണ്ടും ഓഹരികൾ മറികടന്നിരിക്കുന്നു. ഇതോടെ കേന്ദ്ര പൊതുമേഹങ്ങള സ്ഥാപനത്തിന്റെ വിപണി മൂല്യം 6 ലക്ഷം കോടി രൂപയ്ക്ക് മുകളിലെത്തി.
ജനുവരി പകുതിയോടെ, എൽഐസി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ മറികടന്ന് ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി മാറിയിരുന്നു. തിങ്കളാഴ്ച എസ്ബിഐ ഓഹരികളുടെ വില 1.11 ശതമാനം ഇടിഞ്ഞ് 643.2 രൂപയിലെത്തിയിരുന്നു, ഇതോടെ ബാങ്കിന്റെ വിപണി മൂല്യം 5.77 ലക്ഷം കോടി രൂപയായി താഴ്ന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ എൽഐസി ഓഹരികൾ നൽകിയത് 55 ശതമാനത്തിലധികം നേട്ടമാണ്.
2025 ജനുവരി 24-നകം എച്ച്‌ഡിഎഫ്‌സി ബാങ്കിൻ്റെ 9.99 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ എൽഐസിക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ സ്വകാര്യ ബാങ്കിൽ എൽഐസിക്ക് 5.19 ശതമാനം ഓഹരിയുണ്ട്.
എല്ലാ മേഖലകളിലും എൽഐസി വളരെ വേഗത്തിൽ മെച്ചപ്പെടുകയാണെന്നും അതിൻ്റെ വിപണി വിഹിതം ലാഭകരമായ രീതിയിൽ നിലനിർത്താൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും പാണ്ഡെ പറഞ്ഞു. ഉയർന്ന വളർച്ചയുണ്ടെങ്കിൽപ്പോലും ചില ഉൽപ്പന്നങ്ങൾ അടയ്‌ക്കുന്നതും സമാനമല്ലാത്ത നിരവധി ഉൽപ്പന്നങ്ങൾ നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇൻവെസ്റ്റ്‌മെൻ്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെൻ്റ് സെക്രട്ടറി തുഹിൻ കാന്ത പാണ്ഡേ പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ ഇൻഷുറൻസ് കമ്പനിയായ എൽഐസി 2022 മെയ് മാസത്തിലായനി വിപണിയിലെത്തിയത്. ഓഫർ ഫോർ സെയിൽ വഴി സർക്കാർ കമ്പനിയുടെ 22.13 കോടി ഓഹരികൾ അല്ലെങ്കിൽ 3.5 ശതമാനം ഓഹരികളാണ് വിറ്റത്. ഇഷ്യൂവിൻ്റെ പ്രൈസ് ബാൻഡ് 902-949 രൂപയായിരുന്നു.
ഐപിഒയ്ക്ക് ശേഷം, എൽഐസിയിൽ സർക്കാരിൻ്റെ ഓഹരി പങ്കാളിത്തം 96.5 ശതമാനമായി കുറഞ്ഞു. കിഴിവിലായിരുന്നു എൽഐസി ഓഹരികൾ ലിസ്റ്റ് ചെയ്തത്. 2023 നവംബറോടെ അത് ലിസ്റ്റിംഗ് വിലയിൽ നിന്നും 26 ശതമാനം താഴ്ന്നിരുന്നു.
എൽഐസി ജീവന് ഉത്സവ് എന്ന പ്രത്യേക സ്കീം നവംബർ 29-ന് ആരംഭിച്ചു. ഓഹരികളിൽ സമീപകാല കുതിപ്പിന് ഈ സ്കീം കരണംയെന്നാണ് കൊട്ടക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസ് ജനുവരിയിലെ ഒരു റിപ്പോർട്ടിൽ പറഞ്ഞത്.
പുതിയ ബിസിനസ് പ്രീമിയങ്ങളിൽ ഇരട്ട അക്ക വളർച്ച കൈവരിക്കുന്നതിനായി വരും മാസങ്ങളിൽ മൂന്നോ നാലോ പുതിയ സ്കീമുകൾ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു.
എൽഐസി ഓഹരികൾ എൻഎസ്ഇ യിൽ 5.32 ശതമാനം ഉയർന്ന് 995.75 രൂപയിൽ ക്ലോസ് ചെയ്തു.