കേരള കമ്പനികൾ ഇന്ന്; ഇടിവ് തുടർന്ന് ബാങ്കുകൾ
- ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ കുതിച്ചുയർന്നു
- കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.68 ശതമാനം ഇടിഞ്ഞു
- ഇടിവ് തുടർന്ന് അപ്പോളോ ടയേഴ്സ് ഓഹരികൾ
മാർച്ച് 18ലെ വ്യാപാരത്തിൽ ബാങ്കിങ് മേഖല ഇടിവിലേക്ക് നീങ്ങി. ഇന്നത്തെ വ്യാപാരത്തിൽ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.35 ശതമാനം താഴ്ന്ന് 29.05 രൂപയിലെത്തി. ഫെഡറൽ ബാങ്ക് ഓഹരികൾ 2.06 ശതമാനത്തിന്റെ ഇടിവിൽ 147.35 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക് ഓഹരികൾ 1.43 ശതമാനം ഇടിഞ്ഞ് 338.15 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ ഇടിവിൽ ക്ലോസ് ചെയ്ത ഇസാഫ് സ്മോൾ ഫൈനാൻസ് ബാങ്ക് ഓഹരികൾ 57.30 രൂപയിലെത്തി. ബാങ്കിങ് ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തത് ധനലക്ഷ്മി ബാങ്ക് ഓഹരികൾ മാത്രമാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 2.64 ശതമാനം ഉയർന്ന ഓഹരികൾ 44.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
ഇന്നത്തെ വ്യാപാരത്തിൽ ഈസ്റ്റേൺ ട്രെഡ്സ് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ 9.68 ശതമാനം ഉയർന്ന് 34.80 രൂപയിൽ ക്ലോസ് ചെയ്തു. ഹാരിസൺസ് മലയാളം ഓഹരികൾ 3.06 ശതമാനം നേട്ടത്തോടെ 163.50 രൂപയിലെത്തി. കേരള ആയുർവേദ ഓഹരികൾ 2.88 ശതമാനം വർദ്ധനവോടെ 266 രൂപയിൽ ക്ലോസ് ചെയ്തു. വി ഗാർഡ് ഓഹരികൾ 1.50 ശതമാനവും കിറ്റെക്സ് ഓഹരികൾ 1.69 ശതമാനവും ഉയർന്നു.
ഇടിവ് തുടർന്ന് അപ്പോളോ ടയേഴ്സ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 3.14 ശതമാനം താഴ്ന്ന് 458.10 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.68 ശതമാനം ഇടിഞ്ഞ് 875.50 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 1.66 ശതമാനത്തിന്റെ നഷ്ടത്തിൽ 641.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വണ്ടർലാ ഓഹരികൾ 1.55 ശതമാനം ഉയർന്ന് 865.90 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 0.14 ശതമാനം ഇടിഞ്ഞു.