കേരള കമ്പനികൾ ഇന്ന്; വണ്ടർ വണ്ടർലാ

  • കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ ഓഹരികൾ 10.11% ഉയർന്നു
  • ഫെഡറൽ ബാങ്ക് 5.17% വർധന രേഖപ്പെടുത്തി
  • നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇടിഞ്ഞു

Update: 2024-02-16 13:07 GMT

ഫെബ്രുവരി 16 ലെ വ്യാപാരത്തിൽ വണ്ടർലാ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 889.80 രൂപയിൽ നിന്നും ഓഹരികൾ 8.87 ശതമാനം ഉയർന്ന് 968.75 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 995 രൂപയാണ്. ഇന്ന് വിപണിയിൽ 4.15 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 5022 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 380.15 രൂപയാണ്. 

കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൽ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 10.11 ശതമാനം നേട്ടമുണ്ടാക്കി. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 26 രൂപ ഉയർന്ന് 302.20 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 6.49 ശതമാനം ഉയർന്ന് 326.50 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 2.61 ശതമാനത്തിന്റെ വർദ്ധനവോടെ 165.40 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇടിവിലായിരുന്ന മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു, 2.05 ശതമാനം ഉയർന്ന ഓഹരികൾ 239.15 രൂപയിലാണ് വ്യാപാരം നിർത്തിയത്. ഫാക്ട് ഓഹരികൾ നേരിയ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ നിന്നും ഫെഡറൽ ബാങ്ക് 5.17 ശതമാനം ഉയർന്ന് 164.70 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 4.94 ശതമാനം നേട്ടം നൽകി 47.80 രൂപയിൽ ക്ലോസ് ചെയ്തു. മാറ്റങ്ങളില്ലാതെ സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയായ 34.50 രൂപയിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 2.37 ശതമാനവും സിഎസ്ബി ബാങ്ക് 2.49 ശതമാനവും ഇടിവ് രേഖപ്പെടുത്തി.

നേട്ടത്തിലായിരുന്ന കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യപാരത്തിൽ 2.51 ശതമാനത്തിന്റെ ഇടിവിൽ 839.25 രൂപയിലെത്തി. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.80 ശതമാനം താഴ്ന്ന് 384.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി ഗാർഡ് ഓഹരികൾ 1.63 ശതമാനം ഇടിഞ്ഞു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 0.71 ശതമാനം താഴ്ന്ന് ക്ലോസ് ചെയ്തു.


Full View

കൊച്ചി ആസ്ഥനമായി പ്രവർത്തിക്കുന്ന ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ (ഫാക്ട്) നടപ്പ് സാമ്പത്തിക വർഷത്തെ മൂന്നാം പാദ ഫലങ്ങൾ പ്രഖ്യാപിച്ചു. ഡിസംബർ പാദത്തിലെ കമ്പനിയുടെ ലാഭത്തിൽ 81.71 ശതമാനം ഇടിവ്. ഈ കാലയളവിലെ കമ്പനിയുടെ ലാഭം 30.32 കോടി രൂപ. മുൻ വർഷത്തെ സമാന പാദത്തിൽ ഇത് 165.79 കോടി രൂപയായിരുന്നു. 

Tags:    

Similar News