കേരള കമ്പനികൾ ഇന്ന്; 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ ഫിലിപ്സ് കാർബൺ

  • മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 4.87 ശതമാനം നേട്ടത്തിൽ
  • സൗത്ത് ഇന്ത്യൻ ബാങ്ക് 2.12 ശതമാനം ഇടിഞ്ഞു
  • ഫാക്ട് ഓഹരികൾ 1.87 ശതമാനം താഴ്ന്നു

Update: 2024-08-23 14:02 GMT

ഓഗസ്റ്റ് 23ലെ വ്യാപാരത്തിൽ ഫിലിപ്സ് കാർബൺ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10.97 ശതമാനം ഉയർന്ന ഓഹരികൾ 507 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1.99 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 17,018 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 446.15 രൂപയാണ്. 

മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.87 ശതമാനം നേട്ടത്തോടെ 236.75 രൂപയിൽ ക്ലോസ് ചെയ്തു. ഈസ്റ്റേൺ ട്രെഡ്‌സ് ഓഹരികൾ 1.64 ശതമാനം വർധനയോടെ 45.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 1.53 ശതമാനം കുതിപ്പോടെ 341.30 രൂപയിലെത്തി. വെസ്റ്റേൺ ഇന്ത്യ ഓഹരികൾ 1.50 ശതമാനം ഉയർന്ന് 213.15 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.43 ശതമാനം നേട്ടം നൽകി 382.33 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. 

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 0.50 ശതമാനം ഉയർന്ന് 332.30 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.59 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.89 ശതമാനവും ഫെഡറൽ ബാങ്ക് 1.85 ശതമാനം സൗത്ത് ഇന്ത്യൻ ബാങ്ക് 2.12 ശതമാനവും ഇടിഞ്ഞു.

ഫാക്ട് ഓഹരികൾ 1.87 ശതമാനം താഴ്ന്ന് 993.70 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.42 ശതമാനം ഇടിഞ്ഞ് 1900.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത് ഓഹരികൾ 1.36 ശതമാനം ഇടിവോടെ 112.75 രൂപയിലെത്തി. ഹാരിസൺസ് മലയാളം ഓഹരികൾ 1.34 ശതമാനം നഷ്ടത്തോടെ 235.70 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.26 ശതമാനം നഷ്ടത്തിലെത്തി.

Tags:    

Similar News