കേരള കമ്പനികൾ ഇന്ന്; കുതിപ്പിൽ മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ

  • ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 5.72 ശതമാനം ഉയർന്നു
  • ഫെഡറൽ ബാങ്ക് 0.95 ശതമാനം നേട്ടത്തിൽ
  • കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 6.37 ശതമാനം താഴ്ന്നു

Update: 2024-09-05 13:11 GMT

സെപ്റ്റംബർ അഞ്ചിലെ വ്യാപാരത്തിൽ മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 8.57 ശതമാനം ഉയർന്ന ഓഹരികൾ 376.70 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം 8.25 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 582 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 460 രൂപയും താഴ്ന്ന വില 262 രൂപയുമാണ്. 

ഈസ്റ്റേൺ ട്രേഡ്‌സ് ഓഹരികൾ 5.72 ശതമാനം ഉയർന്ന് 45.50 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹാരിസൺസ് മലയാളം ഓഹരികൾ 3.49 ശതമാനം നേട്ടത്തോടെ 247.38 രൂപയിൽ ക്ലോസ് ചെയ്തു. നിറ്റാ ജലാറ്റിൻ ഓഹരികൾ 2.04 ശതമാനം വർധനയോടെ 845.15 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 1.60 ശതമാനം നേട്ടം നൽകി 1989.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 0.89 ശതമാനം ഉയർന്നു.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക് 0.95 ശതമാനം നേട്ടത്തോടെ 189.05 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 0.16 ശതമാനവും സിഎസ്ബി ബാങ്ക് 0.44 ശതമാനവും ധനലക്ഷ്മി ബാങ്ക് 1.17 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 0.26 ശതമാനവും ഇടിഞ്ഞു.

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 6.37 ശതമാനം താഴ്ന്ന് 2400 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 3.93 ശതമാനം നഷ്ടത്തോടെ 163.88 രൂപയിൽ ക്ലോസ് ചെയ്തു. ഫിലിപ്സ് കാർബൺ ഓഹരികൾ 3.72 ശതമാനം ഇടിവിൽ 491.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 0.96 ശതമാനം താഴ്ന്ന് 647.95 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് 0.87 ശതമാനം ഇടിഞ്ഞ് 1912.20 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News