കേരള കമ്പനികൾ ഇന്ന്; തിളക്കത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ

  • കിറ്റെക്സ് ഓഹരികൾ 7.59 ശതമാനം നേട്ടത്തിൽ
  • വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.28 ശതമാനം ഇടിഞ്ഞു
  • ച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.22 ശതമാനം താഴ്ന്നു

Update: 2024-08-22 12:54 GMT

കല്യാൺ ജ്വല്ലേഴ്‌സ്, പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിൻകസിൽ നിന്ന് 2.36 ശതമാനം ഓഹരികൾ 1,300 കോടി രൂപയ്ക്ക് ഏറ്റെടുക്കും. ഇതിനെ തുടർന്ന് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ മികച്ച നേട്ടമാണ് ഉണ്ടാക്കിയത്. ഇടപാടിന് ശേഷം കല്യാൺ ജ്വല്ലേഴ്സിലെ ‘പ്രൊമോട്ടർ ഗ്രൂപ്പ്’ ഓഹരി പങ്കാളിത്തം 60.59% ൽ നിന്ന് 62.95% ആയി ഉയരും.  വ്യാപാരവസാനം ഓഹരികൾ  9.54 ശതമാനം ഉയർന്ന് 596.40 രൂപയിലാണ് ക്ലോസ് ചെയ്തത്. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 605 രൂപയാണ്. ഏകദേശം 3.70 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 56,493 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 653.30 രൂപയും താഴ്ന്ന വില 202.80 രൂപയുമാണ്.

കിറ്റെക്സ് ഓഹരികൾ 7.59 ശതമാനം നേട്ടത്തിൽ 376.95 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 6.26 ശതമാനം കുതിപ്പോടെ 1012.60 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 5.36 ശതമാനം ഉയർന്ന് 336.15 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് 3.58 ശതമാനം വർധനയോടെ 26.90 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 2.37 ശതമാനം നേട്ടം നൽകി 216.80 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 3.28 ശതമാനം ഇടിഞ്ഞ് 210 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് ഓഹരികൾ 2.30 ശതമാനം നഷ്ടത്തോടെ 468.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.22 ശതമാനം താഴ്ന്ന് 2069.95 രൂപയിലെത്തി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.29 ശതമാനം ഇടിവിൽ 51.96 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 0.28 നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Tags:    

Similar News