തിളക്കത്തിൽ കല്യാൺ ജ്വല്ലേഴ്‌സ്; താണ്ടിയത് പുത്തൻ ഉയരം

  • മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 3.58 ശതമാനം നേട്ടത്തിൽ
  • സിഎസ്ബി ബാങ്ക് 1.02 ശതമാനം ഉയർന്നു
  • പോപ്പുലർ വെഹിക്കിൾ ഓഹരികൾ 1.94 ശതമാനം നഷ്ടത്തിൽ

Update: 2024-09-02 14:28 GMT

സെപ്റ്റംബർ രണ്ടിലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ കുതിച്ചുയർന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 645 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.01 ശതമാനം ഉയർന്ന ഓഹരികൾ 639.85 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 1.10 കോടി ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 63,403 കോടി രൂപയിലെത്തി. വർഷാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 80.70 ശതമാനം നേട്ടമാണ്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 492.20 രൂപയാണ്.

മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 3.58 ശതമാനം നേട്ടത്തോടെ 352 രൂപയിലെത്തി. ജിയോജിത് ഓഹരികൾ 3.12 ശതമാനം വർധനയോടെ 135.90 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ മിനറൽസ് ഓഹരികൾ 2.79 ശതമാനം കുതിപ്പോടെ 322.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കേരള ആയുർവേദ ഓഹരികൾ 2.55 ശതമാനം ഉയർന്ന് 322 രൂപയിലെത്തി. കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ 1.34 ശതമാനം നേട്ടം നൽകി 2725 രൂപയിൽ ക്ലോസ് ചെയ്തു. 

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 1.02 ശതമാനം ഉയർന്ന് 326.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫെഡറൽ ബാങ്ക് നേരിയ നേട്ടത്തോടെ 194.72 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 0.57 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.90 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് 1.96 ശതമാനവും ഇടിഞ്ഞു. 

പോപ്പുലർ വെഹിക്കിൾ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.94 ശതമാനം താഴ്ന്ന് 224.46 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 1.87 ശതമാനം നഷ്ടത്തോടെ 1851.35 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.59 ശതമാനം ഇടിവിൽ 212.52 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഹാരിസൺസ് മലയാളം ഓഹരികൾ 1.57 ശതമാനം താഴ്ന്നു.

Tags:    

Similar News