കേരള കമ്പനികൾ ഇന്ന്; സർവ്വകാല ഉയരത്തിൽ കല്യാൺ ; 52 ആഴ്‌ചയിൽ ഉയർന്ന വിലയിൽ മണപ്പുറം ഫിനാൻസ്

  • മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയിൽ
  • സിഎസ്ബി ബാങ്ക് 3.04 ശതമാനം ഉയർന്നു
  • ഫാക്ട് ഓഹരികൾ 4.76 ശതമാനം താഴ്ന്ന് 960.05 രൂപയിലെത്തി

Update: 2024-06-27 13:44 GMT

ജൂൺ 27ലെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ സർവ്വകാല ഉയരമായ 480 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.30 ശതമാനം ഉയർന്ന ഓഹരികൾ 476.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഈ മാസം ഇതുവരെ ഓഹരികൾ ഉയർന്നത് 22 ശതമാനത്തോളമാണ്. ഏകദേശം 43.80 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 47,058 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 130 രൂപയാണ്.

മണപ്പുറം ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 214 രൂപ തൊട്ടു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിൽ നിന്നും 7.49 ശതമാനം ഉയർന്ന ഓഹരികൾ 210.97 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 122.60 രൂപയാണ്. ഏകദേശം 4.95 കോടി ഓഹരികളുടെ കൈമാറ്റമാണ് ഇന്ന് വിപണിയിൽ നടന്നത്. കമ്പനിയുടെ വിപണി മൂല്യം 16,628 കോടി രൂപയിലെത്തി. ജൂണിൽ ഓഹരികൾ നൽകിയത് 25 ശതമാനം നേട്ടമാണ്. 

Full View


മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ എക്കാലത്തെയും ഉയർന്ന വിലയായ 1848.80 രൂപയിലെത്തി. ഓഹരികൾ 3.04 ശതമാനം ഉയർന്ന് 1829.30 രൂപയിലാണ് ക്ലോസ് ചെയ്തത്. വിപണിയിൽ 17.05 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് നടന്നത്. കമ്പനിയുടെ വിപണി മൂല്യം 71,237 കോടി രൂപ കടന്നു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 1182.35 രൂപയാണ്.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ 7.76 ശതമാനം ഉയർന്ന് 169.45 രൂപയിൽ 169.45 രൂപയിൽ ക്ലോസ് ചെയ്തു. സിഎസ്ബി ബാങ്ക്, കൊച്ചിൻ ഷിപ്പ് യാർഡ്, മുത്തൂറ്റ് മൈക്രോഫിൻ, മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തോടെയാണ്.

ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 3.04 ശതമാനം നേട്ടത്തോടെ 365.65 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധനലക്ഷ്മി ബാങ്ക് വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.

ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 4.76 ശതമാനം താഴ്ന്ന് 960.05 രൂപയിലെത്തി. ഫിലിപ്സ് കാർബൺ, ഈസ്റ്റേൺ ട്രെഡ്‍സ്, ഹാരിസൺസ് മലയാളം കിറ്റെക്സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.


Full View


Tags:    

Similar News