കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം

  • ധനലക്ഷ്മി ബാങ്ക് 4.99 ശതമാനം ഉയർന്നു
  • ഇടിവ് തുടർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ
  • കുതിപ്പ് തുടർന്ന് വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ

Update: 2024-02-20 12:43 GMT

ഫെബ്രുവരി 20 ലെ വ്യാപാരത്തിൽ കുതിച്ചുയർന്ന് ഹാരിസൺസ് മലയാളം ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 171.15 രൂപയിൽ നിന്നും 9.99 ശതമാനം ഉയർന്ന ഓഹരികൾ 188.25 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 3.13 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 315 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 193.80 രൂപയും താഴ്ന്ന വില 104.05 രൂപയുമാണ്.

വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 2.28 ശതമാനം നേട്ടത്തോടെ 182 രൂപയിലെത്തി. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ രണ്ടു ശതമാനം ഉയർന്ന് 78.65 രൂപയിൽ ക്ലോസ് ചെയ്തു. ആസ്റ്റർ ഹെൽത്ത് കെയർ ഓഹരികൾ 1.96 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. കുതിപ്പ് തുടർന്ന് വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ, 1.61 ശതമാനം ഉയർന്ന ഓഹരികൾ 991.95 രൂപയിലെത്തി. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.44 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ നേരിയ നേട്ടം നൽകി.

ബാങ്കിങ് ഓഹരികളിൽ നിന്നും ധനലക്ഷ്മി ബാങ്ക് 4.99 ശതമാനം ഉയർന്ന് 52.65 രൂപയിലെത്തി. സിഎസ്ബി ബാങ്ക് ഓഹരികൾ 0.27 ശതമാനം ഉയർന്നു. ഇസാഫ് സ്‌മോൾ ഫൈനാൻസ് 0.54 ശതമാനവും സൗത്ത് ഇനിടാൻ ബാങ്ക് 0.45 ശതമാനവും ഫെഡറൽ ബാങ്ക് 5.25 ശതമാനാവും ഇടിഞ്ഞു.

ഇടിവ് തുടർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ 2.57 ശതമാനം താഴ്ന്ന് 364.55 രൂപയിലെത്തി. കിറ്റെക്സ് ഓഹരികൾ 1.64 ശതമാനം ഇടിഞ്ഞു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ 1.21 ശതമാനം നഷ്ടത്തോടെ 242.15 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ 1.21 ശതമാനം താഴ്ന്ന് 1338.50 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 0.85 ശതമാനം ഇടിവും രേഖപ്പെടുത്തി.


Full View


Tags:    

Similar News