കേരള കമ്പനികൾ ഇന്ന്; ഉയരങ്ങൾ താണ്ടി ഹാരിസൺസ് മലയാളം

  • കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 5.46% നേട്ടത്തിൽ
  • സൗത്ത് ഇന്ത്യൻ ബാങ്ക് 1.53 ശതമാനം ഉയർന്നു
  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.43 ശതമാനം ഇടിഞ്ഞു

Update: 2024-06-13 12:36 GMT

മെയ് 13ലെ വ്യാപാരത്തിൽ ഹാരിസൺസ് മലയാളം ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 19.15 ശതമാനം ഉയർന്ന ഓഹരികൾ 202.11 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 203.54 രൂപ. ഏകദേശം ഒൻപത് ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 314 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 216 രൂപയും താഴ്ന്ന വില 123.50 രൂപയുമാണ്. 

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.46 ശതമാനം നേട്ടത്തോടെ 2006.80 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 2.80 ശതമാനം വർധനയോടെ 230.31 ക്ലോസ് ചെയ്തു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.65 ശതമാനം ഉയർന്ന് 231.12 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഫിലിപ്സ് കാർബൺ ഓഹരികൾ 1.83 ശതമാനം നേട്ടം നൽകി 248.47 രൂപയിലെത്തി. വി-ഗാർഡ് ഓഹരികൾ 1.51 ശതമാനം ഉയർന്നു. മണപ്പുറം ഫിനാൻസ് ഓഹരികൾ 1.13 ശതമാനം നേട്ടത്തോടെ 186.77 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.

Full View


ബാങ്കിങ് ഓഹരികളിൽ സൗത്ത് ഇന്ത്യൻ ബാങ്ക് 1.53 ശതമാനം ഉയർന്ന് 27.84 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.28 ശതമാനം നേട്ടം നൽകി. ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് നേരിയ വർധനയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക് 0.92 ശതമാനവും സിഎസ്ബി ബാങ്ക് 1.74 ശതമാനവും ഇടിഞ്ഞു.

കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.43 ശതമാനം താഴ്ന്ന് 398.40 രൂപയിൽ ക്ലോസ് ചെയ്തു. ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.97 ശതമാനം ഇടിഞ്ഞ് 102.22 രൂപയിലെത്തി. മുത്തൂറ്റ് കാപിറ്റൽ ഓഹരികൾ 0.65 താഴ്ന്ന് 304.85 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.25 ശതമാനം നഷ്ടം രേഖപ്പെടുത്തി. 

Full View


Tags:    

Similar News