കേരള കമ്പനികൾ ഇന്ന്; ഫാക്ട് ഓഹരികൾ കിതപ്പിൽ തന്നെ

  • കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.59 ശതമാനം നേട്ടം നൽകി
  • കേരള ആയുർവേദ ഓഹരികൾ നേട്ടത്തിൽ തന്നെ
  • നേട്ടം തുടർന്ന് വണ്ടർലാ ഓഹരികൾ

Update: 2024-04-19 12:25 GMT

ഏപ്രിൽ 19ലെ വ്യാപാരത്തിലും ഫാക്ട് ഓഹരികൾ ഇടിഞ്ഞു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 1.68 ശതമാനം താഴ്ന്ന ഓഹരികൾ 641.75 രൂപയിലാണ് ക്ലോസ് ചെയ്തത്. ഏകദേശം രണ്ടു ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 42,254 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 908 രൂപയും താഴ്ന്ന വില 647.95 രൂപയുമാണ്. ഈ ആഴ്‌ചയിൽ ഓഹരികൾ ഇടിഞ്ഞത് 5.20 ശതമാനമാണ്. കഴിഞ്ഞ മാസം 12.29 ശതമാനം ഇടിഞ്ഞ ഓഹരികൾ ഈ മാസം ഇതുവരെ നൽകിയത് 2.20 ശതമാനം നേട്ടമാണ്.

കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.96 ശതമാനം ഉയർന്ന് 1099 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 1126.60 രൂപയും 52 ആഴ്ച്ചയിലെ ഉയർന്ന വില 1170.90 രൂപയുമാണ്. കേരള ആയുർവേദ ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും നേട്ടത്തിൽ തന്നെ, 1.92 ശതമാനം ഉയർന്ന ഓഹരികൾ 270.25 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.59 ശതമാനം നേട്ടം നൽകി 408.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 1.02 ശതമാനത്തിന്റെ വർദ്ധനവോടെ 237.65 രൂപയിലെത്തി. നേട്ടം തുടർന്ന് വണ്ടർലാ ഓഹരികൾ, ഒരു ശതമാനം ഉയർന്ന ഓഹരികൾ 981.35 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. നേരിയ നേട്ടത്തോടെ ജിയോജിത്, ഹാരിസൺസ് മലയാളം, അപ്പോളോ ടയേഴ്‌സ് ഓഹരികളും ക്ലോസ് ചെയ്തു. 


Full View


ബാങ്കിങ് ഓഹരികളിൽ ധനക്ഷ്മി ബാങ്ക് 1.84 ശതമാനവും സിഎസ്ബി ബാങ്ക് 0.95 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് മാറ്റമില്ലാതെ തുടർന്നു. ഫെഡറൽ ബാങ്ക് 0.20 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.72 ശതമാനവും ഇടിഞ്ഞു.

കൊച്ചിൻ മിനറൽസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.64 ശതമാനം താഴ്ന്ന് 300.20 രൂപയിലെത്തി. വി ഗാർഡ് ഓഹരികൾ 1.49 ശതമാനം നഷ്ടവും നൽകി. കിറ്റെക്സ് ഓഹരികൾ 0.74 ശതമാനം ഇടിഞ്ഞ് 257.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇടിവ് തുടർന്ന് പോപ്പുലർ ഓഹരികൾ, 0.72 ശതമാനം ഇടിഞ്ഞ ഓഹരികൾ 241.40 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ 0.42 ശതമാനം താഴ്ന്നു. നേരിയ ഇടിവോടെ മുത്തൂറ്റ് ഫൈനാൻസ്, ആസ്റ്റർ ഓഹരികൾ വ്യപാരം അവസാനിപ്പിച്ചു.


Full View


Tags:    

Similar News