കേരള കമ്പനികൾ ഇന്ന്: കൂപ്പുകുത്തി ഫാക്ട് ഓഹരികൾ
- ജിയോജിത് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 4.14 ശതമാനം നേട്ടത്തോടെ
- ധനലക്ഷ്മി ബാങ്ക് 0.41 ശതമാനം ഉയർന്നു
- മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.90 ശതമാനം ഇടിഞ്ഞു
ജൂൺ 24ലെ വ്യാപാരത്തിൽ കുത്തനെ ഇടിഞ്ഞ് ഫാക്ട് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 10 ശതമാനം ഇടിഞ്ഞാണ് ഫാക്ട് ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 1021 രൂപയിലാണ്. കഴിഞ്ഞ 6 ദിവസത്തെ കുതിപ്പിന് ശേഷമാണ് ഓഹരികൾ ചുവപ്പണിഞ്ഞത്. കഴിഞ്ഞ ആഴ്‌ചയിൽ ഫാക്ട് ഓഹരികൾ ഉയർന്നത് 45.46 ശതമാനമാണ്. മാസാദ്യം മുതൽ ഇതുവരെ ഓഹരികൾ നൽകിയത് 51.38 ശതമാനം നേട്ടമാണ്. ഏകദേശം 32.29 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 73,362 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 1187 രൂപയും താഴ്ന്ന വില 406 രൂപയുമാണ്.
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത് 4.14 ശതമാനം നേട്ടത്തോടെ. ഓഹരികളുടെ ക്ലോസിംഗ് വില 112.50 രൂപയാണ്. ഫിലിപ്സ് കാർബൺ ഓഹരികൾ 3.03 ശതമാനം ഉയർന്ന് 274.26 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ക്യാപിറ്റൽ ഓഹരികൾ 1.49 ശതമാനം നഷ്ടത്തോടെ 316 രൂപയിലെത്തി. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 0.83 ശതമാനം ഉയർന്ന് 1731.60 രൂപയിൽ വ്യപാരം അവസാനിപ്പിച്ചു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ ക്ലോസ് ചെയ്തത് നേരിയ നേട്ടത്തോടെ.
ബാങ്കിങ് ഓഹരികളിൽ ധനലക്ഷ്മി ബാങ്ക് 0.41 ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് 0.39 ശതമാനവും സൗത്ത് ഇന്ത്യൻ ബാങ്ക് 0.65 ശതമാനവും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാക് 1.23 ശതമാനവും സിഎസ്ബി ബാങ്ക് 1.40 ശതമാനവും ഇടിഞ്ഞു.
മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ 2.90 ശതമാനം ഇടിഞ്ഞ് 242.89 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ 6.30 രൂപയുടെ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ഈസ്റ്റേൺ ട്രെഡ്‍സ് ഓഹരികൾ 3.70 ശതമാനം താഴ്ന്ന് 38.50 രൂപയിൽ ക്ലോസ് ചെയ്തു. കല്യാൺ ജ്വല്ലേഴ്‌സ് ഓഹരികൾ 1.52 ശതമാനം നഷ്ടത്തോടെ 446.10 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. വി-ഗാർഡ് ഓഹരികൾ 1.14 ശതമാനം ഇടിഞ്ഞ് 419.95 രൂപയിലെത്തി.