കേരള കമ്പനികൾ ഇന്ന്; കുതിച്ചുയർന്ന് ധനലക്ഷ്മി ബാങ്ക്

  • സർവകാല ഉയരം തൊട്ട് കേരള ആയുർവേദ ഓഹരികൾ
  • ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്
  • ഫാക്ട് ഓഹരികളിൽ ഇടിവ് തുടരുന്നു

Update: 2024-01-12 12:16 GMT

ജനുവരി 12ലെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിലെത്തി ധനലക്ഷ്മി ബാങ്ക്. ഓഹരികൾ വ്യാപാരമധ്യ ഉയർന്ന വിലയായ  36.35 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 30.30 രൂപയിൽ നിന്നും 19.80 ശതാമാനം ഉയർന്ന ഓഹരികൾ 36.30 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 13.50 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിൽ ഓഹരികൾ നൽകിയ നേട്ടം 54 ശതമാനത്തോളമാണ്. 

സർവകാല ഉയരം തൊട്ട് കേരള ആയുർവേദ ഓഹരികൾ. ഇടവ്യാപാരത്തിൽ ഓഹരികൾ ഉയർന്ന വിലയായ314.05 രൂപയിലെത്തി. ഇന്നത്തെ വ്യപാരത്തിൽ 5 ശതമാനം ഉയർന്ന് 299.10 രൂപയിൽ ക്ലോസ് ചെയ്തു. കുതിച്ചുയർന്ന് വണ്ടർലാ ഹോളിഡേയ്‌സ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 5.50 ശതമാനം ഉയർന്ന ഓഹരികൾ 939.35 റോപ്പയിൽ വ്യാപാരം നിർത്തി. ഓഹരികളുടെ 52 ആർച്ചലയിലെ ഉയർന്ന വില 995 രൂപയും താഴ്ന്നത് 332.65 രൂപയുമാണ്. 

കെഎസ്ഇ ലിമിറ്റഡ് ഓഹരികൾ ഇന്നത്തെ വ്യാപരത്തിൽ 4.87 ശതമാനം നേട്ടമുണ്ടാക്കി. ക്ലോസിങ് വില 1829.95 രൂപ. കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൽ ഓഹരികൾ 1.88 ശതമാനം ഉയർന്ന് 276 രൂപയിലെത്തി.

ബാങ്കിങ് ഓഹരികളിൽ നിന്നും സൗത്ത് ഇന്ത്യൻ ബാങ്ക് 2.64 ശതമാനവും ഫെഡറൽ ബാങ്ക് 0.50 ശതമാനവും സി എസ്ബി ബാങ്ക് 0.44 ശതമാനവും ഉയർന്നു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാക് ഓഹരികൾ 0.28 ശതമാനം താഴ്ന്നു.

ഇടിവ് തുടർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.45 ശതമാനം ഇടിവോടെ 753.85 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.02 ശതമാനവും 0.92 ശതമാനവും ഇടിഞ്ഞു. ഫാക്ട് ഓഹരികൾ ഇടിവ് തുടരുകയാണ്. വ്യാപാരവസാനം ഓഹരികൾ 0.29 ശതമാനം ഇടിവിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News