കേരള കമ്പനികൾ ഇന്ന്; ധനലക്ഷ്മി ബാങ്ക് ഉയർന്നത് 20 ശതമാനം

  • ബാങ്കിങ് ഓഹരികൾ ഇന്ന് മികച്ച നേട്ടം രേഖപ്പെടുത്തി
  • കേരള ആയുർവേദ ഓഹരികൾ സർവകാല ഉയരത്തിൽ
  • സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.39 ശതമാനം ഉയർന്നു

Update: 2024-01-15 11:57 GMT

ജനുവരി മൂന്നാം വാരത്തിലെ ആദ്യ വ്യപാരത്തിൽ ധനലക്ഷ്മി ബാങ്ക് നൽകിയത് മികച്ച നേട്ടം. തുടക്ക വ്യാപാരം മുതൽ കുതിച്ചുയർന്ന ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയും തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയായ 36.30 രൂപയിൽ നിന്നും 19.97 ശതമാനം ഉയർന്ന ഓഹരികൾ 43.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇത് തന്നെയാണ് 52 ആഴ്ച്ചയിലെ ഉയർന്ന വില, താഴ്ന്ന വില 13.5 രൂപയാണ്. കഴിഞ്ഞ 6 മാസത്തിൽ ഓഹരികൾ ഉയർന്നത് 77 ശതമാനത്തോളമാണ്. വിപണിയിൽ ഇന്ന് 5.05 കോടി ധനലക്ഷ്മി ബാങ്ക് ഓഹരികളുടെ വ്യാപാരം നടന്നത്.

മറ്റു ബാങ്കിങ് ഓഹരികൾ ഇന്ന് മികച്ച നേട്ടം തന്നെയാണ് രേഖപ്പെടുത്തിയത്. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 2.39 ശതമാനം വർദ്ധനവോടെ 27.85 രൂപയിലെത്തി. ഓഹരികളുടെ ഇന്നത്തെ ഉയർന്ന വില 28.45 രൂപയാണെന്നു. 52 ആഴ്ച്ചയിലെ ഉയർന്ന വില 28.50 രൂപയുമാണ്. ഫെഡറൽ ബാങ്ക് ഓഹരികൾ 1.22 ശതമാനം ഉയർന്ന് 152.95 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് മാറ്റങ്ങളൊന്നുമില്ലാത്ത തന്നെ തുടർന്നു. സിഎസ്ബി ബാങ്ക് ഓഹരികൾ 1.48 ശതമാനം ഇടിഞ്ഞു.

കേരള ആയുർവേദ ഓഹരികൾ സർവകാല ഉയരത്തിൽ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 329.75 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 3.49 ശതമാനം ഉയർന്ന ഓഹരികൾ 325 രൂപയിൽ ക്ലോസ് ചെയ്തു. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ വ്യാപാരവസാനം 2.21 ശതമാനം ഉയർന്ന് 770.50 രൂപയിൽ വ്യാപാരം നിർത്തി.

ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 0.24 ശതമാനം താഴ്ന്നു. മണപ്പുറം ഫൈനാൻസ്, മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ യഥാക്രമം 0.81 ശതമാനവും 1.45 ശതമാനവും ഇടിവ് രേഖപ്പെടുത്തി. കിറ്റെക്സ് ഓഹരികളും 1.48 ശതമാനം ഇടിഞ്ഞു. വണ്ടർലാ ഓഹരികൾ വ്യപാരം അവസാനിപ്പിച്ചത് 2.69 ശതമാനം ഇടിവോടെ.

Full View


Tags:    

Similar News