കേരള കമ്പനികൾ ഇന്ന്: കുതിച്ചുയർന്ന് കൊച്ചിൻ ഷിപ്പ് യാർഡ്

  • ഹാരിസൺസ് മലയാളം ഓഹരികൾ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയിൽ
  • ഫിലിപ്സ് കാർബൺ, ജിയോജിത് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തിൽ
  • കേരള ആയുർവേദ, പോപ്പുലർ വെഹിക്കിൾ ഓഹരികൾ ഇടിഞ്ഞു

Update: 2024-07-11 14:12 GMT

ജൂലൈ 11 ലെ വ്യാപാരത്തിൽ കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ കുതിച്ചുയർന്നു. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും അഞ്ചു ശതമാനം ഉയർന്ന ഓഹരികൾ 2863.60 രൂപയിൽ ക്ലോസ് ചെയ്തു. ഏകദേശം 38.94 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 71,758 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 2979.45 രൂപയും താഴ്ന്ന വില 292 രൂപയുമാണ്. 

ഹാരിസൺസ് മലയാളം ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഏറ്റവും ഉയർന്ന വിലയായ 258.43 രൂപയിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 9.84 ശതമാനം നേട്ടമാണ് ഓഹരികൾ ഇൻ നൽകിയത്. ഏകദേശം 6.51 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. കമ്പനിയുടെ വിപണി മൂല്യം 411 കോടി രൂപ. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 129.15 രൂപയാണ്.

Full View


ഫിലിപ്സ് കാർബൺ, ജിയോജിത്, വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്‌സ്, കെഎസ്ഇ ലിമിറ്റഡ്, കൊച്ചിൻ റൂട്ടയിൽ ആൻഡ് മിനറൽസ്, വണ്ടർലാ ഹോളിഡേയ്‌സ്, ഫാക്ട്, മണപ്പുറം ഫിനാൻസ്, വി ഗാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ നേട്ടത്തോടെ ക്ലോസ് ചെയ്തു.

ബാങ്കിങ് ഓഹരികളിൽ ഫെഡറൽ ബാങ്ക്, ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് നേട്ടമുണ്ടാക്കിയപ്പോൾ ധനലക്ഷ്മി ബാങ്ക്, സിഎസ്ബി ബാങ്ക് നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. 

കേരള ആയുർവേദ, പോപ്പുലർ വെഹിക്കിൾ, ഈസ്റ്റേൺ ട്രെഡ്‍സ്, ആസ്റ്റർ ഹെൽത്ത് കെയർ, അപ്പോളോ ടയേഴ്‌സ്, കല്യാൺ ജ്വല്ലേഴ്‌സ്, മുത്തൂറ്റ് മൈക്രോഫിൻ, മണപ്പുറം ഫിനാൻസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ ഇടിഞ്ഞു.


Full View


Tags:    

Similar News