കേരള കമ്പനികൾ ഇന്ന്; കരകയറാതെ ബാങ്കുകൾ; ജിയോജിത് കുതിക്കുന്നു

  • 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ജിയോജിത്
  • നിറ്റാ ജലാറ്റിൻ ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
  • താഴോട്ടിറങ്ങി കോച്ചിങ് ഷിപ്പ് യാർഡ് ഓഹരികൾ

Update: 2024-01-08 13:33 GMT

ഡിസംബർ 8-ലെ വ്യാപാരം അവസാനിച്ചപ്പോഴും ഇടിവ് തുടർന്ന് ബാങ്കുകൾ. സിഎസ്ബി ബാങ്ക് ഒഴികെ ബാക്കി എല്ലാ ബാങ്കുകളും താഴ്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സിഎസ്ബി ബാങ്ക് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 0.47 ശതമാനം ഉയർന്ന് 409.40 രൂപയിൽ ക്ലോസ് ചെയ്തു. ധനലക്ഷ്മി ബാങ്ക് 0.97 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 1.28 ശതമാനാവും സൗത്ത് ഇന്ത്യൻ ബാങ്ക് 1.48 ശതമാനവും ഫെഡറൽ ബാങ്ക് 2.85 ശതമാനവും ഇന്നത്തെ വ്യപാരത്തിൽ നഷ്ടം രേഖപ്പെടുത്തി.

വ്യാപാരസനം 52 ആഴ്ച്ചയിലെ ഉയർന്ന വില തൊട്ട് ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത്. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 86.ലാണ് ഓഹരികൾ ക്ലോസ് ചെയ്തത്. ഓഹരികളുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 39.15 രൂപയാണ്. നിറ്റാ ജലാറ്റിൻ ഓഹരികളും ഇന്നത്തെ വ്യാപാരത്തിൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 1109 രൂപയിലെത്തി. വ്യപാരവസാനം ഓഹരികൾ 4.73 ശതമാനം ഉയർന്ന് 1100.75 രൂപയിൽ ക്ലോസ് ചെയ്തു.

നേട്ടം തുടർന്ന് കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 4.08 ശതമാനം ഉയർന്ന ഓഹരികൾ 372.35 രൂപയിൽ വ്യാപാരം നിർത്തി. കേരള ആയുർവേദ ഓഹരികൾ 3.26 ശതമാനം നേട്ടത്തോടെ 272.10 രൂപയിൽ ക്ലോസ് ചെയ്തു. മണപ്പുറം ഫൈനാൻസ് ഓഹരികൾ വ്യാപാരവസാനം 2.16 ശതമാനം ഉയർന്ന് 179.55 രൂപയിൽ വ്യാപാരം നിർത്തി.

താഴോട്ടിറങ്ങി കോച്ചിങ് ഷിപ്പ് യാർഡ് ഓഹരികൾ. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 5.07 ശതമാനം ഇടിവ് രേഖപ്പെടുത്തി. മുൻദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 69 രൂപയുടെ ഇടിവിൽ 1293.65 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. മുത്തൂറ്റ് മൈക്രോഫിന് ഓഹരികൾ ഇന്നത്തെ വ്യപാരത്തിലും ഇടിഞ്ഞു. ഓഹരികൾ 1.43 ശതമാനം താഴ്ന്ന് 248.15 രൂപയിൽ ക്ലോസ് ചെയ്തു.

Full View


Tags:    

Similar News