കേരള കമ്പനികൾ ഇന്ന്: ഇടിവിൽ ബാങ്കിങ് ഓഹരികൾ
- കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ നേട്ടത്തിൽ
- ഇടിവിൽ കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ
- മൂന്ന് ശതമാനം ഇടിഞ്ഞു ഫാക്ട് ഓഹരികൾ
ഡിസംബറിലെ ആദ്യ വാരത്തെ വ്യാപാരം അവസാനിക്കുമ്പോൾ ബാങ്കിങ് മേഖല ഇടിവിൽ തുടരുന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് ഒഴികെ ബാക്കി വരുന്ന നാല് കേരളം ബാങ്കുകളും ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത് നഷ്ടത്തിലായിരുന്നു. വ്യാപാരവസാനം സൗത്ത് ഇന്ത്യൻ ബാങ്ക് 0.20 ശതമാനം ഉയർന്നപ്പോൾ ഫെഡറൽ ബാങ്ക് 0.10 ശതമാനവും സിഎസ്ബി ബാങ്ക് 0.80 ശതമാനവും ഇസാഫ് സ്‌മോൾ ഫൈനാൻസ് ബാങ്ക് 0.81 ശതമാനവും ധാലക്ഷ്മി ബാങ്ക് 1.01 ശതമാനവും ഇടിവാണ് രേഖപ്പെടുത്തിയത്.
കല്യാൺ ജ്വലേഴ്‌സ് ഓഹരികൾ 0.53 ശതമാനം ഉയർന്ന് 323.6 രൂപയിൽ ക്ലോസ് ചെയ്തു. അപ്പോളോ ടയേഴ്‌സ് ഓഹരികൾ 0.75 ശതമാനം നേട്ടത്തോടെ 458.55 രൂപയിൽ ക്ലോസ് ചെയ്തു. വി-ഗാർഡ് വ്യാപാരം അവസാനിപ്പിച്ചത് 0.15 ശതമാനത്തോടെ 299.35 രൂപയിലാണ്.
ഫാക്ട് ഓഹരികൾ ഇന്നത്തെ വ്യപാരം അവസാനിപ്പിച്ചത് 3.03 ശതമാനത്തിൻറ്‍റെ ഇടിവോടെ 758.2 രൂപയിലായിരുന്നു. മണപ്പുറം ഫൈനാൻസ് ഓഹരികൾ മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 1.44 ശതമാനം താഴ്ന്നു. വ്യാപാരവസാനം മുത്തൂറ്റ് ഓഹരികൾ രേഖപ്പെടുത്തിയത് 0.68 ശതമാനം ഇടിവാണ്. എക്കാലത്തെയും ഉയർന്ന വിലയിലായിരുന്ന കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 1.30 ശതമാനം ഇടിഞ്ഞു. ക്ലോസിങ് വില 1265 രൂപ.