കേരള കമ്പനികൾ ഇന്ന്: നേട്ടത്തിൽ അപ്പോളോ ടയേഴ്സ് ഓഹരികൾ
- കൊച്ചിൻ മിനറൽസ് ഓഹരികൾ 2.97% ഉയർന്നു
- സിഎസ്ബി ബാങ്ക് 2.98% നേട്ടം നൽകി
- ജിയോജിത് ഓഹരികൾ 6.82 ശതമാനം നഷ്ടത്തോടെ 104.83 രൂപയിലെത്തി
ജൂൺ 25ലെ വ്യാപാരത്തിൽ അപ്പോളോ ടയേഴ്സ് ഓഹരിയേക്കാൾ നേട്ടത്തിലെത്തി. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും നാല് ശതമാനം ഉയർന്ന ഓഹരികൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് 519.25 രൂപയിൽ. ഏകദേശം 84.27 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് വിപണിയിൽ നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 31,698 കോടി രൂപയിലെത്തി. ഓഹരികളുടെ 52 ആഴ്ച്ചയിലെ ഉയർന്ന വില 557.90 രൂപയും താഴ്ന്ന വില 365 രൂപയുമാണ്. കഴിഞ്ഞ വർഷം 40 ശതമാനം നേട്ടം നൽകിയ ഓഹരികൾ നടപ്പ് വർഷം ഇതുവരെ ഉയർന്നത് 14 ശതമാനമാണ്.
കൊച്ചിൻ മിനറൽസ് ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.97 ശതമാനം നേട്ടത്തോടെ 282.85 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫിനാൻസ് ഓഹരികൾ 49.20 രൂപയുടെ നേട്ടത്തോടെ 1780.80 രൂപയിലെത്തി. കൊച്ചിൻ ഷിപ്പ് യാർഡ് ഓഹരികൾ 2.12 ശതമാനം ഉയർന്ന് 2188.55 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കിറ്റെക്സ് ഓഹരികൾ 1.63 ശതമാനം വർധനയോടെ 215.32 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് കാപിറ്റൽ, മുത്തൂറ്റ് മൈക്രോഫിൻ ഓഹരികൾ യഥാക്രമം 1.22 ശതമാനവും 1.12 ശതമാനവും നേട്ടം നൽകി.
ബാങ്കിങ് ഓഹരികളിൽ സിഎസ്ബി ബാങ്ക് 2.98 ശതമാനം ഉയർന്ന് 355.75 രൂപയിൽ ക്ലോസ് ചെയ്തു. ഫെഡറൽ ബാങ്ക്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ഓഹരികൾ നേരിയ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ 0.51 ശതമാനം ഇടിഞ്ഞ് 27.43 രൂപയിലെത്തി. ധനലക്ഷ്മി ബാങ്ക് 1.87 ശതമാനം നഷ്ടം നൽകി.
ബ്രോക്കറേജ് സ്ഥാപനമായ ജിയോജിത് ഓഹരികൾ 6.82 ശതമാനം നഷ്ടത്തോടെ 104.83 രൂപയിലെത്തി. പോപ്പുലർ ഓഹരികൾ ഇടിവ് തുടരുന്നു, 2.96 ശതമാനം താഴ്ന്ന ഓഹരികൾ 247.09 രൂപയിൽ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരികൾ 2.15 ശതമാനം നഷ്ടത്തോടെ 999.05 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. കല്യാൺ ജ്വല്ലേഴ്സ് ഓഹരികൾ 1.78 ശതമാനം താഴ്ന്ന് 438.15 രൂപയിലെത്തി. നേരിയ ഇടിവോടെ മണപ്പുറം ഫിനാൻസ്, ഹാരിസൺസ് മലയാളം ഓഹരികൾ ക്ലോസ് ചെയ്തു.