കേരള കമ്പനികൾ: സർവകാല ഉയരത്തിൽ അപ്പോളോയും, ഫിലിപ്സ് കാർബണും
- ധനലക്ഷ്മി ബാങ്ക് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ
- മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ നേട്ടം തുടരുന്നു
- കരകയറാതെ വണ്ടർ ലാ ഓഹരികൾ
ജനുവരി 20ലെ വ്യാപാരത്തിൽ സർവകാല ഉയരത്തിലെത്തി അപ്പോളോ ടയേഴ്‌സ് ഓഹരികളും ഫിലിപ്സ് കാർബൺ ഓഹരികളും. വ്യാപാരവസാനം 2 ആഴ്ച്ചയിലെ ഉയരത്തിൽ ധനലക്ഷ്മി ബാങ്ക് ഓഹരികളും.
എക്കാലത്തെയും ഉയർന്ന വിലയായ 545.65 രൂപ തൊട്ട് അപ്പോളോ ടയേഴ്‌സ്. ഓഹരികൾ മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.27 ശതമാനം നേട്ടത്തോടെ 524.95 രൂപയിൽ വ്യാപാരം നിർത്തി. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 303.35 രൂപയാണ്. ഏകദേശം 60.24 ലക്ഷം ഓഹരികളുടെ വ്യാപാരമാണ് ഇന്ന് നടന്നത്. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 31981 കോടി രൂപയിലെത്തി.
ഫിലിപ്സ് കാർബൺ ഓഹരികളും ഇന്നത്തെ വ്യപാരത്തിൽ സർവകാല ഉയരത്തിലെത്തി. ഓഹരികൾ വ്യാപാരമധ്യേ ഉയർന്ന വിലയായ 333.45 രൂപയിലെത്തി. ഓഹരിയുടെ 52 ആഴ്ച്ചയിലെ താഴ്ന്ന വില 108.70 രൂപയാണ്. മുൻ ദിവസത്തെ ക്ലോസിംഗിൽ നിന്നും 4.84 ശതമാനം ഉയർന്ന ഓഹരികൾ 325.20 രൂപയിൽ ക്ലോസ് ചെയ്തു.
ധനലക്ഷ്മി ബാങ്ക് ഓഹരികൾ 52 ആഴ്ച്ചയിലെ ഉയർന്ന വിലയായ 46.25 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിൽ ഓഹരികൾ ഉയർന്നത് 10 ശതമാനത്തോളമാണ്. മറ്റു ബാങ്കിങ് ഓഹരികളിൽ നിന്നും സിഎസ്ബ ബാങ്ക് 4.19 ശതമാനം ഉയർന്ന് 393.25 രൂപയിലെത്തി. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മാറ്റമില്ലാതെ തുടർന്ന്. ഫെഡറൽ ബാങ്ക് 0.68 ശതമാനവും ഇസാഫ് സ്‌മോൾ ഫൈൻആന്സ ബാങ്ക് 0.42 ശതമാനവും ഇടിഞ്ഞു.
മുത്തൂറ്റ് മൈക്രോ ഫിൻ ഓഹരികൾ നേട്ടം തുടരുന്നു. ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ 2.75 ശതമാനം ഉയർന്നു. ക്ലോസിംഗ് വില 237.40 രൂപ. ഫാക്ട് ഓഹരികൾ 2.08 ശതമാനം നേട്ടമുണ്ടാക്കി.
കരകയറാതെ വെണ്ടർലാ ഓഹരികൾ. ഇടിവ് തുടരുന്ന ഓഹരികൾ ഇന്നത്തെ വ്യാപാരത്തിലും 1.61 ശതമാനം താഴ്ന്നു. മുത്തൂറ്റ് ഫൈനാൻസ്, മണപ്പുറം ഫൈനാൻസ് ഓഹരികൾ യഥാക്രമം 1.31 ശതമാനവും 1.35 ശതമാനവും ഇടിഞ്ഞു.