100 തൊടാൻ വെമ്പി ഐആർഎഫ്‌സി; ഒറ്റ ദിവസം ഉയർന്നത് 11 ശതമാനം
- ഇന്നത്തെ വ്യപാരത്തിൽ നടന്നത് 4.72 കോടി ഓഹരികളുടെ വ്യാപാരം
- കമ്പനിയുടെ വിപണി മൂല്യം 1.24 ലക്ഷം കോടി രൂപയായി.
- പ്രൊമോട്ടർമാർക്ക് 86.36 ശതമാനം ഓഹരികളാണുള്ളത്
ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ഐആർഎഫ്‌സി) ഓഹരികൾ ഇന്നത്തെ വ്യാപാരത്തിൽ കുതിച്ചുയർന്നു. ഓഹരികൾ 15.05 ശതമാനം ഉയർന്ന് 52 ആഴ്ചയിലെ ഉയർന്ന വിലയായ 96.10 രൂപയിലെത്തി. കഴിഞ്ഞ ആറ് മാസത്തിനിടെ ഓഹരികൾ ഉയർന്നത് 190 ശതമാനത്തോളമാണ്.
ഇന്നത്തെ വ്യപാരത്തിൽ 4.72 കോടി ഓഹരികളുടെ വ്യപരമാണ് വിപണിയിൽ കണ്ടത്. രണ്ടാഴ്ചത്തെ ശരാശരി വോളിയമായ 73.51 ലക്ഷം ഓഹരികളേക്കാൾ കൂടുതലായിരുന്നു ഇന്നത്തെ വ്യപാരത്തിൽ കൈമാറിയത്. വ്യപാരത്തിലെ വിറ്റുവരവ് 428.95 കോടി രൂപയോളമാണ്. ഓഹരികളുടെ കുതിപ്പിൽ കമ്പനിയുടെ വിപണി മൂല്യം 1.24 ലക്ഷം കോടി രൂപയായി.
ഓഹരികളിൽ വിദഗ്ധരുടെ നിഗമനങ്ങൾ
ചുരുങ്ങിയ സമയം കൊണ്ട് ഓഹരികൾ മൂന്നക്കത്തിൽ എത്താൻ സാദ്യതയുണ്ടെന്നാണ് ചില വിദഗ്ധരുടെ അഭിപ്രായം. ഓഹരികൾ 99 രൂപ എന്ന പോയിന്റ് മറികടക്കുകയാണെങ്കിൽ ഒരു കുതിച്ചു ചാട്ടത്തിന് വിപണി സാക്ഷ്യം വഹിക്കുമെന്ന് ഒരു അനലിസ്റ്റ് പറഞ്ഞു. നിലവിലെ വിലയിൽ ലാഭം ബുക്ക് ചെയ്യാൻ നിർദ്ദേശിക്കുന്ന വിദഗ്ധരുമുണ്ട്.
"പ്രതിദിന ചാർട്ടുകളിൽ ക്യാൻഡിലുകൾ ബുള്ളിഷ് പാറ്റേൺ ട്രെൻഡാണ് കാണിക്കുന്നത്. ഇത് ഓഹരികളുടെ കുതിച്ചുചാട്ടതെ സൂചിപ്പിക്കുന്നു. പീക്ക് സോണായ 92.35 രൂപയ്ക്ക് മുകളിൽ വ്യക്തമായ ബ്രേക്ക്ഔട്ട് ലെവേലാണുള്ളത്. ഓഹരികളിൽ 84 രൂപയുടെ പിന്തുണയും 99 രൂപയുടെ പ്രതിരോധവുമാണ് നിലവിൽ കാണാൻ ആവുന്നത്. ഓഹരികൾ 99 രൂപയ്ക്ക് മുകളിലേക്ക് നീഗുകയാണെങ്കിൽ ഓഹരികളുടെ അടുത്ത ഉയർന്ന ലക്ഷ്യം 107 രൂപയാണ്." പ്രഭുദാസ് ലില്ലാധേറിലെ ടെക്‌നിക്കൽ റിസർച്ച് അനലിസ്റ്റ് ഷിജു കൂത്തുപാലക്കൽ വ്യ്കതമാക്കി.
സാങ്കേതിക ഭാഗം
ഓഹരികൾ, 5-, 10-, 20-, 30-, 50-, 100-, 150-, 200-ദിവസത്തെ സിമ്പിൾ മൂവിംഗ് ആവറേജുകളേക്കാൾ (എസ്എംഎ) മുകളിലാണ് ഇന്നത്തെ വ്യപാരത്തിൽ കണ്ടത്. ഓഹരികളുടെ 14 ദിവസത്തെ റിലേറ്റീവ് സ്ട്രെങ്ത് ഇൻഡക്സ് (ആർഎസ്ഐ) 86.71 ൽ എത്തി. ഇത് 30-ന് താഴെയാണെങ്കിൽ വിറ്റഴിക്കപ്പെട്ടതായി മനസിലാക്കാം, എന്നാൽ 70-ന് മുകളിലാണെങ്കിൽ അമിതമായി വാങ്ങലിനെയാണ് സൂചിപ്പിക്കുന്നത്. പ്രൈസ്-ടു-ബുക്ക് (പി/ബി) അനുപാതം 2.29 ൽ എത്തി. പ്രൈസ്-ടു-ഇക്വിറ്റി (പി/ഇ) അനുപാതം 17.99 ലുമെത്തി.
ഇന്ത്യൻ റെയിൽവേയ്‌ക്കോ റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള ഏതെങ്കിലും സ്ഥാപനത്തിനോ പാട്ടത്തിന് നൽകുന്ന ആസ്തികൾ ഏറ്റെടുക്കുന്നതിന് നിർമിക്കുന്നതിനും ധനസഹായം നൽകുന്നതിന് ആർഎഫ്‌സി പണം കടമെടുത്ത് നൽകുന്നു. 2023 സെപ്തംബർ വരെയുള്ള കണക്കനുസരിച്ച് , 'നവരത്ന' പൊതുമേഖലാ സ്ഥാപനത്തിൽ പ്രൊമോട്ടർമാർക്ക് 86.36 ശതമാനം ഓഹരികളാണുള്ളത്.
ഇന്നത്തെ (ഡിസംബർ-12) വ്യാപാരവസാനം ഓഹരികൾ എൻ എസ് ഇ-യിൽ 10.96 ശതമാനം ഉയർന്ന് 92.65 രൂപയിൽ ക്ലോസ് ചെയ്തു.