ബജറ്റിന് മണിക്കൂറുകൾ ബാക്കി; ശോകമൂകമായി ദലാൽ തെരുവ്

  • തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്
  • ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നു
  • ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 82.53 ഡോളറിലെത്തി

Update: 2024-07-22 11:15 GMT

ബജറ്റിന് മണിക്കൂറുകൾ ബാക്കി നിൽക്കെ ആഭ്യന്ത വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ചുവപ്പിലാണ്. തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നഷ്ടത്തിൽ അവസാനിക്കുന്നത്. റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും കൊട്ടക് മഹീന്ദ്ര ബാങ്കിൻ്റെയും ഓഹരികളിലെ ഇടിവ് സൂചികകളെ വലച്ചു. ആഗോള വിപണിയിലെ ദുർബലമായ വ്യാപാരവും വിപണിക്ക് വിനയായി.

സെൻസെക്സ് 102.57 പോയിൻ്റ് അഥവാ 0.13 ശതമാനം ഇടിഞ്ഞ് 80,502.08 ലും  നിഫ്റ്റി 21.65 പോയിൻ്റ് അഥവാ 0.09 ശതമാനം ഇടിഞ്ഞ് 24,509.25 ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ വിപ്രോ, കൊട്ടക് മഹീന്ദ്ര ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എസ്ബിഐ ലൈഫ് ഇൻഷുറൻസ് തുടങ്ങിയ നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ടമുണ്ടായപ്പോൾ ഗ്രാസിം ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്‌സ്, ടാറ്റ കൺസ്യൂമർ, ഇൻഫോസിസ് എന്നിവ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി മീഡിയ, ബാങ്ക്, ഐടി, റിയാലിറ്റി, എഫ്എംസിജി സൂചികകൾ നഷ്ടത്തിലായി. നിഫ്റ്റി ഓട്ടോ, ക്യാപിറ്റൽ ഗുഡ്‌സ്, ഹെൽത്ത് കെയർ, മെറ്റൽ, പവർ സൂചികകൾ ഒരു ശതമാനം വീതം ഉയർന്നു.

ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.3 ശതമാനവും സ്മോൾക്യാപ് സൂചിക 0.8 ശതമാനവും ഉയർന്നു.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ദീപക് നൈട്രൈറ്റ്, ഗ്ലെൻമാർക്ക് ഫാർമ, ഇമാമി, കോൾഗേറ്റ് പാമോലിവ്, എംടിഎൻഎൽ, നിതിൻ സ്പിന്നേഴ്സ്, സൈഡസ് വെൽനസ്, ഡോഡ്‌ല ഡെയറി എന്നിവയുൾപ്പെടെ 170 ഓഹരികൾ ബിഎസ്ഇയിൽ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ് എന്നിവ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഹോങ്കോങ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. 

ബ്രെൻ്റ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 82.53 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,506.12 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

Tags:    

Similar News