ആഗോള വിപണികളിൽ റാലി, ഇന്ത്യൻ സൂചികകൾ ഉയർന്ന് തുറക്കാൻ സാധ്യത

  • ഗിഫ്റ്റ് നിഫ്റ്റിയിൽ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.
  • ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു.
  • യുഎസ് ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു

Update: 2024-06-19 02:20 GMT

ആഗോള വിപണികൾ നഷ്ടത്തിൽ, ഇന്ത്യൻ സൂചികകൾ താഴ്ന്ന് തുറക്കാൻ സാധ്യത

ആഭ്യന്തര സൂചികകളായ സെൻസെക്സും നിഫ്റ്റിയും ആഗോള വിപണിയുടെ ഉയർച്ചയെത്തുടർന്ന് ഇന്ന് (ബുധനാഴ്ച) ഉയർന്ന് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗിഫ്റ്റ് നിഫ്റ്റിയിൽ നേട്ടത്തോടെയാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഏഷ്യൻ വിപണികൾ ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു. യുഎസ് ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. നാസ്ഡാക്ക്, എസ് ആൻറ് പി 500 എന്നിവ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു.

ശക്തമായ ആഗോള സൂചനകളെ തുടർന്ന്, ഇന്ത്യൻ ഓഹരി വിപണി ചൊവ്വാഴ്ച തുടർച്ചയായ നാലാം സെഷനിലും നേട്ടത്തിൽ അവസാനിച്ചു. നിഫ്റ്റി 50 സൂചിക 92 പോയിൻറ് ഉയർന്ന് 23,557.90 ലും ബിഎസ്ഇ സെൻസെക്സ് 308 പോയിൻറ് ഉയർന്ന് 77,301 ലും ക്ലോസ് ചെയ്തു. ബാങ്ക് നിഫ്റ്റി സൂചിക 438 പോയിൻറ് ഉയർന്ന് 50,440 ൽ അവസാനിച്ചു. ക്യാഷ് മാർക്കറ്റ് അളവ് 6 ശതമാനം കൂടി 1.43 ലക്ഷം കോടി രൂപയായി. സ്മോൾ-ക്യാപ് സൂചിക മുൻനിര സൂചികകളെക്കാൾ തിളങ്ങി.

വിപണി പോസിറ്റീവ് മേഖലയിൽ തുടരുകയും, ജൂൺ 18 ന് എക്കാലത്തെയും മികച്ച റെക്കോർഡ് ക്ലോസിങ്ങ് രേഖപ്പെടുത്തുകയും ചെയ്തു. 23,500-23,400 ഏരിയ നിലനിർത്താൻ കഴിഞ്ഞാൽ സൂചിക 23,800-24,000 ലെവലിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ പ്രതീക്ഷിക്കുന്നു.

ഏഷ്യൻ വിപണികൾ

വാൾസ്ട്രീറ്റ് നേട്ടത്തിൽ അവസാനിച്ചതിനെ തുടർന്ന് ഏഷ്യൻ വിപണികൾ ബുധനാഴ്ച ഉയർന്ന തോതിൽ വ്യാപാരം നടത്തുന്നു.

ജപ്പാനിലെ നിക്കി 225 0.61% ഉയർന്നപ്പോൾ ടോപിക്‌സ് 0.56% ഉയർന്നു. ദക്ഷിണ കൊറിയയുടെ കോസ്‌പി 1 ശതമാനവും കോസ്‌ഡാക്ക് 0.27 ശതമാനവും ഉയർന്നു. ഹോങ്കോംഗ് ഹാംഗ് സെംഗ് സൂചിക ഫ്യൂച്ചറുകൾ ഉയർന്ന ഓപ്പണിംഗ് സൂചിപ്പിച്ചു.

ഗിഫ്റ്റ് നിഫ്റ്റി

ഗിഫ്റ്റ് നിഫ്റ്റി 23,660 ലെവലിലാണ് വ്യാപാരം നടത്തുന്നത്. നിഫ്റ്റി ഫ്യൂച്ചേഴ്സിൻറെ മുൻ ക്ലോസിൽ നിന്ന് 90 പോയിൻറിലധികം പ്രീമിയം. ഇത് ഇന്ത്യൻ സ്റ്റോക്ക് മാർക്കറ്റ് സൂചികകൾക്ക് നല്ല തുടക്കത്തെ സൂചിപ്പിക്കുന്നു.

വാൾ സ്ട്രീറ്റ്

ചൊവ്വാഴ്ച യുഎസ് സ്റ്റോക്ക് മാർക്കറ്റ് ഉയർന്ന നിലയിൽ അവസാനിച്ചു. ചിപ്പ് സ്റ്റോക്കുകളിലെ റാലിയെ തുടർന്ന്, എസ് ആൻറ് പി 500, നാസ്ഡാക്ക് എന്നിവ റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് 56.76 പോയിൻറ് അഥവാ 0.15 ശതമാനം ഉയർന്ന് 38,834.86 എന്ന നിലയിലും എസ് ആൻറ് പി 13.80 പോയിൻറ് അഥവാ 0.25 ശതമാനം ഉയർന്ന് 5,487.03 എന്ന നിലയിലുമെത്തി. നാസ്ഡാക്ക് കോമ്പോസിറ്റ് 5.21 പോയിൻറ് അഥവാ 0.03 ശതമാനം ഉയർന്ന് 17,862.23 ൽ അവസാനിച്ചു.

3.22 ട്രില്യൺ ഡോളർ വിപണി മൂലധനവുമായി എൻവിഡിയ മൈക്രോസോഫ്റ്റിനെ മറികടന്ന് ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി.

എണ്ണ വില

യൂറോപ്പിലെയും മിഡിൽ ഈസ്റ്റിലെയും സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകൾക്കിടയിൽ ക്രൂഡ് ഓയിൽ വിലയിൽ നേരിയ വർധനയുണ്ടായി. ഓഗസ്റ്റ് ഡെലിവറിക്കുള്ള ബ്രെൻറ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 0.14% ഉയർന്ന് 85.45 ഡോളറിലെത്തി. ജൂലൈയിലെ യുഎസ് വെസ്റ്റ് ടെക്സസ് ഇൻ്റർമീഡിയറ്റ് ക്രൂഡ് 0.25% ഉയർന്ന് ബാരലിന് 81.77 ഡോളറിലെത്തി.

പുട്ട്-കോൾ അനുപാതം

വിപണിയുടെ വികാരം പ്രതിഫലിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (പിസിആർ) മുൻ സെഷനിലെ 1.30 ലെവലിൽ നിന്ന് ജൂൺ 18 ന് 1.26 ആയി കുറഞ്ഞു. ഇത്  വിപണിയിലെ ബുള്ളിഷ് വികാരത്തിൻറെ ദൃഢതയെ സൂചിപ്പിക്കുന്നു.

നിഫ്റ്റി കോൾ ഓപ്ഷൻ

പ്രതിവാര ഓപ്ഷൻ ഡാറ്റ അനുസരിച്ച്, ഏറ്റവും കൂടുതൽ ഓപ്പൺ ഇൻട്രസ്റ്റ് 24,000 സ്ട്രൈക്കിൽ (87.71 ലക്ഷം കരാറുകളോടെ) കണ്ടു. ഈ ലെവലിന് നിഫ്റ്റിയുടെ ഹ്രസ്വകാല റെസിസ്റ്റൻസ് ലെവലായി പ്രവർത്തിക്കാനാകും. 23,800 (41.51 ലക്ഷം കരാറുകൾ) 25,000 (40.55 ലക്ഷം കരാറുകൾ) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്. 24,000 സ്ട്രൈക്കിൽ പരമാവധി കോൾ റൈറ്റിംഗ് നിരീക്ഷിക്കപ്പെട്ടു. അതിൽ 21.27 ലക്ഷം കരാറുകളുടെ വർദ്ധന ഉണ്ടായിട്ടുണ്ട്.

നിഫ്റ്റി പുട്ട് ഓപ്ഷൻ

മറുവശത്ത്, പുട്ട് ഓപ്ഷനിൽ, 23,000 സ്‌ട്രൈക്ക് പരമാവധി ഓപ്പൺ ഇൻട്രസ്റ്റ് (72.58 ലക്ഷം കരാറുകളോടെ) പ്രകടിപ്പിച്ചു. ഇത് നിഫ്റ്റിക്ക് ഒരു പ്രധാന പിന്തുണാ തലമായി പ്രവർത്തിക്കാൻ കഴിയും. 23,000 സ്ട്രൈക്കിൽ പരമാവധി പുട്ട് റൈറ്റിംഗ് നിരീക്ഷിക്കപ്പെട്ടു. അതിൽ 27.19 ലക്ഷം കരാറുകൾ പുതിതായി കൂട്ടിച്ചേർക്കപ്പെട്ടൂ.

ഇന്ത്യ വിക്സ്

കഴിഞ്ഞ ആറ് സെഷനുകളിൽ ആദ്യമായി വർധിച്ചെങ്കിലും, ബുള്ളുകൾക്ക് കൂടുതൽ ആശ്വാസം നൽകി ചാഞ്ചാട്ടം 13 ന് താഴെ തുടർന്നു. ഇന്ത്യ വിക്സ് സൂചിക, 12.82 ലെവലിൽ നിന്ന് 1.11 ശതമാനം ഉയർന്ന് 12.97 ആയി.

പ്രതിരോധവും പിൻതുണയും

നിഫ്റ്റി

പിവറ്റ് പോയിൻറ് അടിസ്ഥാനമാക്കി നിഫ്റ്റിക്ക് 23,576, 23,595, 23,625 നിലകളിൽ റെസിസ്റ്റൻസ് ഉണ്ടാകും

23,515, 23,497, 23,466 നിലകളിലാണ് സപ്പോർട്ട്

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിൻറ് അനുസരിച്ച് ബാങ്ക് നിഫ്റ്റിക്ക് 50,554, 50,710, 50,963 നിലകളിലാണ് റെസിസ്റ്റൻസ് കാണുന്നത്.

പിൻതുണ ലഭിക്കാൻ സാധ്യത 50,048, 49,892, 49,639 നിലകളിലാണ്.

ഇന്ന് (ജൂൺ 19-ന്) ശ്രദ്ധിക്കേണ്ട ഓഹരികൾ

ഇൻഡസ് ടവർ

ബ്രിട്ടനിലെ വോഡഫോൺ ഗ്രൂപ്പ് ഇൻഡസ് ടവേഴ്സിലെ 9.94% ഓഹരികൾ ഒരു ബൾക്ക് ഡീലിലൂടെ ഒരു ഇക്വിറ്റി ഷെയറിന് 310-341 രൂപ വില പരിധിയിൽ വിൽക്കാൻ സാധ്യതയുണ്ട്. ഇത് 996 മില്യൺ ഡോളറിനും 1.1 ബില്യൺ ഡോളറിനും ഇടയിലുള്ള ഇടപാടായിരിക്കുമെന്ന് വിപണി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

റെയ്മണ്ട്

ജൂൺ 27-ന് നടക്കുന്ന റെയ്മണ്ട് ലിമിറ്റഡിൻറെ വാർഷിക പൊതുയോഗത്തിന് മുന്നോടിയായി, ഗൗതം ഹരി സിംഘാനിയയുടെ ബോർഡിലേക്കുള്ള പുനർനിയമനത്തിനെതിരെ വോട്ട് ചെയ്യാൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റർ അഡ്വൈസറി സർവീസസ് ഷെയർഹോൾഡർമാരോട് അഭ്യർത്ഥിച്ചു. “വിവാഹമോചനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയും സ്വതന്ത്രമായ അന്വേഷണത്തിൻറെ ഫലങ്ങൾ ലഭിക്കുകയും ചെയ്യുന്നതുവരെ, ബോർഡ് ഡയറക്ടർമാരായ ഗൗതം സിംഘാനിയയും നവാസ് മോദിയും ബോർഡിൽ നിന്ന് മാറുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” പ്രോക്സി ഉപദേശക സ്ഥാപനം പറഞ്ഞു.

ടാറ്റ പവർ

ടാറ്റ പവറിൻറെ അനുബന്ധ സ്ഥാപനമായ ടാറ്റ പവർ റിന്യൂവബിൾ എനർജി പ്രധാന മെട്രോപൊളിറ്റൻ ഏരിയകളിൽ 850-ലധികം ഇലക്ട്രിക് വാഹന ചാർജിംഗ് പോയിൻറുകൾ വിന്യസിച്ചതായി കമ്പനി ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡൽഹി, മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ജമ്മു, ശ്രീനഗർ, ധാർവാഡ്, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളിൽ ടിപിആർഇഎൽ ഗണ്യമായ സാന്നിധ്യം അറിയിച്ചു. ടാറ്റ പവർ രാജ്യവ്യാപകമായി 2,300 പൊതു ഇ-ബസുകൾ പ്രവർത്തനക്ഷമമാക്കിയതായി കമ്പനി പറഞ്ഞു.

ഗ്ലാൻഡ് ഫാർമ

ഫോസൺ ഫാർമ ബ്ലോക്ക് ഡീലുകളിലൂടെ ഗ്ലാൻഡ് ഫാർമയിലെ അതിൻറെ ഓഹരികൾ വിറ്റഴിക്കും. കമ്പനി ബ്ലോക്ക് ട്രേഡിലൂടെ ഏകദേശം 172 മില്യൺ ഡോളറിൻറെ ഓഹരികൾ വിൽക്കുമെന്ന് വാർത്താ റിപ്പോർട്ടുകൾ പറയുന്നു. ഫ്ലോർ പ്രൈസ് ഒരു ഷെയറിന് 1,750 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

എൻഎംഡിസി

ധാതു സംസ്കരണത്തിലും സുസ്ഥിര സ്റ്റീൽ സാങ്കേതികവിദ്യയിലും നവീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഹൈദരാബാദിൻറെ പ്രാന്തപ്രദേശത്ത് എൻഎംഡിസി ഒരു പുതിയ ഗവേഷണ വികസന കേന്ദ്രം സ്ഥാപിച്ചു. എട്ട് ഏക്കറിലാണ് പുതിയ ഗവേഷണ വികസന കേന്ദ്രം. ഇതിനായി 50 കോടി രൂപയാണ് കമ്പനി നിക്ഷേപിച്ചത്.

നെസ്ലെ ഇന്ത്യ

നെസ്‌ലെ ഇന്ത്യ, നൂഡിൽ ബ്രാൻഡായ മാഗിയുടെ ആറ് ബില്യണിലധികം സെർവിംഗുകളും ചോക്ലേറ്റ് വേഫർ ബ്രാൻഡായ കിറ്റ്കാറ്റിൻറെ 4.2 ബില്യൺ ചോക്ലേറ്റുകളും 2024 സാമ്പത്തിക വർഷത്തിൽ വിറ്റതായി കമ്പനി ഏറ്റവും പുതിയ വാർഷിക റിപ്പോർട്ടിൽ വെളിപ്പെടുത്തി. ഇതോടെ, രണ്ട് ബ്രാൻഡുകൾക്കുമായി ലോകത്തെ ഏറ്റവും വലുതും രണ്ടാമത്തെതുമായ വിപണിയായി ഇന്ത്യ ഉയർന്നു.

സൊമാറ്റോ

പേടിഎമ്മിൻറെ സിനിമകളും ടിക്കറ്റിംഗ് ബിസിനസ്സും ഏറ്റെടുക്കാനുള്ള സൊമാറ്റോയുടെ നീക്കം, സെഗ്‌മെൻറിലെ മാർക്കറ്റ് ലീഡറായ ബുക്ക് മൈ ഷോയ്ക്ക് വലിയ വെല്ലുവിളി ഉയർത്തും. വ്യവസായ വിശകലന വിദഗ്ധർ പറയുന്നതനുസരിച്ച്, 100 കോടി രൂപ നിക്ഷേപിക്കുന്ന സൊമാറ്റോ എൻറർടെയ്ൻമെൻറ് എന്ന സബ്സിഡിയറിയിലൂടെ തത്സമയ ഇവൻറുകളും ടിക്കറ്റിംഗ് ബിസിനസുകളും വർദ്ധിപ്പിക്കാൻ സൊമാറ്റോ താൽപ്പര്യപ്പെടുന്നു.

.

Tags:    

Similar News