73 ഇരട്ടി അപേക്ഷകളുമായി ഇസാഫ് ഇഷ്യൂ അവസാനിച്ചു
- പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ് ഇഷ്യൂവിന്റെ രണ്ടാം ദിനം 3.21 ഇരട്ടി അപേക്ഷ ലഭിച്ചു
തൃശൂര്‍ ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് ഇഷ്യൂ അവസാനിച്ചു. നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമായിരുന്നു ഇസാഫ് ഇഷ്യൂവിന് ലഭിച്ചത്. ഇഷ്യൂവിന് 73 ഇരട്ടി അപേക്ഷകളാണ് മൊത്തത്തിൽ ലഭിച്ചത്.
റീട്ടെയിൽ നിക്ഷേപകരിൽ നിന്നും 17 ഇരട്ടി അപേക്ഷയേയും യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരിൽ നിന്നും 174 ഇരട്ടി അപേക്ഷയും സ്ഥാപനേതര നിക്ഷേപകരിൽ നിന്നും 84 ഇരട്ടി അപേക്ഷകളും ജീവനക്കാർക്കായി മാറ്റി വെച്ച ഓഹരികൾക്കായി 4.3 ഇരട്ടി അപേക്ഷകളുമാണ് ലഭിച്ചത്.
നവംബർ 10-ന് ഓഹരികളുടെ അലോട്ട്മെന്റ് പൂർത്തിയാവും. അർഹതപ്പെട്ട നിക്ഷേപകരുടെ ഡീമാറ്റ് അക്കൗണ്ടിലേക്ക് 15-ന് ഓഹരികൾ എത്തും. നവംബർ 16-ന് ഓഹരികൾ ലിസ്റ്റ് ചെയ്യും.
പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ്
എന്‍എസ്ഡിഎല്‍ ഇ-ഗവേണന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന് അറിയപ്പെട്ടിരുന്ന പ്രോടിയന്‍ ഇ-ഗവ് ടെക്നോളജീസ് ഇഷ്യൂവിന്റെ രണ്ടാം ദിനം 3.21 ഇരട്ടി അപേക്ഷ ലഭിച്ചു. ഇഷ്യൂ നവംബര്‍ 8-ന് അവസാനിക്കും. 61.91 ലക്ഷം ഓഹരികള്‍ നല്‍കി 490.33 കോടി രൂപ സമാഹരിക്കാനാണ് കമ്പനിയുടെ ലക്ഷ്യം.
പത്ത് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 752-792 രൂപയാണ് പ്രൈസ് ബാന്‍ഡ്. കുറഞ്ഞത് 18 ഓഹരികള്‍ക്കും തുടര്‍ന്ന് 18 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം. അര്‍ഹരായ ജീവനക്കാര്‍ക്കായി 150,000 ഓഹരികള്‍ നീക്കി വെച്ചിട്ടുണ്ട്. ഈ വിഭാഗത്തില്‍ ഓഹരി ഒന്നിന് 75 രൂപ വീതം ഡിസ്‌കൗണ്ട് അനുവദിച്ചിട്ടുണ്ട്.
ഹോനാസ കൺസ്യുമർ
ഇന്ന് (നവംബര്‍ 7) ലിസ്റ്റ് ചെയ്ത ഹോനാസ ഓഹരികള്‍ വ്യാപാരവസാനം എന്‍എസ്ഇ-യില്‍ 2.21 ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. ഓഹരിയുടെ ഇഷ്യൂ വില 324 രൂപയായിരുന്നു. ഓഹരികള്‍ 1.85 ശതമാനം പ്രീമിയത്തോടെ 330 രൂപയിലായിരുന്നു ലിസ്റ്റ് ചെയ്തത്. ക്ലോസിംഗ് വില 337.30 രൂപയാണ്.