എഫ്എംസിജിക്കും രക്ഷിക്കാനായില്ല; ചുവപ്പണിഞ്ഞ് ആഭ്യന്തര വിപണി

  • മിക്ക സെക്ടറുകളിലും വില്പന സമ്മർദ്ദം നേരിട്ടു
  • നിഫ്റ്റി ബാങ്ക് 1.25 ശതമാനം നഷ്ടത്തിൽ അവസാനിച്ചപ്പോൾ പ്രൈവറ്റ് ബാങ്ക് സൂചിക 1.45 ശതമാനം ഇടിഞ്ഞു
  • തുടർച്ചയായി ഒൻപതാം ദിവസവും ഉയർന്ന അസ്ഥിരതാ അളക്കുന്ന ഇന്ത്യ വിക്സ് 17 ലെവലിലെത്തി

Update: 2024-05-07 11:15 GMT

ചാഞ്ചാട്ടങ്ങൾക്കൊടുവിൽ ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിൽ. ആഗോള വിപണികളിലെ പോസിറ്റിവ് പ്രവണതകളെ കാര്യമാക്കാതെയാണ് ആഭ്യന്തര വിപണികളിലെ വ്യാപാരം. മിക്ക സെക്ടറുകളിലും വില്പന സമ്മർദ്ദം നേരിട്ടു. സെൻസെക്‌സ് 383.69 പോയിൻ്റ് അഥവാ 0.52 ശതമാനം താഴ്ന്ന് 73,511.85 ലും നിഫ്റ്റി 140.20 പോയിൻ്റ് അഥവാ 0.62 ശതമാനം ഇടിഞ്ഞ് 22,302.50 ലുമാണ് ക്ലോസ് ചെയ്തത്.

നിഫ്റ്റിയിൽ ഹിന്ദുസ്ഥാൻ യുണിലിവർ, ടെക് മഹീന്ദ്ര, നെസ്‌ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബജാജ് ഓട്ടോ, പവർ ഗ്രിഡ്, ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നീ ഓഹരികൾ ഇടിഞ്ഞു.

സെക്ടറൽ സൂചികകൾ 

നിഫ്റ്റി എഫ്എംസിജി (2.02 ശതമാനം വർധന), ഐടി (0.77 ശതമാനം) ഒഴികെ എല്ലാ മേഖലാ സൂചികകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയൽ റ്റി (3.49 ശതമാനം ഇടിവ്), മെറ്റൽ (2.39 ശതമാനം ഇടിവ്), പിഎസ്‌യു ബാങ്ക് (2.31 ശതമാനം ഇടിവ്), ഫാർമ (1.86 ശതമാനം ഇടിവ്), ഓട്ടോ (1.83 ശതമാനം ഇടിവ്) സൂചികകൾ കനത്ത നഷ്ടം നേരിട്ടു.

നിഫ്റ്റി ബാങ്ക് 1.25 ശതമാനം നഷ്ടത്തിൽ അവസാനിച്ചപ്പോൾ പ്രൈവറ്റ് ബാങ്ക് സൂചിക 1.45 ശതമാനം ഇടിഞ്ഞു.

ആഗോള വിപണികൾ 

ഏഷ്യൻ, യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ്. ജപ്പാൻ്റെ നിക്കി 1.54 ശതമാനം ഉയർന്നപ്പോൾ കൊറിയയുടെ കോസ്പി 2.11 ശതമാനം നേട്ടത്തിലെത്തി. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് സൂചിക 0.22 ശതമാനം ഉയർന്നു. യൂറോപ്യൻ വിപണികളിൽ യുകെയുടെ എഫ്‌ടിഎസ്ഇ ഒരു ശതമാനത്തിലധികം ഉയർന്നപ്പോൾ ജർമ്മനിയുടെ ഡാക്‌സ് ഒരു ശതമാനത്തോളം നേട്ടം നൽകി. യുഎസ് വിപണികൾ തിങ്കളാഴ്‌ച നേട്ടത്തോടെയാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.23 ശതമാനം ഉയർന്ന് ബാരലിന് 83.51 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.35 ശതമാനം ഇടിഞ്ഞ് 2323 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.51 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,168.75 കോടി രൂപയുടെ ഓഹരികൾ വിറ്റു.

തുടർച്ചയായി ഒൻപതാം ദിവസവും ഉയർന്ന അസ്ഥിരതാ അളക്കുന്ന ഇന്ത്യ വിക്സ് 17 ലെവലിലെത്തി.

തിങ്കളാഴ്ച സെൻസെക്സ് 17.39 പോയിൻ്റ് അഥവാ 0.02 ശതമാനം ഉയർന്ന് 73,895.54 ലും നിഫ്റ്റി 33.15 പോയിൻ്റ് അഥവാ 0.15 ശതമാനം ഇടിഞ്ഞ് 22,442.70 ലുമാണ് ക്ലോസ് ചെയ്തത്.

Tags:    

Similar News